പാലക്കാട് 1283 പേർ കൂടി കൊവിഡ് ചികിത്സയിൽ; ഇന്ന് 67 പേർക്ക് കൂടി രോഗം
പാലക്കാട്: ജില്ലയില്‍ ഇന്ന് 67പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 24 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 38 പേർ, ഇതര സംസ്ഥാനങ്ങളിൽ നിന്നും വന്ന 5 പേർ എന്നിവർ ഉൾപ്പെടും.60 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.

ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 1283 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ വീതം കൊല്ലം, ഇടുക്കി, കണ്ണൂർ, വയനാട്, ജില്ലകളിലും, 3 പേർ വീതം കോഴിക്കോട്, കാസർഗോഡ് ജില്ലകളിലും ജില്ലയിലും 11 പേർ എറണാകുളം ജില്ലയിലും 9 പേർ തിരുവനന്തപുരം ജില്ലയിലും 18 പേർ തൃശ്ശൂർ ജില്ലയിലും 24 പേർ മലപ്പുറം ജില്ലയിലും ചികിത്സയിലുണ്ട്.
അതേസമയം ജില്ലയിൽ ഇന്ന് 9807 പേർ ഒന്നാം ഡോസ് കുത്തിവെയ്പ്പെടുത്തു.രണ്ടാം ഡോസ് കുത്തിവെപ്പ് എടുത്തത് 490 പേരാണ്.
ജില്ലയില്‍ ഇന്ന് ആകെ 10297 പേർ കോവിഡ് 19 പ്രതിരോധ കുത്തിവെപ്പെടുത്തു. ആകെ ലക്ഷ്യമിട്ടിരുന്നത് 13900 പേരായിരുന്നു.
870 ആരോഗ്യ പ്രവർത്തകർ ഇന്ന് കുത്തിവെപ്പെടുത്തിട്ടുണ്ട് (441 പേർ ഒന്നാം ഡോസും 429 പേർ രണ്ടാം ഡോസും).550 മുന്നണി പ്രവർത്തകരും ഇന്ന് കുത്തിവെപ്പെടുത്തിണ്ടുണ്ട്
( 490 പേർ ഒന്നാം ഡോസും 61 പേര രണ്ടാം ഡോസും) 45 വയസ്സിനും 60 വയസിനുമിടയിലുള്ള 439 പേരും ഇന്ന് ഒന്നാം ഡോസ് കുത്തിവെപ്പ് സ്വീകരിച്ചിട്ടുണ്ട്.
60 വയസ്സിനു മുകളിലുള്ള 8437 പേരാണ് ഒന്നാം ഡോസ് കുത്തിവെപ്പ് സ്വീകരിച്ചിരിക്കുന്നത്.
ആകെ 94 കേന്ദ്രങ്ങളിൽ 94 സെഷനുകളിലായിട്ടാണ് കുത്തിവെപ്പ് നടന്നത്. വാക്സിൻ എടുത്ത ആർക്കും തന്നെ പറയത്തക്ക ആരോഗ്യ പ്രശ്നങ്ങളോ അസ്വസ്ഥതകളോ റിപ്പോർട്ട് ചെയ്തിട്ടില്ല.












Click it and Unblock the Notifications