Get Updates
Get notified of breaking news, exclusive insights, and must-see stories!

സിപ് ലൈനിൽ പറന്ന് 72 കാരി മുത്തശ്ശി; പാറു അമ്മ ചുമ്മാ പൊളിയെന്ന് സോഷ്യൽ മീഡിയ,വീഡിയോ വൈറൽ

പാലക്കാട്; കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയ ആഘോഷമാക്കിയ ഒരു വീഡിയോ ഉണ്ട്. കസവുമുണ്ടും ഉടുത്ത് സിപ് ലൈനിൽ സാഹസിക യാത്ര നടത്തുന്ന ഒരു മുത്തശ്ശി. സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുന്ന മുത്തശ്ശി മറ്റാരുമല്ല,പാലക്കാട്ടുകാരി 72 വയസുകാരി പാറു അമ്മയാണ്. സാഹസികതയ്ക്ക് എന്ത് പ്രായം എന്ന് തോന്നിപ്പിക്കുന്നതാണ് പാറു അമ്മയുടെ വീഡിയോ.

Paru

യാത്രികൻ 200 എന്ന ഇൻസ്റ്റാ ഗ്രാം പേജിലാണ് പാറുവമ്മയുടെ വീഡിയോ പ്രത്യക്ഷപ്പെട്ടത്.ഇതിനോടകം തന്നെ 4 ലക്ഷത്തിലധികം പേർ വീഡിയോ കണ്ടിട്ടുണ്ട്. 'ഇത് പാറു അമ്മ 72 വയസ് മുപ്പതി പാർക്കിൽ വന്നപ്പോ zip line ചെയ്യാൻ ഒരു ആഗ്രഹം പിന്നെ ഒന്നും നോക്കില്ല ഞാൻ അത് അങ് സാധിച്ചു കൊടുത്തു' എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

Recommended Video

cmsvideo
    Night curfew issued in Kerala | Oneindia Malayalam

    എല്ലാ സുരക്ഷാ സജ്ജീകരണങ്ങളും ഉപയോഗിച്ചാണ് പാറു അമ്മ സിപ്പ് ലൈനിൽ പറന്നത്. ഹെൽമറ്റും അവർ ധരിച്ചിരുന്നു. എത്ര സന്തോഷത്തോടെയാണ് പാറു അമ്മ സിപ് ലൈൻ ആസ്വദിക്കുന്നതെന്ന് അവരുടെ വീഡിയോയിൽ നിന്ന് വ്യക്തമാണ്. സിപ് ലൈനിൽ പോകാൻ തനിക്ക് യാതൊരു ഭയവും തോന്നിയില്ലെന്നും വളരെ ഇഷ്ടപ്പെട്ടുവെന്നും വീഡിയോയിൽ പാറു അമ്മ പറയുന്നുണ്ട്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+