പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

എടിഎം മെഷീൻ തകർത്തതുൾപ്പെടയുള്ള മോഷണ പരമ്പര: പ്രതികൾ 24 മണിക്കൂറിനുള്ളിൽ അറസ്റ്റിൽ

  • By Desk
Google Oneindia Malayalam News

പാലക്കാട്: നെന്മാറ അയിലൂർ മേഖലയിലെ ജനങ്ങളെ ഭീതിയിലാഴ്ത്തി 14.11.18 തിയ്യതി രാത്രി അയിലൂർ അടിപ്പെരണ്ടയിലെ കാനറാ ബാങ്കിന്റെ സുമാർ 10 ലക്ഷം രൂപ വരുന്ന എംടിഎം മെഷീൻ തകർത്ത് പണം കവരാൻ ശ്രമിച്ച കേസിൽ നെന്മാറ പോലീസ് ഇൻസ്പെക്ടറുടെ നേത്യത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിൽ അയിലൂർ തറക്കുളം വീട്ടിൽ റസിയയുടെ മകൻ പതിയപ്പടി തറക്കുളം വീട്ടിൽ റസിയയുടെ മകൻ നൗഫൽ (20) കൂട്ടാളി പ്രായപൂർത്തിയാവാത്ത ആളുൾപ്പെടെ രണ്ടു പേരെയാണ് അന്വേഷസംഘം അറസ്റ്റ് ചെയ്തത്. കൃത്യത്തിനുപയോഗിച്ച ആയുധം, വസ്ത്രങ്ങൾ, മോഷണ മുതൽ എന്നിവ പോലീസ് കണ്ടെടുത്തു.

പ്രതികളെ ചോദ്യം ചെയ്തിൽ എന്നും അന്നേ ദിവസം രാത്രി തന്നെ തിരുവഴിയാട് അമ്പലത്തിലെ ഭണ്ഡാര മോഷണം , അയിലൂരിലെ കട കത്തിത്തുറന്ന് നടത്തിയ മോഷണം എന്നിവ ചെയ്തതും ഇവർ തന്നെയെന്ന് വെളിവായിട്ടുള്ളതാണ്.
കൂടാതെ ഒരാഴ്ച മുൻപ് ചിറ്റിലഞ്ചേരി പെട്രോൾ പമ്പിൽ നിന്ന് രാത്രി പണവും കമ്പ്യൂട്ടറും മോഷ്ടിച്ചതും ഇവരെന്ന് തെളിഞ്ഞു. കമ്പ്യൂട്ടർ പ്രതിയുടെ വീട്ടിൽ നിന്നും പോലീസ് കണ്ടെടുത്തു. മോഷണങ്ങൾക്ക് ഉപയോഗിച്ച ബൈക്കുകൾ പോലീസ് പിടിച്ചെടുത്തു.

arrested-08

മദ്യത്തിനും മയക്കുമരുന്നിനും അടിമകളായ പ്രതികൾ പകൽ സമയങ്ങളിൽ ബൈക്കിൽ കറങ്ങി നടന്ന് രാത്രി നടത്തേണ്ട മോഷണ സ്ഥലങ്ങളെക്കുറിച്ച് തീരുമാനിച്ച് മോഷ്ടിക്കുന്നതാണ് ഇവരുടെ രീതി. കേസിലെ സംഭവ സ്ഥലത്ത് നിന്നും ലഭിച്ച തെളിവുകളിൽ നിന്നും പ്രതികളെക്കുറിച്ച് സൂചനകൾ ലഭിച്ച പോലീസ് പാലക്കാട് സൈബർ സെല്ലിന്റ സഹായത്തോടെ നടത്തിയ ശാസ്ത്രീയ അന്വേഷണമാണ് 24 മണിക്കൂറിനകം പ്രതികളെ വലയിലാക്കാൻ സഹായകമായത്.

ബഹു .പാലക്കാട് ജില്ലാ പോലീസ് മേധാവി ദേബേഷ് കുമാർ ബെഹ്റ IPS അവർകളുടെ നിർദ്ദേശാനുസരണം ആലത്തൂർ ഡി.വൈ.എസ്.പി. വി.എ.കൃഷ്ണദാസ്, പാലക്കാട് ജില്ലാ ക്രൈo ബ്രാഞ്ച് ഡി.വൈ.എസ്.പി. പി.ശശികുമാർ എന്നിവരുടെ നേതൃത്വത്തിൽ നെന്മാറ പോലീസ് ഇൻസ്പെക്ടർ ടി.എൻ. ഉണ്ണികൃഷ്ണൻ , സബ്ബ് ഇൻസ്പെക്ടർ രാജീവ്, അസിസ്റ്റന്റ് സബ്ബ് ഇൻസ്പെക്ടർ ബാലകൃഷ്ണൻ ,പോലീസ് ഓഫീസർമാരായ സൗമിനി , പുഷ്പാകരൻ , ആലത്തൂർ ഡി.വൈ.എസ്.പി. യുടെ പ്രത്യേക അന്വേഷണ സംഘാംഗങ്ങളായ കൃഷ്ണദാസ് , റഹിം മുത്തു, സൂരജ് ബാബു, സന്ദീപ്, ദിലീപ് എന്നിവരടങ്ങിയതാണ് അന്വേഷണ സംഘം.

English summary
accused arrested in atm machine robbery case within 24 hours
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X