പാലക്കാട് 5349 പേർ ചികിത്സയിൽ.. ഇന്ന് 966 പേർക്ക് കൂടി കൊവിഡ്
പാലക്കാട്; ജില്ലയില്‍ ഇന്ന് 966 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 541 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 419 പേർ, 5 ആരോഗ്യ പ്രവർത്തകർ, സംസ്ഥാനത്തിന് പുറത്തു നിന്നും വന്ന ഒരാൾ എന്നിവർ ഉൾപ്പെടും.858 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.

ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 5349 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ വീതം കോട്ടയം, കാസർഗോഡ്
ജില്ലകളിലും 2 പേർ വീതം വയനാട്, കണ്ണൂർ ജില്ലകളിലും 3 പേർ കൊല്ലം, ആലപ്പുഴ ജില്ലകളിലും 4 പേർ തിരുവനന്തപുരം ജില്ലയിലും 5 പേർ പത്തനംതിട്ട ജില്ലയിലും 12 പേർ ഇടുക്കി ജില്ലയിലും 17 പേർ കോഴിക്കോട് ജില്ലയിലും 20 പേർ എറണാകുളം ജില്ലയിലും 73 പേർ തൃശ്ശൂർ
ജില്ലയിലും 84 പേർ മലപ്പുറം ജില്ലയിലും
ചികിത്സയിലുണ്ട്.
Recommended Video
ജില്ലയില്‍ കഴിഞ്ഞ ദിവസംവരെ കോവിഡ് വാക്‌സിനേഷന്‍ രണ്ട് ഡോസുകളും സ്വീകരിച്ചവരുടെ എണ്ണം 3,13,343 ആയി. രണ്ട് ഡോസുകളും സ്വീകരിച്ചവരും ഒന്നാം ഡോസ് സ്വീകരിച്ച 7,49,034 പേരും ഉള്‍പ്പെടെ ആകെ 10,62,377 പേരുണ്ട്. ജില്ലയില്‍ ജൂലൈ 13 ന് ഗര്‍ഭിണികള്‍ക്കുള്ള വാക്സിനേഷന്‍ ആരംഭിച്ചു. ഇതുവരെ 1475 ഗര്‍ഭിണികള്‍ ഇതുവരെ വാക്സില്‍ സ്വീകരിച്ചു. ഇതില്‍ 1470 പേര്‍ ഒന്നാം ഡോസും അഞ്ച് പേര്‍ രണ്ടാം ഡോസും സ്വീകരിച്ചിട്ടുണ്ട്.












Click it and Unblock the Notifications