• search
  • Live TV
പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

ഹയർ സെക്കണ്ടറി പൊതുപരീക്ഷകൾ അട്ടിമറിക്കാൻ ശ്രമം: സംഭവം പാലക്കാട്!

  • By Desk

പാലക്കാട്: ഹയർ സെക്കണ്ടറി മേഖലയിലെ പരീക്ഷകളുമായി ബന്ധപ്പെട്ട് നിരന്തരമായി തുടരുന്ന ഗുരുതരമായ കൃത്യവിലോപം പൊതു പരീക്ഷ സംവിധാനം തന്നെ അട്ടിമറിക്കാനുള്ള ഗൂഢനീക്കത്തിന്റെ ഭാഗമാണെന്ന് ഹയർ സെക്കണ്ടറി സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ആരോപിച്ചു .

ഫെബ്രുവരി 14 മുതൽ സംസ്ഥാന വ്യാപകമായി ആരംഭിക്കുന്ന പ്രായോഗിക പരീക്ഷകൾക്ക് വേണ്ടത്ര അധ്യാപകരെ നിയമിക്കാതെയാണ് ബുധനാഴ്ച പ്രായോഗിക പരീക്ഷാ ചർച്ചക്കു വേണ്ടിയുള്ള ജില്ലാതല യോഗങ്ങൾ വിളിച്ചത്. യോഗ ദിവസം ഉച്ചക്ക് പ്രസിദ്ധീകരിച്ച ഡ്യൂട്ടി ലിസ്റ്റിലാകട്ടെ പകുതിയോളം സ്കൂളുകളിലേക്ക് എക്സ്റ്റേണൽ അധ്യാപകരെ നിയമിച്ചിട്ടില്ല . മിക്ക ജില്ലകളിലും പകുതിയോളം സ്കൂളുകളിലേക്ക് മാത്രമേ അധ്യാപകരെ നിയോഗിച്ചിട്ടുള്ളൂ. പ്രായോഗിക പരീക്ഷ വേണ്ടാത്ത ചില സ്കുളുകളിലേക്ക് അധ്യാപകരെ നിയമിച്ചിട്ടുമുണ്ട്. എറണാകുളം ജില്ലയിൽ നിയമിക്കപ്പെട്ട 13 ജോഗ്രഫി അധ്യാപകരിൽ 11 പേരെയും ജോഗ്രഫി വിഷയം ഇല്ലാത്ത സ്കൂളുകളിലാണ് നിയമിച്ചിട്ടുള്ളത്. പല ജില്ലകളിലും വിഷയം മാറി അധ്യാപകർക്ക് ഡ്യൂട്ടി നൽകി. ക്രമവിരുദ്ധമായ പലയിടത്തും അധ്യാപകരെ പരസ്പരം പരീക്ഷാ ജോലിക്ക് നിയോഗിച്ചിട്ടുണ്ട്.

വർഷങ്ങൾ സർവീസുള്ള നിരവധി അധ്യാപകരെ ഡ്യൂട്ടിയിൽ നിന്നും ഒഴിവാക്കിയതായും പരാതിയുണ്ട്. അൺ എയ്ഡഡ് സ്കൂളുകളിൽ ചീഫ് സൂപ്രണ്ടുമാരായി പോകേണ്ടവരെയും പരീക്ഷാ ജോലിക്ക് നിയോഗിച്ചിരിക്കുന്നതിനാൽ സ്ഥിതി വീണ്ടും വഷളാവും. അത്തരം അധ്യാപകർ കൂടി മാറുന്നതോടെ പരീക്ഷാ ജോലിക്ക് ആളെ കണ്ടെത്തുന്നത് തീർത്തും ദുഷ്കരമാവും. കഴിഞ്ഞ വർഷം വരെ പിന്തുടർന്ന മികച്ച പരീക്ഷാസോഫ്റ്റ് വെയറായ HSE മാനേജർ പിൻവലിച്ച് പുതിയ ഓൺലൈൻ സോഫ്റ്റ് വെയറായ ഐ എക്സാം കൊണ്ടുവന്നത് മുൻപേ വിമർശിക്കപ്പെട്ടിരുന്നു. തികച്ചും എളുപ്പത്തിൽ പരീക്ഷാ ജോലി ക്രമീകരിച്ചിരുന്ന സോഫ്റ്റ് വെയർ പിൻവലിച്ചതാണ് ഡ്യൂട്ടി ക്രമീകരണം അലങ്കോലപ്പെടുത്തിയതെന്ന് അധ്യാപകർ പറഞ്ഞു.

നിലവിൽ സ്കൂളുകളിൽ നടന്നുകൊണ്ടിരിക്കുന്ന ഒന്നാം വർഷ ക്ളാസുകളും രണ്ടാം വർഷ മാതൃകാ പരീക്ഷ ജോലിയും മാറ്റി വച്ച് പ്രായോഗികപരീക്ഷാ ജോലി ഏറ്റുവാങ്ങാൻ ജില്ലാ കേന്ദ്രങ്ങളിൽ എത്തിയ അധ്യാപകർ ഡ്യൂട്ടി ഏറ്റുവാങ്ങാനാവാതെ യോഗം നടന്ന കേന്ദ്രങ്ങളിൽ പ്രതിഷേധിച്ചു. പരീക്ഷാ ജോലിക്ക് ജില്ലാ ചീഫുമാർ അധ്യാപകരെ കണ്ടെത്തണമെന്നുള്ള ഡയറക്ടറേറ്റിന്റെ നിരുത്തരവാദപരമായ സമീപനം അംഗീകരിക്കാനാവില്ല.

അഖിലേന്ത്യാ തലത്തിൽ നടക്കുന്ന വിവിധ പരീക്ഷകൾക്കും, പ്രൊഫഷണൽ കോഴ്സ് പ്രവേശനത്തിനും ആധാരമായ പ്രായോഗിക പരീക്ഷകളെപ്പോലും തികച്ചും ഉദാസീനമായി സമീപിക്കുന്ന നയം തിരുത്തണമെന്നും പരീക്ഷകളിൽ ക്രമക്കേടുകളെന്ന് വരുത്തിത്തീർത്ത് ഹയർ സെക്കണ്ടറി ഡയറക്ടറേറ്റിനെ പൊതു വിദ്യാഭ്യാസ വകുപ്പിനു കീഴിൽ കൊണ്ടുവരാനുള്ള ഗൂഢനീക്കത്തിൽ നിന്നും വിദ്യാഭ്യാസ വകുപ്പ് മാറി നിൽക്കണമെന്നും HSSTA ആവശ്യപ്പെട്ടു .

ഹയർ സെക്കണ്ടറി വിഭാഗം ഒറ്റയൂണിറ്റായി തികച്ചും കാര്യക്ഷമമായി കാലങ്ങളായി നടത്തിയിരുന്ന പരീക്ഷാ സംവിധാനത്തിൽ അനാവശ്യ മാറ്റങ്ങൾ വരുത്തി വിദ്യാർത്ഥികളുടെ ഭാവി അവതാളത്തിലാക്കുന്ന സമീപനത്തിനെതിരെ കേരളത്തിലെ പൊതു സമൂഹം ഉണരണമെന്നും HSSTA സംസ്ഥാന നേതാക്കളായ എം.രാധാകൃഷ്ണൻ, ഡോ.സാബുജി വർഗീസ്‌ , ആർ.രാജീവൻ എന്നിവർ ആവശ്യപ്പെട്ടു.

English summary
allegation against intereference in public examinations
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more