പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ആശങ്ക ഒഴിയുന്നില്ല; പാലക്കാട് ഇന്ന് 8 പേർക്ക് കൊവിഡ്! 6 പേർക്ക് രോഗമുക്തി

  • By Aami Madhu
Google Oneindia Malayalam News

പാലക്കാട്; ഇന്ന് എട്ട് പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരിൽ മൂന്ന് പേർ കണ്ണൂർ, മലപ്പുറം, എറണാകുളം ജില്ലകളിലാണ് ചികിത്സയിലുള്ളത്. വിദേശത്ത് നിന്ന് വന്ന അഞ്ച് പേർക്കും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്ന മൂന്ന് പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

കൊപ്പം കീഴ്മുറി സ്വദേശി (22 പുരുഷൻ),വാടാനാംകുറുശ്ശി സ്വദേശി (22 പുരുഷൻ),പട്ടാമ്പി സ്വദേശി (30, പുരുഷൻ),ശ്രീകൃഷ്ണപുരം സ്വദേശി(23 പുരുഷൻ), പട്ടിത്തറ സ്വദേശി(50 പുരുഷൻ) എന്നിവർക്കാണ് വിദേശത്ത് നിന്ന് വന്ന് രോഗം സ്ഥിരീകരിച്ചവർ.

corona35-1

നെല്ലൂരിൽ സന്ദർശനം നടത്തി എത്തിയ പട്ടാമ്പി ലിബർട്ടി സ്ട്രീറ്റ് സ്വദേശി (20 പുരുഷൻ),ഡൽഹിയിൽ സ്റ്റാഫ് നേഴ്സ് ആയിരുന്ന നൊച്ചുള്ളി എരമംഗലം സ്വദേശി(23 സ്ത്രീ),ആഗ്രയിൽ നിന്ന് ജൂൺ ആറിന് എത്തിയ അട്ടപ്പാടി കൽക്കണ്ടി സ്വദേശി(22 പുരുഷൻ) എന്നിവരാണ് രോഗം സ്ഥിരീകരിച്ച മറ്റുള്ളവർ. അട്ടപ്പാടി സ്വദേശി ഏഴു പേർ അടങ്ങുന്ന സംഘത്തോടൊപ്പം ആണ് എത്തിയിട്ടുള്ളത്.ഇതിൽ ഒരാൾക്ക് ജൂൺ 10 ന്‌ രോഗം സ്ഥിരീകരിച്ചിരുന്നു.

ജില്ലയിൽ കോവിഡ് 19 ബാധിച്ച് ചികിത്സയിൽ ഉണ്ടായിരുന്ന ആറ്പേർ കഴിഞ്ഞ ദിവസം(ജൂൺ 12) രോഗമുക്തരായി.തോട്ടക്കര സ്വദേശി (28 പുരുഷൻ), ശ്രീകൃഷ്ണപുരം സ്വദേശി(44 സ്ത്രീ), വേലന്താവളം സ്വദേശി (29 പുരുഷൻ),മണ്ണാർക്കാട് കാട്ടുകുളം സ്വദേശി(35,പുരുഷൻ), പഴമ്പാലക്കോട് സ്വദേശി (28 പുരുഷൻ), കോട്ടായി അയ്യങ്കുളം സ്വദേശി (26 പുരുഷൻ) എന്നിവരാണ് രോഗമുക്തരായത്. നിലവിൽ ജില്ലയിൽ 173 പേരാണ് ചികിത്സയിലുള്ളത്. ഇതിനു പുറമെ ജൂൺ ആറിന് രോഗം സ്ഥിരീകരിച്ച പട്ടാമ്പി, മുളയങ്കാവ് സ്വദേശികൾ മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിൽ ഉണ്ട്.ജില്ലയില്‍ നിലവില്‍ 173 പേരാണ് ചികിത്സയിലുള്ളത്. കൂടാതെ, വിവിധ ആശുപത്രികളിലായി 32 പേര്‍ നിരീക്ഷണത്തിലുമുണ്ട്. ഇന്ന് (ജൂണ്‍ 13) ജില്ലയില്‍ 8 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇന്ന് 2 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

ഇതുവരെ 13188 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചതില്‍ 12175 പരിശോധനാ ഫലങ്ങളാണ് ലഭ്യമായത്. 271 പേർക്കാണ് ഇതുവരെ പരിശോധനാഫലം പോസിറ്റീവായത്. ഇന്ന് 769 പരിശോധനാ ഫലങ്ങളാണ് ലഭിച്ചത്. പുതുതായി 253 സാമ്പിളുകളും അയച്ചു. ഇനി 1013 സാമ്പിളുകളുടെ പരിശോധനാ ഫലം കൂടി ലഭിക്കാനുണ്ട്.

ഇതുവരെ 47767 പേരാണ് നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കിയത്. ഇതില്‍ ഇന്ന് മാത്രം 688 പേര്‍ ക്വാറന്റൈന്‍ പൂര്‍ത്തിയാക്കി. നിലവില്‍ 8489 പേർ ജില്ലയില്‍ വീട്ടില്‍ നിരീക്ഷണത്തില്‍ തുടരുന്നു.

Recommended Video

cmsvideo
13-06-2020, സിറ്റി റൗണ്ടപ്പ്; പാലക്കാട് ജില്ലയിൽ 5 പേർക്ക് കൂടി കോവിഡ്; കൂടുതൽ വാർത്തകൾ.....

ബിജെപിയെ മുൾമുനയിൽ നിർത്തണം; പുതിയ പദ്ധതിയുമായി കോൺഗ്രസ്,പാർട്ടിയുടെ വക്താക്കളാകാംബിജെപിയെ മുൾമുനയിൽ നിർത്തണം; പുതിയ പദ്ധതിയുമായി കോൺഗ്രസ്,പാർട്ടിയുടെ വക്താക്കളാകാം

'മന്ത് ഒരു കാലിലായാലും മന്ത് തന്നെ'; രാഷ്ട്രീയക്കാർക്കെതിരെ വിമർശനവുമായി കണ്ണൂർ കളക്ടർ'മന്ത് ഒരു കാലിലായാലും മന്ത് തന്നെ'; രാഷ്ട്രീയക്കാർക്കെതിരെ വിമർശനവുമായി കണ്ണൂർ കളക്ടർ

മൃഗീയ കൊലയുടെ സൂത്രധാരന് വിശുദ്ധപട്ടം നൽകിയ ടീച്ചറമ്മ; 'പാർട്ടിയെ അകമഴിഞ്ഞ് സ്നേഹിച്ച മഹാത്മാവ്'മൃഗീയ കൊലയുടെ സൂത്രധാരന് വിശുദ്ധപട്ടം നൽകിയ ടീച്ചറമ്മ; 'പാർട്ടിയെ അകമഴിഞ്ഞ് സ്നേഹിച്ച മഹാത്മാവ്'

English summary
8 more covid cases confirmed in palakkad today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X