പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ATM മെഷീൻ തകർത്ത് മോഷണശ്രമം തുടർക്കഥയാകുന്നു; പാലക്കാട് വീണ്ടും മോഷണ ശ്രമം, രണ്ട് പേർ അറസ്റ്റിൽ!!

  • By Desk
Google Oneindia Malayalam News

പാലക്കാട്: കഴിഞ്ഞ ശനിയാഴ്ച രാത്രി പാലക്കാട് -കൽമണ്ഡപം ബൈപാസ് റോഡിലെ സിൻഡിക്കേറ്റ് ബാങ്കിന്റെ ATM മെഷിൻ തകർത്ത് പണം കവർച്ച ചെയ്യാൻ ശ്രമിച്ച സംഭവത്തിൽ പ്രായപൂർത്തിയാവാത്ത ഒരാൾ ഉൾപ്പെടെ രണ്ടു പേരെ പാലക്കാട് ടൗൺ നോർത്ത് പോലീസ് അറസ്റ്റു ചെയ്തു. തമിഴ്നാട് , സേലം , ആത്തൂർ സ്വദേശി മാധവൻ (19) ആണ് പോലീസ് പിടിയിലായത്. കഴിഞ്ഞ 19 ന് രാത്രി 11.30 നാണ് മൂവർ സംഘം എടിഎം കാണ്ടറിൽ കയറി ഇരുമ്പ് ആയുധമുപയോഗിച്ച് മെഷീൻ തകർത്തത്.

<strong>വയനാടിലെ സഹകരണ ബാങ്ക് ജീവനക്കാരൻ അനില്‍കുമാറിന്റെ ആത്മഹത്യ: സി പി എം പ്രതിരോധത്തില്‍, പി വാസുവിനെ പുറത്താക്കിയേക്കും, ഏരിയാകമ്മിറ്റി ശുപാര്‍ശ ജില്ലാകമ്മിറ്റിക്ക് വിട്ടു</strong>വയനാടിലെ സഹകരണ ബാങ്ക് ജീവനക്കാരൻ അനില്‍കുമാറിന്റെ ആത്മഹത്യ: സി പി എം പ്രതിരോധത്തില്‍, പി വാസുവിനെ പുറത്താക്കിയേക്കും, ഏരിയാകമ്മിറ്റി ശുപാര്‍ശ ജില്ലാകമ്മിറ്റിക്ക് വിട്ടു

ഭാഗികമായി തകർത്ത മെഷീനിൽ നിന്നും പക്ഷേ കൊള്ള സംഘത്തിന് പണം ലഭിക്കാത്തതിനാൽ ശ്രമം ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു. എടിഎം മോഷണ ശ്രമം ഉപേക്ഷിച്ച ശേഷം, വീണ്ടും മോഷ്ടിക്കാനായി കടകൾ തിരഞ്ഞു നടന്ന പ്രതികൾ മലമ്പുഴ റോഡിൽ അകത്തേത്തറയിൽ ഒരു ബേക്കറി കുത്തിപ്പൊളിച്ച് പണം കവരുകയും, ചെയ്തു. എടിഎം കൗണ്ടറിലെ സിസിടിവി ദൃശ്യങ്ങളിൽ നിന്നും ലഭിച്ച ഫോട്ടോയാണ് പ്രതികളെ വലയിലാക്കാൻ സഹായിച്ചത്.

ATM theft case

സംഭവശേഷം ഒലവക്കോട് ചൊവ്വാഴ്ച പുലർച്ചെ വീണ്ടും മോഷണത്തിനെത്തിയ പ്രതികളെ പാലക്കാട് ടൗൺ നോർത്ത്, ഹേമാംബിക നഗർ പോലീസിന്റെ സംയുക്തമായ നീക്കത്തിലാണ് പിടികൂടാനായത്. പ്രതികളിൽ ഒരാൾ രക്ഷപ്പെട്ടു, ടിയാനു വേണ്ടിയുള്ള അന്വേഷണം ഊർജിതമാക്കി. പ്രതികളെ നടപടിക്രമങ്ങൾക്കു ശേഷം കോടതിയിൽ ഹാജരാക്കുന്നതായിരിക്കും.

പാലക്കാട് ജില്ലാ പോലീസ് മേധാവി ദേബേഷ് കുമാർ ബെഹ്റ IPS ന്റെ നിർദ്ദേശത്തെ തുടർന്ന് , പാലക്കാട് DySP G.D. വിജയകുമാർ, ടൗൺ നോർത്ത് ഇൻസ്പെക്ടർ C. അലവി, SI. R.രാജേഷ്, ഹേമാംബിക നഗർ SI. രജീഷ്, ജില്ലാ ക്രൈം സ്വകാഡ് അംഗങ്ങളായ SI. S.ജലീൽ, V. ജയകുമാർ , നസീർ അലി, R. കിഷോർ, M. സുനിൽ ,R. വിനീഷ്, R. രാജീദ് ,S. ഷമീർ ഹേമാംബിക നഗർ SCP0 സതീഷ് ബാബു, CP0 മാരായ സുനിൽ കുമാർ, മണികണ്ഠ ദാസ് ഡ്രൈവർ സതീഷ്, ടൗൺ നോർത്ത് ASI സതീഷ് കുമാർ, CP0 ഷിബു, S. സന്തോഷ് കുമാർ ,S. സജീന്ദ്രൻ, എന്നിവരടങ്ങിയ സംഘമാണ് കേസ്സന്വേഷണം നടത്തിയത്.

English summary
ATM theft case; Two persons arrested in Palakad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X