അട്ടപ്പാടിയിൽ വീണ്ടും ശിശു മരണം ; ഈ വർഷത്തെ രണ്ടാമത്തെ മരണം

പാലക്കാട്: അട്ടപ്പാടിയിൽ വീണ്ടും നവജാതശിശു മരിച്ചു. ഷോളയൂർ വരംഗപാടി ഊരിലെ സുധ-നാരായണ സ്വാമി ദമ്പതികളുടെ നാല് ദിവസം പ്രായമുള്ള ആൺകുഞ്ഞാണ് തൃശ്ശൂർ മെഡിക്കൽ കോളേജിൽ മരിച്ചത്.
870 ഗ്രാം മാത്രമായിരുന്നു കുഞ്ഞിൻ്റെ തൂക്കം. അമ്മ സുധ അരിവാൾ രോഗിയായിരുന്നു. ഇവരെ ദിവസങ്ങൾക്ക് മുൻപ് അഗളിയിൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇവിടെ നിന്ന് മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. സുധയ്ക്ക് എട്ട് മാസം പൂർത്തിയായിരുന്നു. തുടർന്ന് സിസേറിയനിലൂടെയാണ് കുഞ്ഞിനെ പുറത്തെടുത്തത്. തുടർന്ന് കുട്ടിയെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയെങ്കിലും മരിക്കുകയായിരുന്നു.
ഈവർഷത്തെ രണ്ടാമത്തെ ശിശു മരണമാണിത്.
അതേസമയം ആദിവാസി സ്ത്രീകളിൽ ഗർഭകാലത്ത് ഉണ്ടാകുന്ന സങ്കീർണതകൾ ഒഴിവാക്കാനുള്ള നടപടികൾ സ്വീകരിച്ചു വരികയാണെന്ന് പാലക്കാട് ജില്ലാ മെഡിക്കൽ ഓഫീസർ റീത്ത കെപി റീത്ത പറഞ്ഞു. 'ആദിവാസി ഗ്രാമങ്ങളിലെ ഗർഭിണികളുടെ പ്രതിവാര അവലോകനം നടത്തി വരികയാണ്.ഗർഭകാലത്തെ സങ്കീർണതകൾ ഒഴിവാക്കാൻ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട്. അട്ടപ്പാടിയിലെ ശിശുമരണങ്ങൾ തടയുന്നതിന് എല്ലാ വകുപ്പുകളും ഇപ്പോൾ മികച്ച ഏകോപനത്തോടെയാണ് പ്രവർത്തിക്കുന്നത്', അവർ പറഞ്ഞു.












Click it and Unblock the Notifications