Get Updates
Get notified of breaking news, exclusive insights, and must-see stories!

പാലക്കാട് ചികിത്സയിൽ 925 പേർ; ഇന്ന് 74 പേർക്ക് കൊവിഡ്!! ഒരു ആരോഗ്യപ്രവർത്തയ്ക്കും രോഗം

പാലക്കാട്: ജില്ലയിൽ ഇന്ന് 74 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.ഇതിൽ
സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 42 പേർ, ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്ന 16 പേർ, വിവിധ രാജ്യങ്ങളിൽ നിന്ന് വന്ന 8 പേർ, ഉറവിടം അറിയാത്ത രോഗബാധ ഉണ്ടായ 7
പേർ ഒരു ആരോഗ്യ പ്രവർത്തക എന്നിവർ ഉൾപ്പെടും. 92പേർക്ക്
രോഗമുക്തി ഉള്ളതായും അധികൃതർ അറിയിച്ചു.ഇന്ന് 162 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

ഇതുവരെ 35737 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചതില്‍ 34161 പരിശോധനാ ഫലങ്ങളാണ് ലഭ്യമായത്. ഇന്ന് 96 പരിശോധനാ ഫലങ്ങളാണ് ലഭിച്ചത്. പുതുതായി 313 സാമ്പിളുകൾ അയച്ചു. 3120 പേർക്കാണ് ഇതുവരെ പരിശോധനാഫലം പോസിറ്റീവായത്. ഇതുവരെ 2177 പേർ രോഗമുക്തി നേടി. ഇനി 775 സാമ്പിളുകളുടെ പരിശോധനാ ഫലം കൂടി ലഭിക്കാനുണ്ട്.

ഇതുവരെ 98737 പേരാണ് നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കിയത്. ഇതില്‍ ഇന്ന് മാത്രം 1170 പേര്‍ ക്വാറന്റൈന്‍ പൂര്‍ത്തിയാക്കി. നിലവില്‍ 11985 പേർ ജില്ലയില്‍ വീടുകളിൽ നിരീക്ഷണത്തില്‍ തുടരുന്നു.

ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 925 ആയി. ജില്ലയിൽ ചികിത്സയിൽ ഉള്ളവർക്ക് പുറമേ പാലക്കാട് ജില്ലക്കാരായ രണ്ടുപേർ കണ്ണൂർ ജില്ലയിലും ഏട്ടു പേർ കോഴിക്കോട് ജില്ലയിലും അഞ്ചു പേർ മലപ്പുറം ജില്ലയിലും മൂന്നുപേർ എറണാകുളം ജില്ലയിലും ഒരാൾ കോട്ടയം, മൂന്ന് പേർ തൃശൂർ ജില്ലകളിലും ചികിത്സയിൽ ഉണ്ട്.

corona

അതേസമയം സംസ്ഥാനത്ത് ഇന്ന് സംസ്ഥാനത്ത് ഇന്ന് 1608 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയില്‍ നിന്നുള്ള 362 പേര്‍ക്കും, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 321 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 151 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 118 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 106 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 91 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 85 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 81 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 74 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 52 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 49 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 48 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 39 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 31 പേര്‍ക്കുമാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+