പാലക്കാട് കൊറോണ കുത്തിവയ്‌പെടുത്തത് 7262 പേര്‍; തൃത്താലയില്‍ ഹെല്‍പ്പ് ഡെസ്‌ക് ആരംഭിച്ചു
പാലക്കാട്: ജില്ലയില്‍ ഇന്ന് ആകെ 7262 പേര്‍ ഒന്ന്, രണ്ട് ഡോസ് കോവിഷീല്‍ഡ് കുത്തിവെപ്പെടുത്തു. 4 പേര്‍ ഒന്നാം ഡോസും 207 പേര്‍ രണ്ടാം ഡോസും ഉള്‍പ്പെടെ 211 ആരോഗ്യ പ്രവര്‍ത്തകര്‍ കുത്തിവെപ്പ് എടുത്തിട്ടുണ്ട്. 4 പേര്‍ ഒന്നാം ഡോസും 402 പേര്‍ രണ്ടാം ഡോസും ഉള്‍പ്പെടെ 406 മുന്നണി പ്രവര്‍ത്തകരും , 16 പേര്‍ ഒന്നാം ഡോസും 830 പേര്‍ രണ്ടാം ഡോസും ഉള്‍പ്പെടെ 45 നും 60 നുമിടയിലുള്ള 846 പേരും, 11 പേര്‍ ഒന്നാം ഡോസും 5788 പേര്‍ രണ്ടാം ഡോസും ഉള്‍പ്പെടെ 60 നു മേല്‍ പ്രായമുള്ള 5799 പേരുമാണ് കോവിഷീല്‍ഡ് വാക്‌സിന്‍ കുത്തിവെപ്പ് സ്വീകരിച്ചിരിക്കുന്നത്.

ആകെ 24 സെഷനുകളിലായിട്ടാണ് കുത്തിവെപ്പ് നടന്നത്. ഇതു കൂടാതെ 2 സെഷനുകളിലായി 618 പേര്‍ ഒന്നാം ഡോസും 8 പേര്‍ രണ്ടാം ഡോസും ഉള്‍പ്പടെ 626 പേര്‍ കോവാക്‌സിന്‍ കുത്തിവയ്പും സ്വീകരിച്ചിട്ടുണ്ട്. ഇതില്‍ 4 ആരോഗ്യ പ്രവര്‍ത്തകര്‍ ഒന്നാം ഡോസും, 3 പേര്‍ ഒന്നാം ഡോസും 8 പേര്‍ രണ്ടാം ഡോസും ഉള്‍പ്പടെ 11 മുന്നണി പ്രവര്‍ത്തകരും, 45 വയസിനും അറുപതിനുമിടയിലുള്ള 395 പേര്‍ ഒന്നാം ഡോസും, 60 വയസ്സിനു മുകളിലുള്ള 216 പേരും ഒന്നാം ഡോസും കോവാക്‌സിന്‍ കുത്തിവെപ്പെടുത്തവരില്‍ ഉള്‍പ്പെടും. വാക്‌സിനുകള്‍ എടുത്ത ആര്‍ക്കും തന്നെ പറയത്തക്ക ആരോഗ്യ പ്രശ്‌നങ്ങളോ അസ്വസ്ഥതകളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ കെ. പി. റീത്ത അറിയിച്ചു.
അതേസമയം, തൃത്താല ബ്ലോക്ക് പഞ്ചായത്തില്‍ കോവിഡ് ഹെല്‍പ്പ് ഡെസ്‌ക് ആരംഭിച്ചു. കോവിഡ് രോഗികള്‍ക്ക് ആംബുലന്‍സ് സൗകര്യം, മരുന്ന് എന്നിവ ലഭ്യമാക്കുന്നതിനും മറ്റ് ആവശ്യങ്ങള്‍ക്കുമായി ഹെല്‍പ് ഡെസ്‌കില്‍ ബന്ധപ്പെടാം. നിലവില്‍ രണ്ട് ആംബുലന്‍സുകളാണ് സജ്ജമാക്കിയിട്ടുള്ളത്.
ഹെല്‍പ്പ് ഡെസ്‌ക് നമ്പറുകള്‍
8281040206, 9947306481,
9447876554, 9961430525, 8281070060.












Click it and Unblock the Notifications