Get Updates
Get notified of breaking news, exclusive insights, and must-see stories!

പാലക്കാട് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 7 പേർക്ക്!മഹാരാഷ്ട്രയിൽ നിന്നും ചെന്നൈയിൽ നിന്നും എത്തിയവർക്ക്

പാലക്കാട്; ജില്ലയിൽ ഇന്ന് ഏഴ് പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.ചെന്നൈയിൽ നിന്ന് വന്ന മൂന്നുപേർക്കും മഹാരാഷ്ട്രയിൽ നിന്നും വന്ന നാല് പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്.ഇതോടെ പാലക്കാട് ജില്ലയിൽ കോവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം മലപ്പുറം, തൃശൂർ സ്വദേശി ഉൾപ്പെടെ 20 പേരായി.

ചെന്നൈയിൽ നിന്നു വന്നവരിൽ കൊല്ലങ്കോട്, ആനമാറി സ്വദേശി (38 വയസ്സ് ), ആലത്തൂർ കാവശ്ശേരി സ്വദേശി( 27 വയസ്സ്), ശ്രീകൃഷ്ണപുരം മണ്ണമ്പറ്റ സ്വദേശി (49 വയസ്സ്) എന്നിവരും മഹാരാഷ്ട്രയിൽ നിന്നും വന്നവരിൽ രണ്ട് പനമണ്ണ സ്വദേശികളും( 45 ,42 വയസ്സുള്ളവർ) രണ്ട് തൃക്കടേരി സ്വദേശികളും (39,50 വയസ്സുള്ളവർ) ആണ് ഉൾപ്പെടുന്നത്.ഒരു ആലത്തൂർ സ്വദേശിയും മങ്കര സ്വദേശിയും ഉൾപ്പെടെ രണ്ടുപേർ എറണാകുളത്തും ചികിത്സയിലുണ്ട്.

corona8-1589985249.j

ചെന്നൈയിൽ നിന്ന് വന്ന കൊല്ലങ്കോട്, കാവശ്ശേരി സ്വദേശികൾ മെയ് 17 ന് വൈകിട്ട് 5. 30നാണ് വാളയാർ ചെക്ക്പോസ്റ്റിൽ എത്തിയത്. ഇവർക്ക് ചെന്നൈയിൽ വച്ച് തന്നെ കോവിഡ് 19 പോസിറ്റീവ് ആണെന്ന് സ്ഥിരീകരിക്കുകയും നിരീക്ഷണത്തിൽ ഇരിക്കാൻ നിർദ്ദേശം നൽകിയിരുന്നതായും അധികൃതർ പറഞ്ഞു.ഇതു സംബന്ധിച്ച് ചെക്ക്പോസ്റ്റിലെ അധികൃതർക്ക് വിവരം ലഭിച്ചതിൻ്റെ അടിസ്ഥാനത്തിൽ ഇവരെ അന്നേദിവസം തന്നെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

മെയ് 18ന് വീണ്ടും സാമ്പിൾ പരിശോധനയ്ക്ക് അയയ്ക്കുകയും ഇന്ന് രോഗം സ്ഥിരീകരിക്കുകയുമായിരുന്നു. ഇവർ മെയ് 17ന് പാലക്കാട് വെച്ച് രോഗം സ്ഥിരീകരിച്ച തൃശ്ശൂർ സ്വദേശിയുടെ കൂടെ ചെന്നൈയിൽ താമസിച്ചിരുന്നതായും അറിയാൻ കഴിഞ്ഞിട്ടുണ്ട്. നിലവിൽ ഇവർ രണ്ടുപേരും ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.മഹാരാഷ്ട്രയിൽ നിന്ന് എത്തിയ നാല് പേർ മെയ് 13 ന്‌ പുലർച്ചെ അവിടെനിന്നും പോരുകയും തലപ്പാടി ചെക്ക് പോസ്റ്റ് വഴി 14 ന് പുലർച്ചെ കേരളത്തിൽ എത്തുകയും ചെയ്തവരാണ്.

ജില്ലയില്‍ നിലവില്‍ 7551 പേര്‍ വീടുകളിലും 53 പേര്‍ പാലക്കാട് ജില്ലാ ആശുപത്രിയിലും ഒരാള്‍ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലും ഒരാള്‍ മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രികളിലുമായി ആകെ 7606 പേര്‍ നിരീക്ഷണത്തിലുണ്ട്.
ആശുപത്രിയിലുള്ളവരുടെ ആരോഗ്യ നിലയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ഡിഎംഒ അറിയിച്ചു. പ്രവാസികളും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്നവരെയും നിരീക്ഷണത്തിലാക്കിയതിനാലാണ് എണ്ണത്തില്‍ വര്‍ധനവുണ്ടായത്.

പരിശോധനക്കായി ഇതുവരെ അയച്ച 4785 സാമ്പിളുകളില്‍ ഫലം വന്ന 4369 നെഗറ്റീവും 26 എണ്ണം പോസിറ്റീവാണ്. ഇതില്‍ 13 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. ആകെ 40891 ആളുകളാണ് ഇതുവരെ നിരീക്ഷണത്തില്‍ ഉണ്ടായിരുന്നത്. ഇതില്‍ 33285 പേരുടെ നിരീക്ഷണ കാലാവധി പൂര്‍ത്തിയായി. 7621 ഫോണ്‍ കോളുകളാണ് ഇതുവരെ കണ്‍ട്രോള്‍ റൂമിലേക്ക് വന്നിട്ടുള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+