9ാം ക്ലാസ് വിദ്യാർഥി വീടിനുള്ളിൽ മരിച്ച നിലയിൽ; മൊബൈൽ ഫോണുൾപ്പെടെ പരിശോധിക്കും
എലപ്പുള്ളി: പാലക്കാട് ഒൻപതാം ക്ലാസ് വിദ്യാർഥിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. തേനാരി കാരാങ്കോട് കളഭത്തിൽ ഉദയാനന്ദ് - രാധിക ദമ്പതികളുടെ ഏക മകനായ യു അമർത്യ (14) യെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ഒഴിവു സമയങ്ങളിൽ അമർത്യ മൊബൈൽ ഫോണിൽ ഓൺലൈൻ ഗെയിം കളിക്കാറുണ്ട്. ഗെയിമിലെ രംഗങ്ങൾ അനുകരിക്കാനുള്ള ശ്രമത്തിനിടെയാകാം മരിച്ചതെന്ന് സംശയിക്കുന്നതായി ബന്ധുക്കളും രക്ഷിതാക്കളും പൊലീസിനു മൊഴി നൽകി. പാലക്കാട് ഭാരത് മാതാ സ്കൂൾ വിദ്യാർഥിയാണ് അമർത്യ.

മൊബൈൽ ഫോൺ ഉൾപ്പെടെ പരിശോധിച്ച ശേഷമാകും സംഭവത്തിൽ വ്യക്തത വരിക. രക്ഷിതാക്കളുടെയും ബന്ധുക്കളുടെയും മൊഴി രേഖപ്പെടുത്തി. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചെന്നും കസബ പൊലീസ് അറിയിച്ചു.












Click it and Unblock the Notifications