Get Updates
Get notified of breaking news, exclusive insights, and must-see stories!

പാലക്കാട് ഏഴ് വയസുകാരനെ അമ്മ കുത്തിക്കൊന്നു, ഒമ്പത് മാസം പ്രായമുള്ള കുഞ്ഞിനെ വലിച്ചെറിഞ്ഞു

പാലക്കാട്: ഏഴ് വയസുകാരനെ അമ്മ കുത്തിക്കൊന്നു. പാലക്കാട് മണ്ണാര്‍ക്കാടിന് സമീപം ഭീമനാടില്‍ വ്യാഴാവ്ച പുലര്‍ച്ചയോടെയാണ് സംഭവം. മുഹമ്മദ് ഇര്‍ഫാന്‍ എന്ന കുട്ടിയാണ് കൊല്ലപ്പെട്ടത്. അമ്മയ്ക്ക് മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നെന്നാണ് വിവരം. പുലര്‍ച്ചെ ഒമ്പത് മാസം പ്രായമുള്ള ഇര്‍ഫാന്റെ സഹോദരന്‍ നിര്‍ത്താതെ കരയുന്നതിനെ തുടര്‍ന്ന് അയല്‍വാസികള്‍ അന്വേഷിച്ചപ്പോഴാണ് മരണവിവരം അറിയുന്നത്. വീടിന് മുന്‍വശത്ത് നിന്ന് കരയുന്ന കുഞ്ഞിനെ കണ്ട് അയല്‍ക്കാര്‍ വീടിനകത്ത് കയറിയപ്പോഴാണ് കുത്തേറ്റു കിടക്കുന്ന ഇര്‍ഫാനെ കണ്ടത്. കഴുത്തിലാണ് ഇര്‍ഫാന് കുത്തേറ്റത്. ഒമ്പത് മാസം പ്രായമുള്ള കുഞ്ഞിനെ പുറത്തേക്ക് വലിച്ചെറിഞ്ഞതെന്നാണ് കരുതുന്നത്.

Recommended Video

cmsvideo
    ലോകം കോവിഡിന്റെ അപകടകരമായ ഘട്ടത്തില്‍ | Oneindia Malayalam
    crime

    നാലകത്ത് വീട്ടില്‍ ഹംസയുടെ മകള്‍ ഹസ്‌നത്ത് (32) ആണ് മകനെ കൊലപ്പെടുത്തിയത്. ഇവരുടെ ഭര്‍ത്താവ് ആലുവയിലെ ജോലി സ്ഥലത്താണ് താമസിക്കുന്നത്. അമ്മയും ഇര്‍ഫാനും സഹോദരനും മാത്രമായിരുന്നു വീട്ടില്‍ ഉണ്ടായിരുന്നത്. അമ്മയ്ക്ക് മാനസിക പ്രശ്‌നങ്ങളുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്ന്ത്. സംഭവത്തെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി. പ്രാഥമിക നടപടികള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റ് മോര്‍ട്ടം നടപടികള്‍ക്കായി ആശുപത്രിയിലേക്ക് മാറ്റുമെന്ന്് പൊലീസ് അറിയിച്ചു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+