പട്ടാമ്പിയിൽ ലോക് ഡൗൺ നീട്ടി; പാലക്കാട് ഇന്ന് 78 പേർക്ക് കൊവിഡ്!! 40 പേർക്ക് സമ്പർക്കത്തിലൂടെ
പാലക്കാട്; ജില്ലയിൽ ഇന്ന് 78 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 40 പേർക്ക് സമ്പർക്കത്തിലൂടെയും ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്ന 10 പേർ , വിദേശത്ത് നിന്നെത്തിയ 16 പേർ, ഉറവിടം അറിയാത്ത 10 പേർ, രണ്ട് ആരോഗ്യ പ്രവർത്തകർ എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ന് 80 പേർക്കാണ് രോഗമുക്തി.
ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 601ആയി. ജില്ലയിൽ ചികിത്സയിൽ ഉള്ളവർക്ക് പുറമേ പാലക്കാട് ജില്ലക്കാരായ രണ്ടുപേർ വീതം ഇടുക്കി, വയനാട് ജില്ലകളിലും അഞ്ച് പേർ കോഴിക്കോട് ജില്ലയിലും നാലുപേർ എറണാകുളത്തും, ആറുപേർ മലപ്പുറം ജില്ലയിലും ഒരാൾ വീതം കോട്ടയം, കണ്ണൂർ ജില്ലയിലും ചികിത്സയിൽ ഉണ്ട്.

പട്ടാമ്പി താലൂക്ക് പരിധിയിൽ വരുന്ന പട്ടാമ്പി നഗരസഭ, മുതുതല, കൊപ്പം, നാഗലശ്ശേരി, ഓങ്ങല്ലൂർ, തിരുവേഗപ്പുറ, തിരുമിറ്റക്കോട് പഞ്ചായത്തുകളിൽ ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങൾ ഒരാഴ്ചകൂടി തുടരുമെന്ന് ജില്ലാ കലക്ടർ ഡി. ബാലമുരളി അറിയിച്ചു.
നിയന്ത്രണങ്ങൾ നിലനിന്നിരുന്ന മറ്റ് പഞ്ചായത്തുകളെ കണ്ടെയ്മെന്റ് സോണിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. കോവിഡ് ബാധിതർ വർദ്ധിച്ചതിന്റെ അടിസ്ഥാനത്തിൽ ജൂലൈ 20 മുതലാണ് പട്ടാമ്പി മേഖലയിൽ നിയന്ത്രണങ്ങൾ ആരംഭിച്ചത്.ഇതുവരെ 34102 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചതില്‍ 32890 പരിശോധനാ ഫലങ്ങളാണ് ലഭ്യമായത്. ഇന്ന് 274 പരിശോധനാ ഫലങ്ങളാണ് ലഭിച്ചത്. പുതുതായി 305 സാമ്പിളുകൾ അയച്ചു. 2295 പേർക്കാണ് ഇതുവരെ പരിശോധനാഫലം പോസിറ്റീവായത്. ഇതുവരെ 1666 പേർ രോഗമുക്തി നേടി. ഇനി 423 സാമ്പിളുകളുടെ പരിശോധനാ ഫലം കൂടി ലഭിക്കാനുണ്ട്.
ഇതുവരെ 93738 പേരാണ് നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കിയത്. ഇതില്‍ ഇന്ന് മാത്രം 974 പേര്‍ ക്വാറന്റൈന്‍ പൂര്‍ത്തിയാക്കി. നിലവില്‍ 11216 പേർ ജില്ലയില്‍ വീടുകളിൽ നിരീക്ഷണത്തില്‍ തുടരുന്നു.












Click it and Unblock the Notifications