Get Updates
Get notified of breaking news, exclusive insights, and must-see stories!

കാപ്പ കേസ് പ്രതിയുടെ അറുപതിനായിരം രൂപ വിലയുള്ള പേന കൈക്കലാക്കി; സിഐക്കെതിരെ നടപടിക്ക് ശുപാർശ

പാലക്കാട്: പ്രതിയിൽ നിന്ന് വിലപിടിപ്പുള്ള പേന കൈക്കലാക്കിയെന്ന ആരോപണത്തിന് പിന്നാലെ നടപടിക്ക് ശുപാർശ. കാപ്പാ കേസ് പ്രതിയുടെ പേന പോലീസ് ഉദ്യോഗസ്ഥൻ കൈക്കലാക്കിയ സംഭവത്തിലാണ് തൃത്താല എസ് എച്ച് ഓ വിജയകുമാരനെതിരെ നടപടിക്ക് ശുപാർശ. ജില്ലാ പോലീസ് മേധാവിയാണ് നടപടിക്ക് ശുപാർശ ചെയ്തത്.

കാപ്പ കേസ് പ്രതിയായ ഞാങ്ങാട്ടിരി സ്വദേശി ഫൈസലിന്റെ പക്കൽ ഉണ്ടായിരുന്ന മൗണ്ട് ബ്ലാങ്ക് പേന ആയിരുന്നു എസ്എച്ച്ഒ വിജയകുമാർ കൈവശപ്പെടുത്തിയത്. 60000 രൂപയോളം ആണ് ഈ പേനയുടെ വില വരുന്നത്.

police palakkad 3111

​ഗുരുതര കൃത്യവിലോപം എസ് എച്ച് ഒയുടെ ഭാ​ഗത്ത് നിന്ന് ഉണ്ടായതായാണ് ജില്ലാ പോലീസ് മേധാവിയുടെ റിപ്പോർട്ട്. കാപ്പാ നടപടികൾക്ക് വേണ്ടി തൃത്താല സ്റ്റേഷനിലേക്ക് വിളിച്ച് വരുത്തിയപ്പോഴാണ് ഫൈസലിന്റെ പേന എസ് എച്ച് ഒ കൈവശപ്പെടുത്തിയത്. കഴിഞ്ഞ ജൂണിൽ ആയിരുന്നു കാപ്പാ നിയമപ്രകാരം പ്രതിയെ അറസ്റ്റ് ചെയ്തത്.

കസ്റ്റഡിയിൽ എടുത്തപ്പോൾ അന്വേഷണത്തിന്റെ ഭാഗമായി വാങ്ങിയ പേന ജിഡിയിൽ എൻട്രി ചെയ്യുകയോ തിരിച്ച് നൽകുകയോ ചെയ്തില്ല എന്നാണ് പരാതി. പ്രതിയായ ഫൈസൽ നൽകിയ പരാതിയിൽ ആണ് നടപടി ഉണ്ടായിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+