Get Updates
Get notified of breaking news, exclusive insights, and must-see stories!

പാലക്കാട് ഇന്ന് 86 പേർക്ക് കൊവിഡ്; ചികിത്സയിൽ ഉള്ളത് 637 പേർ.. ഇന്ന് 66 പേർക്ക് രോഗമുക്തി

പാലക്കാട്; ജില്ലയിൽ ഇന്ന് 86 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 52 പേർ , ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്ന 12 പേർ,വിവിധ രാജ്യങ്ങളിൽ നിന്ന് വന്ന 8 പേർ, ഉറവിടം അറിയാത്ത രോഗബാധ ഉണ്ടായ 14 പേർ എന്നിവർ ഉൾപ്പെടും. 66പേർക്ക് രോഗമുക്തി ഉള്ളതായും അധികൃതർ അറിയിച്ചു.

ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 637 ആയി. ജില്ലയിൽ ചികിത്സയിൽ ഉള്ളവർക്ക് പുറമേ പാലക്കാട് ജില്ലക്കാരായ 10 പേർ തൃശൂർ ജില്ലയിലും 10 പേർ കോഴിക്കോട് ജില്ലയിലും രണ്ടുപേർ കണ്ണൂർ ജില്ലയിലും എട്ടു പേർ മലപ്പുറം ജില്ലയിലും 11 പേർ എറണാകുളം ജില്ലയിലും ചികിത്സയിൽ ഉണ്ട്.ഇന്ന് 144 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

 xcoronavirus35-1

ഇതുവരെ 43975 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചതില്‍ 40796 പരിശോധനാ ഫലങ്ങളാണ് ലഭ്യമായത്. ഇന്ന് 1134 പരിശോധനാ ഫലങ്ങളാണ് ലഭിച്ചത്. പുതുതായി 727 സാമ്പിളുകൾ അയച്ചു. 4111 പേർക്കാണ് ഇതുവരെ പരിശോധനാഫലം പോസിറ്റീവായത്. ഇതുവരെ 3414 പേർ രോഗമുക്തി നേടി. ഇനി 2236 സാമ്പിളുകളുടെ പരിശോധനാ ഫലം കൂടി ലഭിക്കാനുണ്ട്.

ഇതുവരെ 109011 പേരാണ് നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കിയത്. ഇതില്‍ ഇന്ന് മാത്രം 1006 പേര്‍ ക്വാറന്റൈന്‍ പൂര്‍ത്തിയാക്കി. നിലവില്‍ 12936 പേർ ജില്ലയില്‍ വീടുകളിൽ നിരീക്ഷണത്തില്‍ തുടരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+