പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

അരനൂറ്റാണ്ടിലേറെ തണൽ വിരിച്ച ആൽമുറിച്ചുമാറ്റാനുള്ള നീക്കവുമായി ഗ്രാമ പഞ്ചായത്ത്; വൃക്ഷമിത്ര പുരസ്കാരജേതാവായ പഞ്ചായത്ത് നീക്കത്തിനെതിരെ പരിസ്ഥിതി പ്രവർത്തകർ, സ്ഥാപിത താത്പര്യം മുൻനിർത്തിയാണ് മരം മുറിക്കാനൊരുങ്ങുന്നതെന്ന് ആരോപണം!!

  • By Desk
Google Oneindia Malayalam News

പാലക്കാട്: അകത്തേത്തറ ശാസ്താനഗർ ജംഗ്ഷനിൽ അരനൂറ്റാണ്ടിലേറെ തണൽ വിരിച്ച ആൽമുറിച്ചുമാറ്റാനുള്ള നീക്കവുമായി അകത്തേത്തറ ഗ്രാമ പഞ്ചായത്ത്. വൈദ്യുത ലൈനിനും പൊതുജനത്തിനും ആൽമരത്തിന്റെ കൊമ്പുകൾ ഭീഷണിയാണെന്നും ഏതു സമയത്തും പൊട്ടിവീഴാൻ സാധ്യതയുണ്ടെന്നുമുള്ള വാദമുയർത്തിയാണ് മരം മുറിക്കാനൊരുങ്ങുന്നത്.

<strong>മമത മാത്രമല്ല, എസ്പിയും ബിഎസ്പിയും പ്രതിപക്ഷ യോഗത്തിനില്ല; ആദ്യം ഫലം വരട്ടെ എന്ന്</strong>മമത മാത്രമല്ല, എസ്പിയും ബിഎസ്പിയും പ്രതിപക്ഷ യോഗത്തിനില്ല; ആദ്യം ഫലം വരട്ടെ എന്ന്

മരം മുറിച്ചു മാറ്റണമെന്ന് വനം വകുപ്പിനോടാവശ്യപ്പെട്ടിട്ടുണ്ടെന്ന് അകത്തേത്തറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വൈദ്യുത വകുപ്പിനു നല്കിയ കത്തിൽ പറയുന്നു. മരത്തിനു സമീപത്തുകൂടെ കടന്നുപോകുന്ന വൈദ്യുതലൈൻ മാറ്റിത്തരുകയാണെങ്കിൽ പഞ്ചായത്ത് ആൽ മരത്തിന്റെ ശാഖകൾ പഞ്ചായത്ത് മുറിച്ചുമാറ്റാമെന്നും കത്തിൽ വ്യക്തമാക്കുന്നു.

Tree

ജീവനും സ്വത്തിനും മരം ഭീഷണിയുയർത്തുന്നുണ്ടെങ്കിൽ അതു സംബന്ധിച്ച് പരിശോധന നടത്തേണ്ടത് സാമൂഹ്യ വനവത്കരണ വിഭാഗമാണ്. പരിശോധനയിൽ പരാതി പഞ്ഞ കാര്യങ്ങളിൽ കഴമ്പുണ്ടെങ്കിൽ മരത്തിന്റെ ഏതു കൊമ്പാണ് മുറിച്ചു മാറ്റേണ്ടതെന്ന വനം വകുപ്പിന് റിപ്പോർട്ട് 'ട്രീ കമമറ്റി ' യിൽ വച്ച് അനുമതി വാങ്ങണമെന്നാണ് വ്യവസ്ഥ.

മരം മുറിച്ചു മാറ്റാൻ പഞ്ചായത്തിന് യാതൊരു അധികാര അവകാശങ്ങളുമില്ലെന്നിരിക്കെ സ്ഥാപിത താത്പര്യം മുൻനിർത്തിയാണ് മരം മുറിക്കാനൊരുങ്ങുന്നത്. ഈ വിഷയത്തിൽ ജില്ല കലക്ടർ, വനം വകുപ്പ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്നിവർ അടിയന്തിര ഇടപെടൽ നടത്തി മരം മുറിച്ചുമാറ്റാനുള്ള പഞ്ചായത്തിന്റെ നീക്കത്തെ വിലക്കണമെന്ന് ആവശ്യപ്പെട്ടു. ഹരിത കേരളം പദ്ധതിയിലുൾപ്പെടുത്തി വനവത്കരണ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചതിന് 2010ൽ വനം വകുപ്പിന്റെ ' വൃക്ഷമിത്ര 'പുരസ്കാരത്തിന്നർമായ പഞ്ചായത്താണ് ഇന്ന് മര നശീകരണ പ്രവർത്തനങ്ങൾക്ക് അനുമതി ആവശ്യപ്പെട്ടിരിക്കുന്നത്.

English summary
Akathethara Panchayat seeks permission for cutting the banyan tree
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X