Get Updates
Get notified of breaking news, exclusive insights, and must-see stories!

പാലക്കാട് 1 വയസുള്ള പെൺകുഞ്ഞിനും കൊവിഡ്; സമ്പർക്കത്തിലൂടെ 2 പേർക്ക് രോഗം, ആകെ 7 പേർക്ക്

പാലക്കാട്; ജില്ലയിൽ ഇന്ന് ഒരു വയസ്സുള്ള പെൺകുഞ്ഞുൾപ്പെടെ ഏഴ് പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.ഇതിൽ ഒരാൾ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.സൗദി അറേബ്യ-2,അബുദാബി- 1,ചെന്നൈ 1, ദില്ലി-1 എന്നിവടങ്ങളിൽ നിന്ന് വന്നവർക്കാണ് രോഗം.

രോഗം സ്ഥിരീകരിച്ച മേലാർകോട് തെക്കുംപുറം സ്വദേശിയായ ഒരു വയസ്സുള്ള പെൺകുഞ്ഞ് അലനല്ലൂർ സ്വദേശി(34 പുരുഷൻ) എന്നിവർ സൗദിയിൽ നിന്നും ജൂൺ 13നാണ് നാട്ടിൽ എത്തിയത്. .ഇതിൽ അലനല്ലൂർ സ്വദേശി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. അബുദാബിയിൽ നിന്നാണ് രോഗം സ്ഥിരീകരിച്ച പഴയലക്കിടി സ്വദേശി(51 പുരുഷൻ) എത്തിയത്.

coronavirus1

ചെന്നൈയിൽ നിന്നും മെയ് 31ന് വന്ന കണ്ണാടി തണ്ണീർപന്തൽ സ്വദേശി(57 പുരുഷൻ),ഡൽഹിയിൽ നിന്നും വന്ന പൊൽപ്പുള്ളി സ്വദേശി(40 സ്ത്രീ) എന്നിവർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ജൂൺ ഒമ്പതിന് രോഗം സ്ഥിരീകരിച്ച പത്തിരിപ്പാല സ്വദേശിനിയുടെ ചെറു മക്കളായ 10 വയസ്സുള്ള പെൺകുട്ടി, 11 വയസ്സുള്ള ആൺകുട്ടി എന്നിവർക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചിരിക്കുന്നത്.

ഇതോടെ ജില്ലയിൽ നിലവിൽ ചികിത്സയിലുള്ള രോഗബാധിതർ 146 ആയി.ഇതിനു പുറമെ പാലക്കാട് ജില്ലക്കാരായ മൂന്നുപേർ മഞ്ചേരി മെഡിക്കൽ കോളേജിലും ഒരാൾ കണ്ണൂർ മെഡിക്കൽ കോളേജിലും ഒരാൾ എറണാകുളത്തും ചികിത്സയിൽ ഉണ്ട്. അതേസമയം ഇന്ന് ജില്ലയിൽ 12 പേർ രോഗ വിമുക്തരായി.

ഇന്ലെ 27 പേർ രോഗമുക്തി നേടിയിരുന്നു. നാഗലശ്ശേരിയിൽ നിന്നുള്ള ഏഴുമാസം പ്രായമായ ആൺകുട്ടിയും കാരാകുറുശ്ശിയിൽ നിന്നുള്ള 10 മാസം പ്രായമായ ആൺകുട്ടിയും ശങ്കരമംഗലം, കാരാകുറുശ്ശി സ്വദേശികളായ നാലു വയസ്സ് പ്രായമുള്ള രണ്ട് പെൺകുട്ടികളും കഴിഞ്ഞദിവസം രോഗ വിമുക്തരായവരിൽ ഉൾപ്പെടും.

കൂടാതെ കടമ്പഴിപ്പുറം സ്വദേശി (20 പുരുഷൻ), കുളപ്പുള്ളി സ്വദേശി (68 പുരുഷൻ), കാരാകുറുശ്ശി സ്വദേശി (26 സ്ത്രീ), പാലപ്പുറം സ്വദേശി (43 പുരുഷൻ), വരോട് സ്വദേശി (42 പുരുഷൻ), പനമണ്ണ സ്വദേശി (39 പുരുഷൻ), തത്തമംഗലം സ്വദേശി (39 പുരുഷൻ), പുതുനഗരം കരിപ്പോട് സ്വദേശി (46 സ്ത്രീ), വരോട് സ്വദേശി (34 പുരുഷൻ), പിരായിരി സ്വദേശി( 27 പുരുഷൻ), കണ്ണിയംപുറം സ്വദേശി കൾ (25,21 സ്ത്രീ), പനമണ്ണ സ്വദേശി (31 പുരുഷൻ), കണ്ണാടി സ്വദേശി (48 പുരുഷൻ), പെരുമുടിയൂർ സ്വദേശി (41 പുരുഷൻ), കാരാക്കുറുശ്ശി വാഴെമ്പുറം സ്വദേശി(38 സ്ത്രീ), വെസ്റ്റ് യാക്കര സ്വദേശി (53 പുരുഷൻ), പിരായിരി സ്വദേശി (51 പുരുഷൻ), കൊടുവായൂർ സ്വദേശി (37 പുരുഷൻ), പ്രശാന്തി നഗർ സ്വദേശി (46 സ്ത്രീ), തച്ചമ്പാറ സ്വദേശി (49 പുരുഷൻ), മുണ്ടൂർ സ്വദേശി (35 പുരുഷൻ), കൊല്ലങ്കോട് സ്വദേശി (34 സ്ത്രീ) എന്നിവരും രോഗ മുക്തരായി ആശുപത്രി വിട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+