Get Updates
Get notified of breaking news, exclusive insights, and must-see stories!

പാലക്കാട് 11 പേർക്ക് സമ്പർക്കത്തിലൂടെ കൊവിഡ്; ഇന്ന് 86 പേർക്ക് രോഗം!! 442 പേർ ചികിത്സയിൽ

പാലക്കാട്: ജില്ലയിൽ ഇന്ന് 86 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. പട്ടാമ്പിയിലും സമീപ പ്രദേശങ്ങളിലുമുള്ള 20 പേർ ,ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്ന 16 പേർ, വിവിധ രാജ്യങ്ങളിൽ നിന്ന് വന്ന 34 പേർ, ഉറവിടം അറിയാത്ത നാലുപേർ, സമ്പർക്കത്തിലൂടെ രോഗം ബാധിച്ച 11 പേർ എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ ഇന്ന് 40 പേർക്ക് രോഗമുക്തി ഉള്ളതായി അധികൃതർ അറിയിച്ചു.

ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 442 ആയി. ജില്ലയിൽ ചികിത്സയിൽ ഉള്ളവർക്ക് പുറമേ പാലക്കാട് ജില്ലക്കാരായ രണ്ടുപേർ വീതം മലപ്പുറം, ഇടുക്കി, കണ്ണൂർ, വയനാട് ജില്ലകളിലും മൂന്നു പേർ വീതം എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലും ചികിത്സയിൽ ഉണ്ട്.ഇന്ന് 75 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

 coronavirus3

Recommended Video

cmsvideo
    പോതുണ്ടി ഡാമിൽ എത്തുന്നവർക്ക് ഇനി ആകാശ സൈക്കിൽ സവാരി

    ഇതുവരെ 31874 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചതില്‍ 30584 പരിശോധനാ ഫലങ്ങളാണ് ലഭ്യമായത്. ഇന്ന് 290 പരിശോധനാ ഫലങ്ങളാണ് ലഭിച്ചത്. പുതുതായി 142 സാമ്പിളുകൾ അയച്ചു. 1549 പേർക്കാണ് ഇതുവരെ പരിശോധനാഫലം പോസിറ്റീവായത്. ഇതുവരെ 1094 പേർ രോഗമുക്തി നേടി. ഇനി 545 സാമ്പിളുകളുടെ പരിശോധനാ ഫലം കൂടി ലഭിക്കാനുണ്ട്.

    ഇതുവരെ 84688 പേരാണ് നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കിയത്. ഇതില്‍ ഇന്ന് മാത്രം 963 പേര്‍ ക്വാറന്റൈന്‍ പൂര്‍ത്തിയാക്കി. നിലവില്‍ 10171 പേർ ജില്ലയില്‍ വീടുകളിൽ നിരീക്ഷണത്തില്‍ തുടരുന്നു.

    സിവില്‍ സ്റ്റേഷനില്‍ സംഘടിപ്പിച്ച ആന്റിജന്‍ പരിശോധനയില്‍ രണ്ടാം ദിനത്തിലും പോസിറ്റീവ് കേസുകള്‍ ഇല്ല. 258 പേരെയാണ് രണ്ടാംദിനത്തില്‍ പരിശോധനയ്ക്ക് വിധേയമാക്കിയത്. ജില്ലാ മെഡിക്കല്‍ ഓഫിസ്, ജില്ലാ ഭരണകൂടം എന്നിവയുടെ ആഭിമുഖ്യത്തില്‍ സിവില്‍ സ്റ്റേഷനില്‍ സംഘടിപ്പിച്ച ആന്റിജന്‍ ടെസ്റ്റില്‍ രണ്ടു ദിവസങ്ങളിലായി 515 പേരെയാണ് പരിശോധിച്ചത്. എല്ലാവരുടേയും പരിശോധനാഫലം നെഗറ്റീവ് ആയതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+