ഹനയ്ക്കും സനയ്ക്കും അമേരിക്കയിൽ നിന്നും സഹായം; സന്തോഷം പങ്കിട്ട് എംബി രാജേഷ്
പാലക്കാട്; പരുതൂരിൽ കോവിഡ് ബാധിച്ച് മരിച്ച യുട്യൂബറും ഗായകനുമായിരുന്ന ഷഹീറിന്റെ മക്കളുടെ വിദ്യാഭ്യാസ ചെലവ് ഏറ്റെടുക്കാൻ അമേരിക്കയിലെ സുഹൃത്ത് അറിയിച്ചതായി സ്പീക്കർ എംബി രാജേഷ്. ഷഹീറിന്റെ വീട് സന്ദർശിച്ചതും ഷഹീറിന്റെ മക്കളായ സനയെയും ഹനയെയും കുറിച്ച് നേരത്തേ രാജേഷ് ഫേസ്ബുക്കിൽ പോസ്റ്റ് പങ്കുവെച്ചിരുന്നു. ഈ പോസ്ററ് കണ്ടാണ് അമേരിക്കയിലെ ഒരു സുഹൃത്ത് ആ കുടുംബത്തെ സഹായിക്കാനായി മുന്നോട്ടു വന്നതെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. കുട്ടികളുടെ വിദ്യാഭ്യാസ ചെലവ്, പഠിക്കാൻ ആഗ്രഹിക്കുന്ന കാലത്തോളം പൂർണ്ണമായും ഏറ്റെടുക്കാമെന്നും പ്രതിമാസം ഒരു നിശ്ചിത തുക കുടുംബത്തിന് നൽകാമെന്നും പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ആ സുഹൃത്ത് അറിയിച്ചിട്ടുണ്ടെന്നും രാജേഷ് ഫേസ്ബുക്കിൽ കുറിച്ചു. പോസ്റ്റിന്റെ പൂർണരൂപം വായിക്കാം

ഒരു സന്തോഷ വാർത്ത ഇവിടെ പങ്കുവക്കട്ടെ.തൃത്താലയിലെ പരുതൂരിൽ കോവിഡ് ബാധിച്ചു അകാലത്തിൽ പൊലിഞ്ഞു പോയ യുട്യൂബറും ഗായകനുമായിരുന്ന ഷഹീർ എന്ന ചെറുപ്പക്കാരന്റെ വീട് സന്ദർശിച്ചതും ഷഹീറിന്റെ മക്കളായ സനയെയും ഹനയെയും കുറിച്ച് എഴുതിയിരുന്നതും ഓർക്കുന്നുണ്ടാവുമല്ലോ (പോസ്റ്റ് ലിങ്ക് ആദ്യ കമന്റ് ആയി ചേർക്കുന്നു )
ആ പോസ്റ്റിനോട് വളരെ വൈകാരികമായി തന്നെ നിരവധി ആളുകൾ പ്രതികരിച്ചിരുന്നു.
മൂവായിരത്തിലുമധികം ആളുകൾ ആ എഫ് ബി പോസ്റ്റിനെ തുടർന്ന് സനയുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുകയുമുണ്ടായി.ഈ പോസ്റ്റ് കണ്ട എന്റെ അമേരിക്കയിലെ ഒരു സുഹൃത്ത് ആ കുടുംബത്തെ സഹായിക്കാനായി മുന്നോട്ടു വന്നത് ഇപ്പോൾ പതിന്മടങ്ങു സന്തോഷമുളവാക്കുന്നതാണ്.
Recommended Video
ലോകകപ്പ് വിജയത്തിന്റെ 38ാം വാർഷികാഘോഷം- ചിത്രങ്ങൾ
ഹനമോളുടെയും സന മോളുടെയും വിദ്യാഭ്യാസ ചെലവ്, പഠിക്കാൻ ആഗ്രഹിക്കുന്ന കാലത്തോളം പൂർണ്ണമായും ഏറ്റെടുക്കാമെന്നും പ്രതിമാസം ഒരു നിശ്ചിത തുക കുടുംബത്തിന് നൽകാമെന്നും പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ആ സുഹൃത്ത് അറിയിച്ചിട്ടുണ്ട്. പ്രിയപ്പെട്ട ആ സുഹൃത്തിന്റെ നന്മക്ക് ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്ന് നന്ദിയും സ്നേഹവും അറിയിക്കുന്നു.മറ്റുള്ളവർക്കും ഇതൊരു പ്രചോദനമാവുമെന്ന് പ്രതീക്ഷിക്കുന്നു.
സാരിയില്‍ കിടിലന്‍ ലുക്കില്‍ ശ്രുതി ഡാങ്കെ; വൈറലായ ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications