പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കല്ലടിക്കോട് ബാറിലെ കൊലപാതകം പ്രതികൾ പിടിയിൽ

  • By Desk
Google Oneindia Malayalam News

പാലക്കാട്: കല്ലടിക്കോട് കൊലപാതകക്കേസിലെ പ്രതികള്‍ അറസ്റ്റില്‍. കല്ലടിക്കോട് മാപ്പിള സ്കുൾ സ്റ്റോപ്പിനടുത്തുള്ള ഗായത്രി ബാർ കോമ്പൗണ്ടിൽ പരിക്ക് പറ്റി കിടന്ന് ബാർ ജീവനക്കാർ ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും കല്ലടിക്കോട് വാക്കോട് കൈപ്പള്ളിയിൽ മാത്യൂ ജോസഫ് മരിച്ചിരുന്നു. ഇക്കഴിഞ്ഞ ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. കൊലപാതകമെന്ന് ഉറപ്പിച്ചതോടെ ഉടനടി പാലക്കാട് ജില്ലാ പോലീസ് മേധാവി സാബു പിഎസ് ഐപിഎസിന്റെ നിർദേശ പ്രകാരം ഷൊർണ്ണൂർ ഡിവൈഎസ്പി ടിഎസ് സിനോജിന്റെ മേൽനോട്ടത്തിൽ, കല്ലടിക്കോട് എസ് ഐ യുടെ നേതൃത്വത്തിൽ ഒരു സ്പെഷ്യൽ പോലീസ് ടീമിനെ കേസന്വേഷണത്തിനായി നിയോഗിച്ചിരുന്നു.

കേരളത്തില്‍ ബിജെപിക്ക് 2 എംപിമാര്‍! തൃശ്ശൂരില്‍ അപ്രതീക്ഷിത ട്വിസ്റ്റ്!! ബിജെപി റിപ്പോര്‍ട്ട് കേരളത്തില്‍ ബിജെപിക്ക് 2 എംപിമാര്‍! തൃശ്ശൂരില്‍ അപ്രതീക്ഷിത ട്വിസ്റ്റ്!! ബിജെപി റിപ്പോര്‍ട്ട്

സംഭവ സ്ഥലം ഉടനടി സീൽ ചെയ്ത പോലീസ് ബാർ ജീവനക്കാരെയും മദ്യപിക്കാനെത്തിയ നിരവധി പേരെയും ചോദ്യം ചെയ്യുകയുണ്ടായി. ' പരിക്ക് പറ്റി വീണ് കിടന്ന ഭാഗത്ത് CCTV ഇല്ലാത്തതിനാൽ . പ്രതികളിലെത്താൻ ശ്രമകരമാണെന്ന് മനസിലാക്കിയ പോലീസ് കുറ്റമറ്റ രീതിയിൽ മാർഗ്ഗരേഖ തയാറാക്കി കേസ് അന്വേഷണം ആരംഭിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിയുടെ അറസ്റ്റ്.

kalladikkodemurdercase-

ബാർ ഗേറ്റsച്ചതിന് ശേഷം, പുറത്ത് കുറച്ച് പേർ ഉണ്ടായിരുന്നതായും ഇവർ തമ്മിൽ വാക്ക് തർക്കം ഉണ്ടായിരുന്നതായി വിവരം കിട്ടിയതിൽ, യുവാക്കളെ ബാറിനുള്ളിലെ സിസിടിവി യിൽ നിന്ന് സെക്യൂരിറ്റിയുടെ സഹായത്തോടെ തിരിച്ചറിഞ്ഞു . തുടർന്ന് സിസിടിവിയിൽ നിന്ന് കിട്ടിയ ഫോട്ടൊകൾ , രഹസ്യമായി അന്വേഷിച്ച് യുവാക്കളുടെ വിലാസങ്ങൾ മനസ്സിലാക്കിയ പോലീസ് സംഘം തെളിവ് ഒന്നും തന്നെ നശിപ്പിക്കാൻ ഇട നൽകാത്ത വിധം, പ്രതികൾ തമ്മിൽ ബന്ധപ്പെടാൻ പോലും ഇടം നൽകാതെ, പ്രതികളെ അഞ്ച് പേരെയും പോലീസ് കസ്റ്റഡിയിൽ എടുത്തു.

കാരാകുറിശ്ശി, പുല്ലൻകോട്, ചന്ദ്രന്റെ മകൻ രമേശ്, ( 27), കാരാകുറിശ്ശി, കാവുംപടി,പൂവൻതൊടിയിൽ വീട്ടിൽ അമൽ(27൦,കാരാകുറിശ്ശി, വാഴമ്പുറം, മാതം പെട്ടിയിൽ, ചിന്നൻ മകൻ സുനിൽ ( 29), കല്ലടിക്കോട് ,കാഞ്ഞിരാനി, വാക്കോട്, മോഴേനി, കോട്ടപ്പുറം, അപ്പുവിന്റെ മകൻ ജിഷ്ണു എന്ന കൃഷ്ണൻ (23), കല്ലടിക്കോട് കാഞ്ഞിരാനി, വെല്ലു ള്ളി ശങ്കരൻ കുട്ടിയുടെ മകൻ, ദീപക് 23, എന്നിവരാണ് പോലീസ് പിടിയിലായത്. കൊല്ലപ്പെട്ട മാത്യുവിന്റെ പഴ്സ് പ്രതികളിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്. പ്രതികൾ സഞ്ചരിച്ച വാഹനവും പിടിച്ചെടുത്തു. പ്രതികളിൽ ഒരാൾക്ക് ആക്രമണത്തിനിടയിൽ പരിക്ക് പറ്റിയിട്ടുണ്ട്. പ്രതികൾ ധരിച്ച വസ്ത്രങ്ങളിൽ രക്തക്കറ ഉളളത് പോലീസ് കണ്ടെടുത്തു.

ലഹരിക്കടിമപ്പെട്ട് യുവാക്കൾ അക്രമാസക്തരായി മൂന്ന് പെൺകുഞ്ഞുങ്ങൾ അടങ്ങിയ ഒരു കുടുംബം അനാഥമായതിന്റെ നടുക്കത്തിലാണ് നാട്ടുകാർ. ബാറിന്റെ പരിസരങ്ങളിൽ കർശന നിരീക്ഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു. കല്ലടിക്കോട് എസ് ഐ അനിൽകുമാർ ടി മേപ്പള്ളി യുടെ നേതൃത്വത്തിൽ, അഡീഷനൽ എസ് ഐ, ഡൊമിനിക്ക്, എസ്പിസിഒമാരായ പ്രമോദ്, കാജാ ഹുസൈൻ, അബ്ദുൽ ബഷീർ ജില്ലാ ക്രൈം സ്ക്വാഡ് അംഗം സാജിദ് സി എസ്, സിവിൽ പോലീസ് ഓഫീസർമാരായ 'പ്രവീൺ, ശ്യാം, പ്രവീൺ, ഉല്ലാസ്, പദ്മരാജ്, സുമേഷ്, അജു, എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷിച്ചത്.

English summary
Accused arrested in Kalladikkode bar murder case.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X