6 ലക്ഷം രൂപയുടെ പുകയില ഉൽപ്പന്നങ്ങൾ പിടികൂടി: സംഭവം പാലക്കാട്, പോലീസ് നീക്കം രഹസ്യവിവരത്തില്‍!
പാലക്കാട്: പാലക്കാട് എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് പാർട്ടി മംഗലം-ഗോവിന്ദാപുരം സംസ്ഥാന പാതയിൽ നടത്തിയ വാഹന പരിശോധനയിൽ കാറിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 200 കിലോഗ്രാം പുകയില ഉൽപ്പന്നങ്ങൾ പിടികൂടി. വിപണിയിൽ ഇതിന് 6 ലക്ഷം രൂപ വില വരും .

പുകയില ഉൽപ്പന്നം കടത്താൻ ശ്രമിച്ച പാലക്കാട് പുതുക്കോട് പുഴക്കൽ വീട്ടിൽ കൃഷ്ണൻകുട്ടി മകൻ ദിനേഷിനെതിരെ കേസെടുത്തു. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എം. രാകേഷിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസ് ഇൻസ്പെക്ടർ ടി. രാജീവിന്റെ നേതൃത്വത്തിൽ പ്രിവന്റീവ് ഓഫീസർമാരായ സുമേഷ് , മനോജ് സിവിൽ എക്‌സൈസ് ഓഫീസർമാരായ കബീർ , പ്രമോദ് , ശ്രീകുമാർ , ഡ്രൈവർ ശെൽവകുമാർ എന്നിവർ പരിശോധനയിൽ പങ്കെടുത്തു












Click it and Unblock the Notifications