Get Updates
Get notified of breaking news, exclusive insights, and must-see stories!

പാലക്കാട് ഇന്ന് 4 വയസ്സുകാരിക്കും ആരോഗ്യ പ്രവർത്തകനും കൊവിഡ്; 9 പേർക്ക് രോഗം

പാലക്കാട്; ജില്ലയിൽ ഇന്ന് നാലു വയസ്സുകാരിക്കും ഒരു ആരോഗ്യ പ്രവർത്തകനും ഉൾപ്പെടെ ഒൻപത് പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ ജില്ലയിൽ കോവിഡ്‌ സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 128 ആയി.
ഇന്ന് സ്ഥിരീകരിച്ചവരിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തുനിന്നും വന്നവരും ഉൾപെടുന്നു.ചെന്നൈ -2, കുവൈത്ത്-2, ഒമാൻ-2, തെലുങ്കാന- 1 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചത്.

കുവൈറ്റിൽ നിന്നു വന്ന പാലപ്പുറം സ്വദേശിക്കും ഒമാനിൽ നിന്നും വന്ന രണ്ടു കാരാകുറുശ്ശി സ്വദേശികൾക്കുമായി മൂന്ന് പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.

corona34-15

ഇന്ന് രോഗം സ്ഥിരീകരിച്ച ഒറ്റപ്പാലം പാലപ്പുറം സ്വദേശി (39, പുരുഷൻ) മെയ് 13 നാണ് കുവൈത്തിൽ നിന്നും നാട്ടിലെത്തിയത്. ഇദ്ദേഹം നേരത്തെ രോഗം സ്ഥിരീകരിച്ച ഒരു വ്യക്തിയുടെ പ്രാഥമിക സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട ആളാണ്. സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച കാരാകുറുശ്ശി സ്വദേശിയുടെ 10 മാസം പ്രായമുള്ള കുഞ്ഞിന് നേരത്തേ രോഗം സ്ഥിരീകരിച്ചിരുന്നു. ഇവരുടെ നാല് വയസുള്ള മകൾക്കും ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

കൂടാതെ ആംബുലൻസ് ഡ്രൈവർ ആയ കോട്ടായി സ്വദേശിക്കും (39,പുരുഷൻ), വാളയാർ ചെക്പോസ്റ്റിൽ ജോലി ചെയ്തിരുന്ന ആലത്തൂർ സ്വദേശിയായ ആരോഗ്യപ്രവർത്തകനും (31 പുരുഷൻ) ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
തൃത്താല,കോട്ടായി ,പുതുശ്ശേരി, കാവുങ്കൽപറമ്പ് ,പു തുനഗരം കരിപ്പോട്, എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് രോഗം സ്ഥിരീകരിച്ച മറ്റുള്ളവർ..

ജില്ലയില്‍ നിലവില്‍ 8253 പേര്‍ വീടുകളിലും 108 പേര്‍ പാലക്കാട് ജില്ലാ ആശുപത്രിയിലും 5 പേര്‍ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലും 3 പേർ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലും 5 പേര്‍ മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയിലും ഉള്‍പ്പെടെ ആകെ 8404 പേര്‍ നിരീക്ഷണത്തിലുണ്ട്.

ആശുപത്രിയിലുള്ളവരുടെ ആരോഗ്യ നിലയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ഡി.എം.ഒ അറിയിച്ചു. പ്രവാസികളും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്നവരെയും നിരീക്ഷണത്തിലാക്കിയതിനാലാണ് എണ്ണത്തില്‍ വര്‍ധനവുണ്ടായത്.

പരിശോധനയ്ക്കായി ഇതുവരെ അയച്ച 7505 സാമ്പിളുകളില്‍ ഫലം വന്ന 6199 നെഗറ്റീവും 133 എണ്ണം പോസിറ്റീവാണ്. ഇതില്‍ 14 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. ആകെ 46932 ആളുകളാണ് ഇതുവരെ നിരീക്ഷണത്തില്‍ ഉണ്ടായിരുന്നത്. ഇതില്‍ 38528 പേരുടെ നിരീക്ഷണ കാലാവധി പൂര്‍ത്തിയായി

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+