9 വയസ്സുകാരി ഒറ്റപ്പാലത്ത് വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ; അന്വേഷണം ആരംഭിച്ചു
9 വയസ്സുകാരി ഒറ്റപ്പാലത്ത് വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ; അന്വേഷണം ആരംഭിച്ചു
പാലക്കാട്: ഒറ്റപ്പാലം വരോടിൽ പെൺകുട്ടിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഒൻപത് വയസ്സുള്ള പെൺകുട്ടിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. ഷാൾ കഴുത്തിൽ കെട്ടിയ നിലയിൽ ആണ് പെൺകുട്ടിയെ കണ്ടെത്തിയത്.
സംഭവത്തിന് പിന്നാലെ സമീപത്തുള്ള ആശുപത്രിയിലേക്ക് കുട്ടിയെ കൊണ്ട് പോയിരുന്നു. എന്നാൽ പെൺകുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല.

സംഭവത്തിൽ ഒറ്റപ്പാലം പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു. കുട്ടിയുടെ അമ്മ പുറത്തു പോയിരുന്ന സമയത്താണ് സംഭവം നടന്നത്. അമ്മ വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് കുട്ടിയെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.
അതേ സമയം, ഇന്നലെ ജില്ലയിൽ അമ്മയെ തൂങ്ങി മരിച്ച നിലയിലും മകളെ വിഷം അകത്തു ചെന്നു മരിച്ച നിലയിലും വീട്ടിനകത്ത് കണ്ടെത്തിയിരുന്നു. തുടിയല്ലൂരിന് സമീപം അപ്പനായ്ക്കൻപാളയത്തെ പാർക് സിറ്റിയിൽ ഭാര്യ ധനലക്ഷ്മി (53), മകൾ സുകന്യ (32) എന്നിവരാണ് മരിച്ചിരുന്നത്. പത്തു വർഷം മുൻപ് ഭർത്താവ് മരിച്ച ധനലക്ഷ്മി സുകന്യയോടൊത്താണ് താമസം.
ഐ ടി സ്ഥാപനത്തിൽ ജോലി ചെയ്യുന്ന മൂത്ത മകൻ ശശികുമാർ മറ്റൊരിടത്താണ് താമസിക്കുന്നത്. ധനലക്ഷ്മിക്ക് രോഗം ബാധിക്കും എന്ന് ഏതാനും ദിവസം മുൻപ് ഒരു ജ്യോതിഷി പറഞ്ഞെന്ന് അവർ ശശികുമാറിനെ ഫോണിൽ അറിയിച്ചിരുന്നു. ഇത്തരം പ്രവചനങ്ങൾ ഭയക്കേണ്ടെന്ന് ശശികുമാർ അമ്മയെ ആശ്വസിപ്പിച്ചു.
Recommended Video
എന്നാൽ, ഇന്നലെ രാവിലെ ധനലക്ഷ്മിയെ ഫോണിൽ കിട്ടാഞ്ഞതിനാൽ ശശികുമാർ അയൽവാസികളെ വിവരം അറിയിച്ചു. ഇവർ വീട്ടിൽ എത്തി വിളിച്ചിട്ടും വാതിൽ തുറന്നില്ല. സംശയിച്ച് വീട്ടിനകത്ത് കയറി പരിശേധിച്ചപ്പോൾ മുറിക്കുള്ളിൽ ധനലക്ഷ്മിയെ തൂങ്ങി മരിച്ച നിലയിലും സുകന്യയെ വിഷം അകത്തു ചെന്നു മരിച്ച നിലയിലും കണ്ടെത്തി. കുടുംബ പ്രശ്നങ്ങൾ കാരണം ധനലക്ഷ്മി മകൾക്ക് വിഷം നൽകിയ ശേഷം തൂങ്ങി മരിച്ചതാണെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.












Click it and Unblock the Notifications