പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ശശീന്ദ്രല്‍ കേസും മലബാര്‍ സിമന്റ്‌സ് അഴിമതി കേസുകളും അട്ടിമറിക്കുന്നു... ആക്ഷന്‍ കൗണ്‍സില്‍ പ്രക്ഷോഭം!!

  • By Desk
Google Oneindia Malayalam News

പാലക്കാട്: മലബാര്‍ സിമന്റ്‌സ് മുന്‍ കമ്പനി സെക്രട്ടറി വി.ശശീന്ദ്രന്റെയും മക്കളുടെയും മരണത്തിന് കാരണമായ വിജിലന്‍സ് കേസുകള്‍ അട്ടിമറിക്കാനും കുറ്റപത്രത്തിലുള്‍പ്പെട്ട പ്രതികളെ രക്ഷപ്പെടുത്താനുമുള്ള ഉന്നതതല നീക്കത്തിനെതിരെ ശശീന്ദ്രന്റെ കുടുംബവും ആക്ഷന്‍ കൗണ്‍സിലും ശക്തമായ പ്രക്ഷോഭത്തിന്നൊരുങ്ങുന്നു.

<strong>കേന്ദ്രത്തിനെതിരെ ഏകദിന സത്യാഗ്രഹം; ചന്ദ്രബാബു നായിഡു പൊടിച്ചത് ലക്ഷങ്ങൾ, രൂക്ഷ വിമർശനം</strong>കേന്ദ്രത്തിനെതിരെ ഏകദിന സത്യാഗ്രഹം; ചന്ദ്രബാബു നായിഡു പൊടിച്ചത് ലക്ഷങ്ങൾ, രൂക്ഷ വിമർശനം

ശശീന്ദ്രന്റെയും മക്കളുടെയും ദുരൂഹ മരണത്തിലേയ്ക്ക് നയിച്ച വിജിലന്‍സ് കുറ്റപത്രം സമര്‍പ്പിച്ച മലബാര്‍ സിമന്റ്‌സിലെ അഴിമതിക്കേസുകളില്‍ പ്രതികളായ വിവാദ വ്യവസായി വി.എം.രാധാക്യഷ്ണന്‍, ഉദ്യോഗസ്ഥരായിരുന്ന മുന്‍ ചീഫ് സെക്രട്ടറി ജോണ്‍ മത്തായി, മുന്‍ ലീഗല്‍ ഓഫീസര്‍ പ്രകാശ് ജോസഫ് തുടങ്ങിയ പ്രതികളെ ഭരണാധികാരികളെ സ്വാധീനിച്ച് പ്രതിസ്ഥാനത്തു നിന്നു കോടതി കേസുകളില്‍ നിന്നു രക്ഷിക്കാനായി ഗൂഡ ശ്രമം നടത്തുകയാണെന്നാണ് പരാതി.

Palakkad

അതോടൊപ്പം ശശീന്ദ്രന്‍ കൂടി സാക്ഷിയായിരുന്ന വിജിലന്‍സ് കേസുകളില്‍ പ്രതിയായ വി.എം.രാധാകൃഷ്ണന്റെ മലബാര്‍ സിമന്റ്‌സ് അഴിമതി പണം കേന്ദ്ര സാമ്പത്തിക കുറ്റാന്വേഷണ ഏജന്‍സി കണ്ടു കെട്ടിയത് കോടതി വഴി അസാധുവാക്കാന്‍ സര്‍ക്കാര്‍ തലത്തിലുള്ള അഭിഭാഷകരിലൂടെ അഴിമതിക്കു കൂട്ടുനിന്ന ഉന്നത രാഷ്ടീയ ഉദ്യോഗസ്ഥ ബിസിനസ് ബിനാമി ലോബികളും ഒരുമിച്ചു പ്രവര്‍ത്തിക്കുകയാണെന്നും ആരോപണമുണ്ട്.

ഇതിലൂടെ ശശീന്ദ്രന്‍ കേസില്‍ സി.ബി.ഐ കുറ്റപത്രം നല്‍കി പ്രതിചേര്‍ക്കപ്പെട്ട വി.എം.രാധാകൃഷ്ണനെ കുറ്റവിമുക്തനാക്കാനും വി എം.രാധാകൃഷ്ണനിലൂടെ രാഷ്ട്രീയ നേതാക്കളില്‍ എത്തിചേര്‍ന്ന എന്‍ഫോഴ്‌സ്‌മെന്റ്കണ്ടു കെട്ടിയ 20 കോടിയുടെ അഴിമതി പണം തിരിച്ചുപിടിക്കാനുമാണ് ഉന്നതതല ഗൂഡാലോചന നടക്കുന്നത്.

ഇതിന്നെതിരായ സമരത്തിന്റെ ആദ്യ ഘട്ടമെന്നോണം പൊതുജനമനസ്സാക്ഷി ഉണര്‍ത്താനും ശശീന്ദ്രന്‍ കേസും മലബാര്‍ സിമന്റ്‌സ് അഴിമതിയുമായി ബന്ധപ്പെട്ട വിജിലന്‍സ് കേസുകളും സര്‍ക്കാര്‍ അഭിഭാഷകരുടെ ഒത്താശയോടെ കോടതിയില്‍ തോറ്റു കൊടുക്കാനും അട്ടിമറിക്കാനുമുള്ള നീക്കത്തിന്നെതിരെ ശശീന്ദ്രന്റെ കുടുംബവും ആക്ഷന്‍ കൗണ്‍സിലും ചേര്‍ന്ന് അഴിമതിക്കെതിരെ പോരാടുന്ന സംഘടകളുടെയും സാംസ്‌കാരിക നായകരെയും രാഷ്ട്രീയ പ്രമുഖരെയും പങ്കെടുപ്പിച്ച് പാലക്കാട് വിജിലന്‍സ് ബ്യൂറോ ആസ്ഥാനത്തിനു മുമ്പില്‍ മാര്‍ച്ച് രണ്ടിന് കാലത്ത് ധര്‍ണ്ണ സമരം നടത്തുന്നു.

മലബാര്‍ സിമന്റ്‌സിലെ വിജിലന്‍സ് കുറ്റപത്രം സമര്‍പ്പിച്ച ആറ് കേസുകളും ഹൈക്കോടതി എഫ്.ഐ.ആര്‍ ഇട്ട മറ്റു ആറ് അഴിമതി കേസുകളും ആയിരം കോടിയോളം വരുന്ന പൊതുമുതല്‍ കൊള്ളയടിച്ചതിന്റെ പേരിലാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതിലെ പ്രതികളെ രക്ഷിക്കാന്‍ നടത്തുന്ന നിയമവിരുദ്ധ നടപടികള്‍ക്കെതിരെ സര്‍ക്കാര്‍ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും അതിനായി തൃശൂര്‍ വിജിലന്‍സ് കോടതിയിലെയും ഹൈക്കോടതിയിലെ സര്‍ക്കാര്‍ അഭിഭാഷകര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കണമെന്നും ആക്ഷന്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടു.

ഇതു സംബന്ധിച്ച് മുഖ്യമന്ത്രിക്ക് ശശീന്ദ്രന്റെ കുടുംബവും അക്ഷന്‍ കൗണ്‍സിലും മുഖ്യമന്ത്രിക്ക്കത്ത് നല്‍കും. കൊല്ലങ്കോടു നെന്മേനിയില്‍ വച്ചു കൂടിയആക്ഷന്‍ കൗണ്‍സില്‍ യോഗത്തില്‍ വിവരാവകാശ പ്രവര്‍ത്തകനും ആക്ഷന്‍ കൗണ്‍സില്‍ ചെയര്‍മാനുമായ ജോയ് കൈതാരത്ത് ശശീന്ദ്രന്റെ സഹോദരന്‍ ഡോ.വി.സനല്‍കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. സമരത്തിന്റെ ഏകോപനത്തിനായി കെ ചിതംബരന്‍ കുട്ടി മാസ്റ്റര്‍ (ചെയര്‍മാന്‍), വി.കൃഷ്ണന്‍, ഉദയ പ്രകാശ് (വൈസ് ചെയര്‍മാന്‍), കെ.മണികണ്ഠന്‍, (കണ്‍വീനര്‍) ,നിജാമുദീന്‍, സാദിക് (ജോയിന്റ് കണ്‍വീനര്‍), വിളയോടി വേണു (കോര്‍ഡിനേറ്റര്‍) എന്നിവരുടെ നേതൃത്യത്തില്‍ വിപുലമായ സംഘാടക സമിതി രൂപീകരിച്ചു.

English summary
Action counsil protest on Saseendran and malabar ciment case issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X