പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പാലക്കാട് ജില്ലയിൽ ഇന്ന് ഒരു അതിഥി തൊഴിലാളിക്ക് ഉൾപ്പെടെ 7 പേർക്ക് കോവിഡ്

  • By Desk
Google Oneindia Malayalam News

പാലക്കാട്; ജില്ലയിൽ ഇന്ന് ഒരു അതിഥി തൊഴിലാളിക്കുൾപ്പെടെ ഏഴ് പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു അസമിൽ നിന്നുള്ള അതിഥി തൊഴിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇയാൾ കഞ്ചിക്കോട് ഒരു സ്വകാര്യ ഹോട്ടലിൽ ജോലി ചെയ്യുകയാണ്.മലമ്പുഴ, മുണ്ടൂർ,കടമ്പഴിപ്പുറം ,അമ്പലപ്പാറ ,കഞ്ചിക്കോട് സ്വദേശികൾക്കാണഅ ഇന്ന് രോഗം സ്ഥിരീകരിച്ചത്.

ഇതിൽ മുണ്ടൂർ സ്വദേശിയുടെ സാമ്പിൾ മെയ് 24 നും മറ്റുള്ളവരുടെ മെയ് 25 നും ആയി പാലക്കാട് ജില്ലാ ആശുപത്രിയിൽ നിന്നാണ് പരിശോധനയ്ക്ക് എടുത്തിട്ടുള്ളത്.ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്നവർക്ക് യാത്ര പാസ് ഉണ്ടായിരുന്നു.രോഗം സ്ഥിരീകരിച്ചവരെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി വരികയാണ്.

corona34-158873563

നിലവിൽ പാലക്കാട് ജില്ലയിൽ കോവിഡ്‌ 19 സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവർ 89 പേരായി.ഒരു മങ്കര സ്വദേശി എറണാകുളത്തും ഒരു നെല്ലായ സ്വദേശി മഞ്ചേരിയിലും ചികിത്സയിലുണ്ട്.ജില്ലയില്‍ നിലവില്‍ 8310 പേര്‍ വീടുകളിലും 110 പേര്‍ പാലക്കാട് ജില്ലാ ആശുപത്രിയിലും 7 പേര്‍ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലും ഒരാള്‍ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലും 5 പേര്‍ മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയിലും ഉള്‍പ്പെടെ ആകെ 8433 പേര്‍ നിരീക്ഷണത്തിലുണ്ട്.

ആശുപത്രിയിലുള്ളവരുടെ ആരോഗ്യ നിലയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ഡി.എം.ഒ അറിയിച്ചു. പ്രവാസികളും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്നവരെയും നിരീക്ഷണത്തിലാക്കിയതിനാലാണ് എണ്ണത്തില്‍ വര്‍ധനവുണ്ടായത്.

പരിശോധനയ്ക്കായി ഇതുവരെ അയച്ച 6633 സാമ്പിളുകളില്‍ ഫലം വന്ന 5551 നെഗറ്റീവും 96 എണ്ണം പോസിറ്റീവാണ്. ഇതില്‍ 14 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. ആകെ 44799 ആളുകളാണ് ഇതുവരെ നിരീക്ഷണത്തില്‍ ഉണ്ടായിരുന്നത്. ഇതില്‍ 36366 പേരുടെ നിരീക്ഷണ കാലാവധി പൂര്‍ത്തിയായി. 8845 ഫോണ്‍ കോളുകളാണ് ഇതുവരെ കണ്‍ട്രോള്‍ റൂമിലേക്ക് വന്നിട്ടുള്ളത്.

ബിജെപിയുടെ മോഹത്തിന് തടയിട്ട് രാഹുൽ; ചടുല നീക്കം; ഉദ്ദവിനെ വിളിച്ചു, നമ്മള്‍ ഒറ്റക്കെട്ട്ബിജെപിയുടെ മോഹത്തിന് തടയിട്ട് രാഹുൽ; ചടുല നീക്കം; ഉദ്ദവിനെ വിളിച്ചു, നമ്മള്‍ ഒറ്റക്കെട്ട്

സംസ്ഥാനത്ത് ഇന്ന് 40 പേർക്ക് കൊവിഡ്!!10 പേർക്ക് രോഗമുക്തിസംസ്ഥാനത്ത് ഇന്ന് 40 പേർക്ക് കൊവിഡ്!!10 പേർക്ക് രോഗമുക്തി

ആരാധനാലയങ്ങള്‍ തുറക്കില്ലെന്ന് പിണറായി; കേന്ദ്ര നിലപാടും ഇതുതന്നെ... ഞായറാഴ്ച ശുചീകരണംആരാധനാലയങ്ങള്‍ തുറക്കില്ലെന്ന് പിണറായി; കേന്ദ്ര നിലപാടും ഇതുതന്നെ... ഞായറാഴ്ച ശുചീകരണം

English summary
8 more covid cases confirmed in palakkad toaday
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X