Get Updates
Get notified of breaking news, exclusive insights, and must-see stories!

പഠനയാത്ര പോയ വിദ്യാർത്ഥികൾക്ക് നേരെ സാമൂഹ്യ വിരുദ്ധരുടെ ആക്രമണം; ദൃശ്യങ്ങൾ പുറത്ത്,കേസെടുത്ത് പോലീസ്

പാലക്കാട്:കോളജില്‍ നിന്ന് പഠനയാത്ര പോയി മടങ്ങിവരികയായിരുന്ന വിദ്യാർത്ഥികൾക്ക് നേരെ സാമൂഹ്യവിരുദ്ധരുടെ ആക്രമണം.മലപ്പുറം കുറ്റിപ്പുറം കെഎംസിടി കോളേജ് വിദ്യാർത്ഥികളെയാണ് പാലക്കാട് ചാലിശ്ശേരി ആറങ്ങോട്ടുകരയില്‍ വെച്ച് പ്രദേശവാസികളായ ചിലർ ആക്രമിച്ചത്. അധ്യാപകനെ ഇറക്കാന്‍ ബസ് നിര്‍ത്തിയപ്പോഴായിരുന്നു സംഭവം.

വൈകീട്ട് ആറ് മണിയോടെയായിരുന്നു ആക്രമണം നടന്നത്. കോളേജിൽ നിന്നും പറമ്പിക്കുളത്തേക്കായിരുന്നു യാത്ര പോയിരുന്നു. ബസിൽ വിദ്യാർത്ഥികൾക്കൊപ്പം അധ്യാപകരും ഉണ്ടായിരുന്നു. ബസ് നിര്‍ത്തിയപ്പോൾ
ബസിലുണ്ടായിരുന്ന വിദ്യാർത്ഥിനികളെ പ്രദേശവാസികളായ ചിലർ ശല്യം ചെയ്തിരുന്നു. ഇത് വിദ്യാർത്ഥികൾ ചോദ്യം ചെയ്തു. ഇതിൽ കലിപൂണ്ടാണ് ഇവർ വിദ്യാർത്ഥികൾക്ക് നേരെ ആക്രമണം അഴിച്ചുവിട്ടത്. വിദ്യാർത്ഥികളെ ഇവർ ക്രൂരമായി മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

 police-

ബസ് തകര്‍ക്കാനും ഇവർ ശ്രമിച്ചതായി വിദ്യാർത്ഥികൾ ആരോപിച്ചു.
സംഭവത്തിൽ ചാലിശ്ശേരി പൊലീസ് കേസെടുത്തു. പരിക്കേറ്റ വിദ്യാർത്ഥികളേയും വിദ്യാർത്ഥിനികളേയും നാട്ടുകാരുടേയും മൊഴി പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+