പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ വമ്പൻ സർപ്രൈസ് ഒരുക്കാൻ കോൺഗ്രസ്?; രമേഷ് പിഷാരടി സ്ഥാനാർത്ഥിയാകും?
പാലക്കാട് ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി ചർച്ചകൾ സജീവമാക്കി കോൺഗ്രസ്. ഷാഫി പറമ്പിലിന് പകരക്കാരനായി ശക്തനായ നേതാവിനെ തന്നെ ഇറക്കണമെന്നാണ് നേതാക്കൾ ഒന്നടങ്കം ആവശ്യപ്പെടുന്നത്. യുവാക്കൾക്ക് വേണ്ടി ഒരു വിഭാഗം ആവശ്യമുയർത്തുമ്പോൾ നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ മുതിർന്നവർ തന്നെ ഇറങ്ങട്ടെയെന്ന് പറയുന്നവരും ഉണ്ട്. കെ മുരളീധരൻ, വിടി ബൽറാം, രാഹുൽ മാങ്കൂട്ടത്തിൽ തുടങ്ങിയ പേരുകളെല്ലാം കോൺഗ്രസിൽ ചർച്ചയാകുന്നുണ്ട്. അതിനിടയിൽ സർപ്രൈസ് സ്ഥാനാർത്ഥിയായി നടൻ രമേഷ് പിഷാരടി എത്തിയേക്കുമോയെന്ന അഭ്യൂഹവും ഉയരുന്നുണ്ട്. കോൺഗ്രസിലെ ചർച്ചകളിലേക്ക്
കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ കനത്ത പോരാട്ടം നടന്ന മണ്ഡലമായിരുന്നു പാലക്കാട്. അവസാന നിമിഷം വരെ ബി ജെ പി സ്ഥാനാർത്ഥി ഇ ശ്രീധരനും കോൺഗ്രസ് സ്ഥാനാർത്ഥി ഷാഫി പറമ്പിലും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു നടന്നത്. ഒടുവിൽ 3,859 വോട്ടിന് ഷാഫി വിജയിച്ച് കയറുകയായിരുന്നു. ഷാഫിയുടെ ജനസ്വീകാര്യതയാണ് അവസാനം മണ്ഡലം നിലനിർത്താൻ സഹായിച്ചതെന്നാണ് കോൺ്രസ് വിലയിരുത്തൽ. അതുകൊണ്ട് തന്നെ അത്രയും ജനസ്വീകാര്യതയുളള നേതാവ് മത്സരിക്കണമെന്നാണ് നേതാക്കൾ പറയുന്നത്.

തൃത്താല മുൻ എം എൽ എയും കെ പി സി സി വൈസ് പ്രസിഡന്റ് കൂടിയായ വി ടി ബൽറാമിന്റെ പേരിന് കോൺഗ്രസ് ചർച്ചകളിൽ മുൻതൂക്കം ഉണ്ട്. കോൺഗ്രസിലെ യുവാക്കളുടെ ഹരമാണ് വിടി ബൽറാം. ബിജെപിക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്നുവെന്നതും വിടിയുടെ സാധ്യത കൂട്ടുന്നു. യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനായ രാഹുൽ മാങ്കൂട്ടത്തലിന്റെ പേരും ചർച്ചയാകുന്നുണ്ട്. ഷാഫിക്കൊപ്പം പാലക്കാട് പല പരിപാടികളിലും നിറസാന്നിധ്യമായിട്ടുണ്ട് രാഹുൽ. മാത്രമല്ല ഷാഫിക്കും രാഹുലിനെ മത്സരിപ്പിക്കുന്നതിനോട് താത്പര്യമുണ്ടെന്നാണ് സൂചന.
തൃശൂർ ലോക്സഭ തിരഞ്ഞെടുപ്പിൽ പരാജയം രുചിച്ച കെ മുരളീധരൻ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന ആവശ്യമാണ് ഒരു വിഭാഗം ഉയർത്തുന്നത്. കെ മുരളീധരന് വേണ്ടി പാലക്കാട് വിവിധ ഭാഗങ്ങളിൽ പോസ്റ്ററുകളും ഫ്ലക്സുകളും പ്രത്യേക്ഷപ്പെട്ടിട്ടുണ്ട്. തൃശൂരിൽ കെ മുരളീധരനെ ബലിയാടാക്കിയെന്നാണ് ഒരു വിഭാഗത്തിന്റെ പരാതി. അദ്ദേഹം ഒരു പോരാളിയാണെന്നും അതുകൊണ്ട് തന്നെ പാലക്കാട്ടെ ജനപ്രതിനിധിയായി മുരളീധരൻ നിയസഭയിൽ എത്തണമെന്നും ഇവർ പറയുന്നു.
എന്നാൽ ഇവരൊന്നും അല്ലാതെ നടൻ രമേഷ് പിഷാരടിയെ സ്ഥാനാർത്ഥിയാക്കാനുള്ള ചർച്ചകൾ കോൺഗ്രസിൽ നടക്കുന്നുണ്ടെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വാർത്തകൾ. പാലക്കാട് സ്വദേശിയാണ് നടൻ. കോൺഗ്രസിന്റെ പരിപാടികളിൽ എല്ലാം തന്നെ പിഷാരടി പങ്കെടുക്കാറുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പിലുള്‍പ്പടെ പാർ്ടിയുടെ തിരഞ്ഞെടുപ്പ് പ്രചരണങ്ങളിലെല്ലാം അദ്ദേഹം സജീവമായിരുന്നു. അതേസമയം പിഷാരടി മത്സരിക്കുമെന്ന വാർത്തകളോട് നേതൃത്വം ഇതുവരെ പ്രതികരിച്ചിട്ടില്ല.
അതിനിടെ ഷാഫിയുടെ അഭാവത്തിൽ മണ്ഡലം തിരിച്ചുപിടിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ബി ജെ പി. ശക്തനെ ഇറക്കിയാൽ മണ്ഡലം കൂടെ പോരുമെന്ന് നേതൃത്വം കരുതുന്നുണ്ട്. പാലക്കാട് നഗരസഭയും കണ്ണാടി, മാത്തൂർ, പിരായിരി പഞ്ചായത്തുകളും ഉൾപ്പെടുന്നതാണു പാലക്കാട് നിയമസഭാ മണ്ഡലം. ഇതിൽ പാലക്കാട് നഗരസഭ ഭരിക്കുന്നത് ബി ജെ പിയാണ്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ പാലക്കാട് നഗരസഭയിൽ ബി ജെ പിക്ക് വലിയ മുന്നേറ്റമാണ് ഉണ്ടായത്. കണ്ണാടി, മാത്തൂർ, പിരായിരി പഞ്ചായത്തുകൾ കോൺഗ്രസിനൊപ്പം നിന്നതോടെയാണ് ഷാഫി വിജയിച്ചത്.
ഇക്കുറി ബി ജെ പിക്ക് അനുകൂലമാണ് കാര്യങ്ങൾ എന്നാണ് നേതൃത്വം കണക്കുകൂട്ടുന്നത്. പത്മജ വേണുഗോപാൽ, ബി ജെ പി മുൻ വക്താവ് സന്ദീപ് വാര്യർ, ബി ജെ പി സംസ്ഥാന ട്രഷററും നിലവിൽ നഗരസഭ വൈസ് ചെയർമാനുമായ ഇ കൃഷ്ണദാസ്, ആലപ്പുഴയിൽ മികച്ച മത്സരം കാഴ്ചവെച്ച ശോഭ സുരേന്ദ്രൻ എന്നിവരുടെ പേരുകളാണ് ബി ജെ പിയിൽ ചർച്ചയാകുന്നത്.
-
യുവ മനസ്സുകളിലെന്താണ്? 2021ലെ വോട്ട് വിഹിതം വർധിപ്പിക്കാൻ ‘ജെൻ സി’യെ കയ്യിലെടുക്കാൻ മുന്നണികൾ -
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്വ്വേ ഫലം പറയുന്നത് -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
ഇത്തവണത്തെ താരം ‘ചുവർബോട്ട്’; എഐ അടക്കം പ്രചാരണം ഹൈടെക് -
രാജീവ് ചന്ദ്രശേഖറിന്റെ പത്രിക തള്ളുമോ? പരാതിയുമായി കോണ്ഗ്രസ്, 'ആ സ്വത്ത് വെളിപ്പെടുത്തിയില്ല' -
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
സാങ്കേതിക പിഴവ്; ബിജെപി സീലിൽ വിശദീകരണവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
സ്വര്ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം










Click it and Unblock the Notifications