പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മതേതര ബദലെന്ന യച്ചൂരിയുടെ പ്രഖ്യാപനം നിറവേറ്റാൻ കോടിയേരി തയ്യാറുണ്ടോ? വെല്ലവിളിച്ച് ആര്യടൻ ഷൗക്കത്ത്

  • By Desk
Google Oneindia Malayalam News

പാലക്കാട്: മതേതര ബദലെന്ന യച്ചൂരിയുടെ പ്രഖ്യാപനം നിറവേറ്റാൻ കോടിയേരി തയ്യാറുണ്ടോ എന്ന് സംസ്കാര സാഹിതി സംസ്ഥാന ചെയർമാൻ ആര്യടൻ ഷൗക്കത്ത് .മതേതര ബദലെന്ന പ്രഖ്യപനത്തോട് ആത്മാർത്ഥതയുണ്ടെങ്കിൽ സി.പി .എം കോൺഗ്രസ്സിനെ പിന്തുണക്കാൻ തയ്യാറാവണം. അറുപത്തിയൊൻപത് ശതമാനം വോട്ട്നേടിയ പ്രതിപക്ഷ കക്ഷികൾ ഭിന്നിച്ചത് കൊണ്ടാണ് മുപ്പത്തിയൊന്ന് ശതമാനം വോട്ട് നേടിയ ബി.ജെ.പി അധകാരത്തിലേറിയതെന്നും അദ്ദേഹം കൂട്ടി ചേർത്തു.

<strong>സംഘപരിവാറിനെ ചെറുക്കാന്‍ ജസ്റ്റിസ് കൂര്യന്‍ ജോസഫ്?; സ്ഥാനാര്‍ത്ഥിയാക്കാന്‍ ചര്‍ച്ചകള്‍ സജീവം</strong>സംഘപരിവാറിനെ ചെറുക്കാന്‍ ജസ്റ്റിസ് കൂര്യന്‍ ജോസഫ്?; സ്ഥാനാര്‍ത്ഥിയാക്കാന്‍ ചര്‍ച്ചകള്‍ സജീവം

" ഗാന്ധി ചിന്ത ജ്വലിക്കട്ടെ ഗോഡ്സെ ചിന്ത മരിക്കട്ടെ എന്ന മുദ്രവാക്യമുയർത്തി കെ.പി.സി.സി സംസ്കാര സാഹിതി സംസ്ഥാന ചെയർമാൻ ആര്യടൻ ഷൗക്കത്ത് നയിക്കുന്ന സാംസ്കാരിക യാത്രക്ക് പാലക്കാട് പിരായിരിയിൽ നല്കിയ സ്വീകരണം ഡി.സി.സി പ്രസിഡന്റ് വി.കെ ശ്രീകണ്ഠൻ ഉദ്ഘാടനം ചെയ്തു.സ്വാഗത സംഘം ചെയർമാൻ ഇസ്മയിൽ അദ്ധ്യക്ഷത വഹിച്ചു യു.ഡി.എഫ് ചെയർമാൻ എ. രാമസ്വാമി, എൻ.വി പ്രദീപ് കുമാർ, ആനി വർഗീസ്, പ്രണവം പ്രസാദ്, ബോബൻ മാട്ടുമന്ത.എൻ.വിനേഷ്, ഹരിദാസ് മച്ചിങ്ങൽ, പുത്തുർ രാമകൃഷ്ണൻ, പി.ആർ പ്രസാദ്, ശാന്താ ജയറാം, ബിനീഷ് കാടുർ, എന്നിവർ പ്രസംഗിച്ചു.

aryadanshaoukkath-15

കോങ്ങാട് കാഞ്ഞിരത്തെ സ്വീകരണം കെ.പി.എസ്സ്. പയ്യനെടം ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം ചെയർമാൻ മനു അധ്യക്ഷനായി.ചെർപ്പളശ്ശേരിയിൽ സാഹിതി സംസ്ഥാന കൺവീനർ എൻ.വി.പ്രദീപ് കുമാർ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം ചെയർമാൻ റഫീഖ് കാറൽമണ്ണ അധ്യക്ഷനായി. പട്ടാമ്പി വല്ലപ്പുഴയിൽ സി.പി.മുഹമ്മദ് എം.എൽ.എ അധ്യക്ഷനായി. നിയോജക മണ്ഡലം ചെയർമാൻ അഭിത് വാഴയിൽ അധ്യക്ഷനായി

സംസ്കാര സാഹിതി സംവാദസദസ് സാംസ്കാരിക കേരളം വെല്ലുവിളികളും പ്രതിരോധങ്ങളും എന്ന വിഷയത്തിൽ സംസ്കാര സാഹിതി സംസ്ഥാന ചെയർമാൻ ആര്യാടൻ ഷൗക്കത്തുമായി സംവാദം സംഘടിപ്പിച്ചു. തുടർന്ന് സാഹിത്യ സാംസ്കാരിക പ്രവർത്തകരെ ആദരിച്ചു.സംവാദസദസ് മുണ്ടൂർ സേതുമാധവൻ ഉദ്ഘാടനം ചെയ്തു.കെ.പി.എസ് പയ്യന്നടം, രഘുനാഥൻ പറളി, കണ്ണൻ നവരംഗ്, ഹരികുമാർ ,സജിത് ശങ്കർഎന്നിവർ പങ്കെടുത്തു.കെ.വി.മനോജ് മോഡറേറ്ററായിരുന്നു. സംസ്കാര സാഹിതി ജില്ലാ ചെയർമാൻ ബോബൻ മാട്ടുമന്ത സ്വാഗതവും കലാധരൻ ഉപ്പും പാടം നന്ദിയും പറഞ്ഞു.

English summary
Aryadan shoukkath challenges kodiyeri balakrishnan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X