പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പാലക്കാടിന് നേരിയ ആശ്വാസം; 27 പേർക്ക് രോഗമുക്തി, ഇന്ന് 6 പേർക്ക് രോഗം

  • By Aami Madhu
Google Oneindia Malayalam News

പാലക്കാട്; ജില്ലയിൽ ഇന്ന് ആറ് പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. വിദേശത്ത് നിന്നെത്തിയെ 2 പേർക്കും അന്യസംസ്ഥാനത്ത് നിന്നെത്തിയ 4 പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. രോഗികളുടെ വിവരങ്ങൾ ഇങ്ങനെ

ദുബായിൽ നിന്ന് വന്ന ചാലിശ്ശേരി സ്വദേശി (27 പുരുഷൻ),ജൂൺ ആറിന് സൗദിയിൽ നിന്നെത്തിയ കുമരംപുത്തൂർ സ്വദേശി (52 പുരുഷൻ),മുംബൈയിൽ നിന്നെത്തിയ മൂന്ന് അമ്പലപ്പാറ സ്വദേശികൾ(45,23 സ്ത്രീകൾ, 53 പുരുഷൻ),
ചെന്നൈയിൽ നിന്നും
മെയ് 30ന് എത്തിയ ചെത്തല്ലൂർ വെള്ളക്കുന്ന് സ്വദേശി (65 പുരുഷൻ)എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്.

15921383801592138380

അതേസമയം ഇന്ന് 27 പേർ രോഗമുക്തി നേടിയിട്ടുണ്ട്. ഇതോടെ ജില്ലയിൽ നിലവിൽ ചികിത്സയിലുള്ള രോഗബാധിതർ 152 ആയി.ഇതിനു പുറമെ പാലക്കാട് ജില്ലക്കാരായ മൂന്നുപേർ മഞ്ചേരി മെഡിക്കൽ കോളേജിലും ഒരാൾ കണ്ണൂർ മെഡിക്കൽ കോളേജിലും ഒരാൾ എറണാകുളത്തും ചികിത്സയിൽ ഉണ്ട്.

അതിനിടെ കോവിഡ് വ്യാപനം തടയുന്നതിനുള്ള സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാത്തതിനെ തുടർന്ന് ജില്ലയിൽ പോലീസ് നടത്തിയ പരിശോധനയിൽ 79 കേസുകൾ രജിസ്റ്റർ ചെയ്തതായി സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പി എം കൃഷ്ണൻ അറിയിച്ചു. ഇത്രയും കേസുകളിലായി 115 പേരെ അറസ്റ്റ് ചെയ്തു. 57 വാഹനങ്ങൾ പിടിച്ചെടുത്തു. ലോക് ഡൗൺ നിർദ്ദേശങ്ങൾ പാലിക്കാത്തതിനെ തുടർന്നാണ് കേസ് രജിസ്റ്റർ ചെയ്തത്.മാസ്ക് ധരിക്കാതെ പൊതുസ്ഥലങ്ങളിൽ ഇറങ്ങിയ 47 പേർക്കെതിരെ പോലീസ് കേസെടുത്തു. മാസ്ക് ധരിക്കേണ്ടതിന്റെ ആവശ്യകത പറഞ്ഞതിനു ശേഷം കോടതിയിൽ പിഴ അടയ്ക്കാൻ നോട്ടീസ് നൽകി വിട്ടയച്ചതായി പോലീസ് അറിയിച്ചു.

Recommended Video

cmsvideo
കാട്ടാന ചരിഞ്ഞ സംഭവത്തിലെ പ്രതികൾ ഒളിവിൽ; ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു

ബിജെപിയിൽ സിന്ധ്യയ്ക്ക് തിരിച്ചടി;കൂറുമാറിയെത്തിയ മുഴുവൻ പേരേയും മത്സരിപ്പിക്കില്ല,കാലുമാറി നേതൃത്വംബിജെപിയിൽ സിന്ധ്യയ്ക്ക് തിരിച്ചടി;കൂറുമാറിയെത്തിയ മുഴുവൻ പേരേയും മത്സരിപ്പിക്കില്ല,കാലുമാറി നേതൃത്വം

ബോളിവുഡ് നടൻ സുശാന്ത് സിംഗ് രാജ്പുത് മരിച്ച നിലയിൽബോളിവുഡ് നടൻ സുശാന്ത് സിംഗ് രാജ്പുത് മരിച്ച നിലയിൽ

നേപ്പാൾ ഭൂപടം; ഇത് നമ്മുടെ പരാജയമല്ലേ? കേന്ദ്രസർക്കാരിനെതിരെ ആഞ്ഞടിച്ച് സുബ്രഹ്മണ്യൻ സ്വാമിനേപ്പാൾ ഭൂപടം; ഇത് നമ്മുടെ പരാജയമല്ലേ? കേന്ദ്രസർക്കാരിനെതിരെ ആഞ്ഞടിച്ച് സുബ്രഹ്മണ്യൻ സ്വാമി

English summary
6 new covid cases confirmed in Palakkad today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X