Get Updates
Get notified of breaking news, exclusive insights, and must-see stories!

20 വര്‍ഷങ്ങള്‍ക്ക് ശേഷം സമ്മാനങ്ങളുമായി സുരേഷ് അങ്കിള്‍ എത്തി; ചേര്‍ത്തുപിടിച്ചു, പൊട്ടിക്കരഞ്ഞ് ശ്രീദേവി

ഒടുവില്‍ ശ്രീദേവിയെ കാണാന്‍ സുരേഷ് ഗോപിയെത്തി. രണ്ട് പതിറ്റാണ്ടിന് ശേഷം നടന്ന ആ കൂടിക്കാഴ്ച വികാര നിര്‍ഭരമായിരുന്നു. അമ്മ ഉപേക്ഷിച്ച പിഞ്ചുകുഞ്ഞായിരുന്ന ശ്രീദേവിക്ക് ആവശ്യമായ സഹായങ്ങള്‍ എല്ലാം തന്നെ ചെയ്തു നല്‍കിയത് സുരേഷ് ഗോപിയായിരുന്നു. 20 വര്‍ഷങ്ങള്‍ക്ക് ശേഷം പാലക്കാട്ടെ കാവിശേരിയിലെ ശ്രീദേവിയുടെ വീട്ടിലാണ് സുരേഷ് ഗോപി എംപി ഇന്ന് എത്തിയത്.

1

1995 ഡിസംബര്‍ മാസത്തിലായിരുന്നു മലപ്പുറം കോഴിചെനയില്‍ ഒരു ചോരക്കുഞ്ഞിനെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കുഞ്ഞിനെ കണ്ട നാട്ടുകാര്‍ ആലുവയുള്ള ജനസേവയില്‍ എത്തിച്ചു. ശരീരമാസകലം പൊള്ളലേറ്റ നിലയിലായിരുന്നു ശ്രീദേവി അന്ന് ജനസേവ ശിശുഭവനില്‍ എത്തിയത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു സിനിമ ഷൂട്ടിംഗിനിടെയാണ് സുരേഷ് ഗോപി ശ്രീദേവിയെ കുറിച്ച് അറിയുന്നത്.

2

പ്രസവിച്ച ഉടനെ അമ്മ ഉപേക്ഷിച്ച് ഭിക്ഷാടന മാഫിയയുടെ കൈകളില്‍ അകപ്പെട്ട ശ്രീദേവിയെ കാണാന്‍ അന്ന് സുരേഷ് ഗോപി എത്തി. ശ്രീദേവിക്ക് വേണ്ട എല്ലാ സഹായങ്ങളും സുരേഷ് ഗോപി എത്തിച്ചു നല്‍കി. ഇന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം ശ്രീദേവി പാലക്കാട്ടെ കാവുശേരി ഉണ്ടെന്ന് അറിഞ്ഞ് സുരേഷ് ഗോപി കൈനിറയെ സമ്മാനങ്ങളുമായി അവളെ കാണാന്‍ എത്തി. വര്‍ഷങ്ങള്‍ കടന്നുപോയി, ശ്രീദേവി ഇന്ന് വിവാഹിതയാണ്. അമ്മയാണ്. കാവശേരി സ്വദേശി സതീഷും നാലര വയസുകാരിയായ ശിവാനിയുമാണ് ഇന്ന് ശ്രീദേവിക്ക് കൂട്ട്.

3

ഇന്ന് ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കുന്നതിന് വേണ്ടിയാണ് അദ്ദേഹം പാലക്കാട് എത്തിയത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് വീട് നല്‍കാമെന്ന് സുരേഷ് ഗോപി ശ്രീദേവിയോട് പറഞ്ഞിരുന്നു. ഇന്ന് ഏറെ കാലത്തിന് ശേഷം സുരേഷ് ഗോപിയെ കണ്ടപ്പോള്‍ ശ്രീദേവി ഇക്കാര്യം മാത്രമാണ് ആവശ്യപ്പെട്ടത്. വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും കണ്ടുമുട്ടാന്‍ സാധിച്ചതിലുള്ള സന്തോഷത്തിലാണ് ഇരുവരും.

സോഷ്യല്‍ മീഡിയയില്‍ വൈറലായി അഭയ ഹിരണ്‍മയിയുടെ ചിത്രങ്ങള്‍; ആരെയാണ് കാത്തിരിക്കുന്നതെന്ന് ആരാധകര്‍

4

ഫാന്‍സി കട നടത്തുന്ന സതീഷാണ് ശ്രീദേവിയുടെ ഭര്‍ത്താവ്. കടയ്ക്ക് പിന്നിലെ ഒരു കൊച്ചുമുറിയിലാണ് ഈ കുടുംബം അന്തിയുറങ്ങുന്നത്. തന്റെ ജീവിത്തിലെ പ്രയാസങ്ങളെ കുറിച്ച് ശ്രീദേവി സുരേഷ് ഗോപിയോട് വിവരിച്ചു. എല്ലാ പ്രയാസങ്ങളെയും അതീജിവിക്കാനുള്ള കരുത്തും പിന്തുണയും നല്‍കിയാണ് സുരേഷ് ഗോപി വീട്ടില്‍ നിന്നും മടങ്ങിയത്.

5

പിന്നാലെ ശ്രീദേവിയെ കണ്ട സന്തോഷം സുരേഷ് ഗോപി മാധ്യമങ്ങളോട് പങ്കുവച്ചു. ശ്രീദേവിയുടെ മുഖം ഇപ്പോഴും മാറിയിട്ടില്ലെന്ന് സുരേഷ് ഗോപി പറഞ്ഞു. അവളുടെ മകള്‍ ശിവാനിയെ പോലെയുള്ളപ്പോഴാണ് ഞാന്‍ കാണുന്നത്. ഇപ്പോള്‍ കല്യാണം ഒക്കെ കഴിഞ്ഞ് ഒരു കുഞ്ഞൊക്കെയായി. ഒരു സിനിമ കഥ പോലെ തന്നെയാണിതെന്ന് സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+