Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭീതി ഒഴിയാതെ പാലക്കാട്; ഇന്ന് 6 പേർക്ക് രോഗം! സമ്പർക്കത്തിലൂടെ ഒരാൾക്ക് രോഗം

പാലക്കാട്; ജില്ലയിൽ ഇന്ന് ആറ് പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.ഇതിൽ ഒരാൾക്ക് സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.അബുദാബി-1,ഖത്തർ-1,ദുബായ്-1,മഹാരാഷ്ട്ര-1,
കോയമ്പത്തൂർ-1 എന്നിവിടങ്ങളിൽ നിന്നും വന്നവർക്കാണ് രോഗം സ്ഥിരീകരിച്ചത്.

അബുദാബിയിൽ നിന്നും വന്ന ചളവറ പുലിയാനംകുന്ന് സ്വദേശി (38 പുരുഷൻ),
ഖത്തറിൽ നിന്നെത്തിയ
നെല്ലായ സ്വദേശി (29 പുരുഷൻ), ദുബായിൽ നിന്നെത്തിയ ഷൊർണൂർ കവളപ്പാറ സ്വദേശി (26 പുരുഷൻ), മഹാരാഷ്ട്രയിൽ നിന്നു വന്ന വണ്ടാഴി സ്വദേശി (63 പുരുഷൻ). കൊയമ്പത്തൂരിൽ നിന്ന് വന്ന
ലക്കിടി പേരൂർ സ്വദേശി (40 പുരുഷൻ) എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്.

1592314669

ജൂൺ ഒമ്പതിന് രോഗം സ്ഥിരീകരിച്ച ലക്കിടി പേരൂർ സ്വദേശിനിയുടെ മരുമകൾക്കാണ് (32, സ്ത്രീ) സമ്പർക്കത്തിലൂടെ രോഗം ബാധിച്ചിട്ടുള്ളത്. ലക്കിടി പേരൂർ സ്വദേശിനിയുടെ സമ്പർക്കത്തിലൂടെ തന്നെ കഴിഞ്ഞദിവസം(ജൂൺ 15) രോഗം സ്ഥിരീകരിച്ച രണ്ടു കുട്ടികളുടെ അമ്മയാണ് ഇവർ.

കൂടാതെ ഇന്ന് ജില്ലയിൽ 13 പേർ രോഗ വിമുക്തരായിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചിട്ടുണ്ട്.ഇതോടെ ജില്ലയിൽ നിലവിൽ ചികിത്സയിലുള്ള രോഗബാധിതർ 139 ആയി.ഇതിനു പുറമെ പാലക്കാട് ജില്ലക്കാരായ മൂന്നുപേർ മഞ്ചേരി മെഡിക്കൽ കോളേജിലും ഒരാൾ കണ്ണൂർ മെഡിക്കൽ കോളേജിലും ഒരാൾ എറണാകുളത്തും ഒരാൾ തിരുവനന്തപുരം മെഡിക്കൽ കോളേജിലും ചികിത്സയിൽ ഉണ്ട്.

കഴിഞ്ഞ ദിവസം (ജൂൺ15) ജില്ലയിൽ 12 പേരാണ് രോഗ മുക്തരായത്.
പനമണ്ണ സ്വദേശി(42 പുരുഷൻ), മണ്ണമ്പറ്റ സ്വദേശി (49 പുരുഷൻ), പൊറ്റച്ചിറ സ്വദേശി (38,പുരുഷൻ), കിഴക്കേത്തറ സ്വദേശി (23 സ്ത്രീ), പട്ടാമ്പി സ്വദേശി (59 പുരുഷൻ), ശ്രീകൃഷ്ണപുരം സ്വദേശി (49 പുരുഷൻ), പുഞ്ചപ്പാടം സ്വദേശി (60 പുരുഷൻ), അട്ടപ്പാടി സ്വദേശി (40 പുരുഷഇന്ധന വില വർധനവ്; സർക്കാർ കൊള്ളലാഭമുണ്ടാക്കുന്നു! കേന്ദ്രസർക്കാരിനെതിരെ ആഞ്ഞടിച്ച് സോണിയ

), മുണ്ടൂർ നാമ്പുള്ളിപുര സ്വദേശി (35 പുരുഷൻ), കാരാകുറുശ്ശി സ്വദേശി (38 സ്ത്രീ), കൂറ്റനാട് സ്വദേശി (56 പുരുഷൻ), മരുതറോഡ് സ്വദേശി (58 പുരുഷൻ) എന്നിവരാണ് രോഗമുക്തരായത്.

Recommended Video

cmsvideo
    നാട്ടുകാർക്ക് രക്ഷകരായി കുംകി ആനകൾ

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+