പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ആംബുലന്‍സ് സ്ഥലമില്ലാത്തതിനാല്‍ കയറിയില്ല; ജംഷീറിന് തിരിച്ചുകിട്ടിയത് ജീവിതം!!

  • By Desk
Google Oneindia Malayalam News

പാലക്കാട് : ജില്ലാ ആശുപത്രിയും പരിസരവും ജനനിബിഡമായതെന്തിനെന്നറിയാതെ അന്ധാളിപ്പോടെ നിന്ന ജംഷീര്‍ കണ്ടുനിന്നവരുടെ തീരാവേദനയായി. പെരുനാള്‍ ആഘോഷത്തിന്റെ ഭാഗമായി നെല്ലിയാമ്പതിയിലേക്ക് അഞ്ചംഗ സംഘം വാടാനാംകുര്‍ശ്ശിയില്‍ നിന്നും കളി ചിരികളോടെയായിരുന്നു. കാലത്ത് വീട്ടില്‍ നിന്നും സന്തോഷത്തോടെ യാത്ര തുടങ്ങിയ സംഘത്തില്‍ ഇനി ശേഷിക്കുന്നത് നിസാര പരുക്കോടെ ജംഷീറും, ബന്ധു ശാഫി ഗുരുതര പരുക്കുകളോടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുമാണ്.

<strong>സാമ്പത്തിക അഴിമതി; മുൻ പാക് പ്രസിഡന്റ് ആസിഫ് അലി സർദാരി അറസ്റ്റിൽ!!</strong>സാമ്പത്തിക അഴിമതി; മുൻ പാക് പ്രസിഡന്റ് ആസിഫ് അലി സർദാരി അറസ്റ്റിൽ!!

നെല്ലിയാമ്പതിയിലേക്കുള്ള യാത്രയ്ക്കിടെ മരപ്പാലത്തുവെച്ച് സഞ്ചരിച്ചിരുന്ന ആള്‍ട്ടോ കാര്‍ കൊക്കയിലേക്ക് മറിഞ്ഞു. ഏറെ പണിപ്പെട്ട് ജംഷീര്‍ മേലെ റോഡിലെത്തി അതുവഴി വന്ന കെ.എസ്.ആര്‍.ടി.സി ബസ്സിന് കൈ കാണിച്ച് താന്‍ ഉള്‍പ്പടെ അഞ്ചുപേര്‍ യാത്ര ചെയ്ത കാര്‍ കൊക്കയിലേക്ക് മറിഞ്ഞുവെന്നും ശേഷിക്കുന്നവര്‍ കാറില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നും അറിയിച്ചതനുസരിച്ച് ബസ് ജീവനക്കാരും യാത്രക്കാരും ചേര്‍ന്ന് മുഴുവന്‍ പേരെയും മുകളിലെത്തിച്ച് നേരെ നെന്മാറ ആശുപത്രിയിലെത്തിച്ചു.

Palakkad

അഞ്ച് പേര്‍ക്കും പ്രാഥമിക ശുശ്രൂഷമാത്രം മതിയായിരുന്ന ചെറിയ പരുക്കായിരുന്നു ഉണ്ടായിരുന്നത്. എന്നിട്ടും തത്സമയം വിഷം ഉള്ളില്‍ ചെന്ന നിലയില്‍ കൊണ്ടുവന്ന യുവാവിനെ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ വന്ന ആംബുലന്‍സില്‍ ജംഷീര്‍ ഒഴികെയുള്ളവരെ കയറ്റിവിടുകയായിരുന്നു. സ്ഥലമില്ലാത്തതുകൊണ്ടാണ് ജംഷീറിനെ കയറ്റാതിരുന്നത്. അപ്പോള്‍ ആംബുലന്‍സില്‍ ആകെ 9 പേര്‍ കയറിക്കഴിഞ്ഞിരുന്നു.

ഇതില്‍ ശാഫിയെന്ന ബന്ധുവാണ് ഇപ്പോള്‍ പരുക്കുകളോടെ സ്വകാര്യആശുപത്രിയിയല്‍ തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയിലുള്ളത്. ശേഷിക്കുന്ന എട്ടുപേരും മരണത്തിന് കീഴടങ്ങി. അപകടവിവരമറിഞ്ഞെത്തിയ വീട്ടുകാരോടൊപ്പം മറ്റൊരു വാഹനത്തിലാണ് ജംഷീര്‍ ജില്ലാ ആശുപത്രിയിലരെത്തിയത്. ആശുപത്രിയിലെത്തിയിട്ടും കൂടെയുണ്ടായിരുന്നവര്‍ മരിച്ചത് അറിയിക്കാതെയാണ് ജംഷീറിനെ മറ്റു ബന്ധുക്കള്‍ പരിചരിച്ചത്.

English summary
Accident in Palakkad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X