പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

യുഡിഎഫ് കക്ഷികളൊന്നും ഒന്നും തരുന്നില്ല, മുസ്ലീം ലീഗ് സഹായിച്ചാല്‍... എകെ ബാലന്‍ പറയുന്നത്

Google Oneindia Malayalam News

പാലക്കാട്: യുഡിഎഫിനും കോണ്‍ഗ്രസിനുമെതിരെ രൂക്ഷ വിമര്‍ശനങ്ങളുമായി മന്ത്രി എകെ ബാലന്‍. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവനയുടെ കാര്യത്തില്‍ പ്രതിപക്ഷം തീരെ സഹകരിക്കുന്നില്ലെന്ന് മന്ത്രി പറഞ്ഞു. യുഡിഎഫിലെ കക്ഷികള്‍ ദുരിതാശ്വാസ നിധിയിലേക്ക് ഒന്നും തരുന്നില്ല. മുസ്ലീം ലീഗുകാര്‍ ഇതുമായി സഹകരിച്ചിരുന്നെങ്കിലും കൂടുതല്‍ പണം ദുരിതാശ്വാസ നിധിയിലേക്ക് എത്തുമായിരുന്നു. സക്കാത്ത് നല്‍കുന്ന ലീഗുകാര്‍ പോലും ഒന്നും തന്നില്ലെന്നും മന്ത്രി തുറന്നടിച്ചു.

1

ദുരിതാശ്വാസ നിധിയിലെ രാഷ്ട്രീയം കൃത്യമായി സൂചിപ്പിച്ചായിരുന്നു ബാലന്റെ ഓരോ മറുപടിയും. അതേസമയം കോവിഡ് ഭീഷണി പ്രതിപക്ഷം ഒട്ടും ഗൗരവമായി കാണുന്നില്ലെന്ന് മന്ത്രി പറയുന്നു. രാജ്യസഭാ തിരഞ്ഞെടുപ്പിന്റെ സമയത്ത് മത്സരമൊന്നും ഇല്ലാതെ തന്നെ ഇടത് സ്ഥാനാര്‍ത്ഥിയെ തിരഞ്ഞെടുക്കാമായിരുന്നു. യുഡിഎഫ് ആ സമയത്താണ് അവിശ്വാസ പ്രമേവുമായി വരുന്നത്. ഈ ഘട്ടത്തില്‍ നിയമസഭാ ചേരുന്നത് ശരിയല്ലെന്ന് അവര്‍ക്കറിയാം. എന്നിട്ടും അത് തന്നെ ചെയ്തു. പ്രതിപക്ഷം ഇക്കാര്യങ്ങളൊന്നും മനസ്സിലാക്കാന്‍ ശ്രമിക്കുന്നില്ല. അവരുടേത് ആത്മഹത്യാപരമായ തീരുമാനമാണെന്നും ബാലന്‍ പറഞ്ഞു.

ഇത്തരം നീക്കങ്ങളെല്ലാം ജനങ്ങള്‍ക്ക് മുന്നില്‍ പ്രതിപക്ഷത്തെ അപഹാസ്യരാക്കുമെന്ന് അവര്‍ തിരിച്ചറിയണം. പ്രതിപക്ഷത്തിന്റേത് ഒരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ രാജ്യദ്രോഹമാണ്. ഒരു ചാനല്‍ സര്‍വേയില്‍ ഇടതുമുന്നണി വീണ്ടും അധികാരത്തില്‍ വരുമെന്ന് പറയുന്നു. ഇപ്പോഴത്തെ പല നീക്കങ്ങളും കൊണ്ട് യുഡിഎഫിന്റെ എണ്ണം കുറയുമെന്നല്ലാതെ യാതൊരു ഗുണവും അവര്‍ക്കുണ്ടാക്കില്ല. ലൈഫ് പദ്ധതിയില്‍ കമ്മീഷന്‍ കൊടുത്തവരുമായും വാങ്ങിയവരുമായി ഈ സര്‍ക്കാരിന് ബന്ധമില്ല. റെഡ് ക്രസന്റുമായുള്ള ലൈഫ് മിഷന്റെ ധാരണാപത്രം വിവരാവകാശ നിയമപ്രകാരം ചോദിച്ചാല്‍ കിട്ടുമെന്നും മന്ത്രി പറഞ്ഞു.

ലൈഫ് മിഷന്‍ കരാറുമായി ബന്ധപ്പെട്ട ഫയലൊന്നും നിയമ മന്ത്രി കാണേണ്ടതില്ല. നിയമോപദേശം നല്‍കുന്നത് മന്ത്രിയല്ലെന്നും ബാലന്‍ പറഞ്ഞു. യുഡിഎഫ് ഭരണകാലത്ത് ശിവശങ്കര്‍ കെഎസ്ഇബി ചെയര്‍മാനായിരുന്നു. അന്ന് 25 വര്‍ഷത്തേക്ക് വൈദ്യുതി വാങ്ങാന്‍ കരാറുണ്ടാക്കി. യൂണിറ്റിന് നാല് രൂപ വെച്ചായിരുന്നു കരാര്‍. 22000 കോടി രൂപയുടെ പദ്ധതിക്ക് മാത്രമാണ് അനുമതി ലഭിച്ചത്. എന്നിട്ടും ഈ പദ്ധതിക്ക് യുഡിഎഫ് സര്‍ക്കാര്‍ അംഗീകാരം നല്‍കി. സാധാരണ 25 വര്‍ഷത്തേക്ക് ആരും കരാറുണ്ടാക്കില്ല. ഈ കരാര്‍ തെറ്റാണെങ്കില്‍ എന്തിനാണ് സര്‍ക്കാര്‍ അംഗീകാരം നല്‍കിയത്. ഇത് രമേശ് ചെന്നിത്തലയുടെയും ഉമ്മന്‍ ചാണ്ടിയുടെയും അറിവോടെയാണോ എന്നും വ്യക്തമാക്കണമെന്നും ബാലന്‍ പറഞ്ഞു.

English summary
ak balan hits out at udf says they dont give any donations to cm charity fund
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X