ആശങ്ക ഒഴിയാതെ പാലക്കാട്; ജില്ലയിൽ ഇന്ന് ആറ് പേർക്ക് കോവിഡ്
പാലക്കാട്; ജില്ലയിൽ ഇന്ന് ആറ് പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. വിദേശത്ത് നിന്ന് വന്ന ഒരാൾക്കും മുംബൈയിൽ നിന്ന് വന്ന രണ്ട് പേർക്കും സമ്പർക്കത്തിലൂടെ വന്ന മൂന്ന് പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. രോഗികളുടെ വിവരങ്ങൾ ഇങ്ങനെ
രോഗം സ്ഥിരീകരിച്ച തൃത്താല സ്വദേശിയായ 38 കാരനാണ് വിദേശത്ത് നിന്ന് വന്നത്. ഇദ്ദേഹം ദുബൈയിൽ നിന്നാണ് വന്നത്.തിരുമിറ്റക്കോട് സ്വദേശി (50 സ്ത്രീ),മെയ് 25 ന് വന്ന ഷൊർണൂർ സ്വദേശി(24 പുരുഷൻ) എന്നിവരാണ് മുംബൈയിൽ നിന്ന് എത്തിയത്.

മൂന്ന് പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. ജില്ലയിൽ ജൂൺ രണ്ടിന് കോവിഡ് 19 ബാധിച്ച് മരിച്ച കടമ്പഴിപ്പുറം സ്വദേശിനിയുടെ പ്രാഥമിക സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട കടമ്പഴിപ്പുറം സ്വദേശികളായ രണ്ട് പേർക്കും
(45,പുരുഷൻ,16 ആൺകുട്ടി)ഒരു ശ്രീകൃഷ്ണപുരം സ്വദേശിക്കും (52, പുരുഷൻ) മാണ് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്.
ഇതോടെ ജില്ലയിൽ നിലവിൽ ചികിത്സയിൽ ഉള്ളവർ 159 പേരായി.ഇതിനു പുറമെ ഇന്നലെ(ജൂൺ ആറ്) രോഗം സ്ഥിരീകരിച്ച പട്ടാമ്പി, മുളയങ്കാവ് സ്വദേശികൾ മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിൽ ഉണ്ട്.
പരിശോധനയ്ക്കായി ഇതുവരെ 10797 സാമ്പിളുകളാണ് അയച്ചത്. സെന്റിനെന്റൽ സർവൈലൻസ് പ്രകാരം ഇതുവരെ 1574 സാമ്പിളുകളും ഓഗ്മെന്റഡ് സർവൈലൻസ് പ്രകാരം ഇതുവരെ 195 സാമ്പിളുകളാണ് പരിശോധിച്ചത്.
Recommended Video



Click it and Unblock the Notifications