പാലക്കാട് 81 പേർക്ക് കൊവിഡ്; 58 പേർക്ക് സമ്പർക്കത്തിലൂടെ.. 86 പേർക്ക് രോഗമുക്തി
പാലക്കാട്: ജില്ലയിൽ ഇന്ന് മലപ്പുറം, തൃശൂർ സ്വദേശികൾ ഉൾപ്പെടെ 81
പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.
ഇതിൽ സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 58പേർ, ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്ന 3 പേർ, വിവിധ രാജ്യങ്ങളിൽ നിന്ന് വന്ന 6 പേർ, ഉറവിടം അറിയാത്ത രോഗബാധ ഉണ്ടായ 10
പേർ , 2 ആരോഗ്യ പ്രവർത്തകർ, 2 പോലീസുകാർ എന്നിവർ ഉൾപ്പെടും. 86 പേർക്ക് രോഗമുക്തി ഉള്ളതായും അധികൃതർ അറിയിച്ചു.
ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 725 ആയി. ജില്ലയിൽ ചികിത്സയിൽ ഉള്ളവർക്ക് പുറമേ പാലക്കാട് ജില്ലക്കാരായ രണ്ടുപേർ കണ്ണൂർ ജില്ലയിലും ഏട്ടു പേർ കോഴിക്കോട് ജില്ലയിലും അഞ്ചു പേർ മലപ്പുറം ജില്ലയിലും മൂന്നുപേർ എറണാകുളം ജില്ലയിലും ഒരാൾ കോട്ടയം, മൂന്ന് പേർ തൃശൂർ ജില്ലകളിലും ചികിത്സയിൽ ഉണ്ട്.ഇന്ന് 156 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

ഇതുവരെ 34886 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചതില്‍ 33378 പരിശോധനാ ഫലങ്ങളാണ് ലഭ്യമായത്. ഇന്ന് 246 പരിശോധനാ ഫലങ്ങളാണ് ലഭിച്ചത്. പുതുതായി 289 സാമ്പിളുകൾ അയച്ചു. 2664 പേർക്കാണ് ഇതുവരെ പരിശോധനാഫലം പോസിറ്റീവായത്. ഇതുവരെ 1927 പേർ രോഗമുക്തി നേടി. ഇനി 715 സാമ്പിളുകളുടെ പരിശോധനാ ഫലം കൂടി ലഭിക്കാനുണ്ട്.
ഇതുവരെ 96234 പേരാണ് നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കിയത്. ഇതില്‍ ഇന്ന് മാത്രം 629 പേര്‍ ക്വാറന്റൈന്‍ പൂര്‍ത്തിയാക്കി. നിലവില്‍ 10975 പേർ ജില്ലയില്‍ വീടുകളിൽ നിരീക്ഷണത്തില്‍ തുടരുന്നു. കോവിഡ് 19 രോഗവ്യാപനം തടയുന്നതിനുള്ള സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാത്തതിനെ തുടർന്ന് ഇന്ന് വൈകിട്ട് വരെ ജില്ലയിൽ പോലീസ് നടത്തിയ പരിശോധനയിൽ 37 കേസുകൾ രജിസ്റ്റർ ചെയ്തതായി സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പി എം കൃഷ്ണൻ അറിയിച്ചു. ഇത്രയും കേസുകളിലായി 51 പേരെ അറസ്റ്റ് ചെയ്തു. രണ്ടു വാഹനങ്ങളും പിടിച്ചെടുത്തു.
മാസ്ക് ധരിക്കാതെ പൊതുസ്ഥലങ്ങളിൽ ഇറങ്ങിയ 260 പേർക്കെതിരെ പോലീസ് കേസെടുത്തു. മാസ്ക് ധരിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തി കോടതിയിൽ പിഴ അടയ്ക്കാൻ നോട്ടീസ് നൽകി വിട്ടയച്ചു.












Click it and Unblock the Notifications