പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പാലക്കാട് സിനിമാ ഷൂട്ടിംഗ് സെറ്റിന് നേരെ ആക്രമണം; അഞ്ച് ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍

Google Oneindia Malayalam News

പാലക്കാട്; ക്ഷേത്രപരിസരത്തെ സിനിമാ ചിത്രീകരണം തടഞ്ഞ സംഭവത്തിൽ 5 ബിജെപി പ്രവർത്തകർർ അറസ്റ്റിൽ.കടമ്പഴിപുറം സ്വദേശികളായ സുബ്രഹ്മണ്യൻ,ശ്രീജിത്ത്, ബാബു, സച്ചിദാനന്ദൻ, ശബരീഷ് എന്നിവരാണ് അറസ്റ്റിലായത്.പാലക്കാട് കടമ്പഴിപ്പുറം വായില്ല്യാംകുന്ന് ക്ഷേത്ര പരിസരത്ത് ഇന്ന് രാവിലെയായിരുന്നു സംഭവം.

arrest

മീനാക്ഷി ലക്ഷ്മൺ സംവിധാനം ചെയ്യുന്ന നീയാം നദി എന്ന സിനിമയുടെ ചിത്രീകരണമാണ് തടഞ്ഞത്.ഹിന്ദു-മുസ്ലിം പ്രണയം പ്രമേയം ആക്കിയ സിനിമ ചിത്രീകരിക്കാൻ അനുവദിക്കില്ലെന്നാരോപിച്ചായിരുന്നു ആക്രമണമെന്ന് അണിയറ പ്രവർത്തകർ പറഞ്ഞു. സിനിമ ഷൂട്ട് ചെയ്യുവാന്‍ ക്ഷേത്ര അധികൃതരുടെ അനുമതി വാങ്ങിയിരുന്നു. ഇതിനിടെ സിനിമയുടെ കഥ പറയണമെന്ന് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. കഥ കേട്ടതോടെ ചിത്രീകരണം നിർത്തിവെയ്ക്കാൻ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയായിരുന്നു. തുടർന്ന് ഷൂട്ടിംഗ് ഉപകരണങ്ങൾ നശിപ്പിക്കുകയായിരുന്നുവെന്നും സിനിമാ പ്രവർത്തകർ പറഞ്ഞു. .

തീവ്രവാദികൾ എന്നാരോപിച്ചാണ് സംഘപരിവാർ പ്രവർത്തകർ തങ്ങളെ അക്രമിച്ചതെന്ന് അണിയറ പ്രവർത്തകർ റിപ്പോർട്ടർ ചാനലിനോട് പ്രതികരിച്ചു. അനുമതിയില്ലാതെ ചിത്രീകരണം നടത്തിയതിനാലാണ് തടഞ്ഞതെന്നാണ് സംഘപരിവാര്‍ പ്രവര്‍ത്തകരുടെ വാദം.

ആർഎസ്എസ് നടത്തുന്നത് താലിബാൻ മോഡൽ ഭീകരനീക്കം; പാലക്കാട് ഷൂട്ടിംഗ് തടഞ്ഞ സംഭവത്തിൽ പു.ക.സആർഎസ്എസ് നടത്തുന്നത് താലിബാൻ മോഡൽ ഭീകരനീക്കം; പാലക്കാട് ഷൂട്ടിംഗ് തടഞ്ഞ സംഭവത്തിൽ പു.ക.സ

 പാലായിൽ 30,000 വോട്ട് പിടിക്കുമെന്ന് ബിജെപി വിലയിരുത്തൽ; ഗുണം ജോസിനോ കാപ്പനോ?,കണക്കിൽ നെഞ്ചിടിപ്പ് പാലായിൽ 30,000 വോട്ട് പിടിക്കുമെന്ന് ബിജെപി വിലയിരുത്തൽ; ഗുണം ജോസിനോ കാപ്പനോ?,കണക്കിൽ നെഞ്ചിടിപ്പ്

ബംഗാൾ നിയമസഭ തിരഞ്ഞെടുപ്പ്; നാലാം ഘട്ട വോട്ടെടുപ്പ് അവസാനിച്ചു..75.93 ശതമാനം പോളിംഗ്ബംഗാൾ നിയമസഭ തിരഞ്ഞെടുപ്പ്; നാലാം ഘട്ട വോട്ടെടുപ്പ് അവസാനിച്ചു..75.93 ശതമാനം പോളിംഗ്

കാസർഗോഡ് ബിജെപിക്ക് കിട്ടില്ല; എന്തുകൊണ്ടെന്ന് കണക്ക് നിരത്തി ലീഗ്..ഭൂരിപക്ഷം ഉയരുംകാസർഗോഡ് ബിജെപിക്ക് കിട്ടില്ല; എന്തുകൊണ്ടെന്ന് കണക്ക് നിരത്തി ലീഗ്..ഭൂരിപക്ഷം ഉയരും

English summary
Attack on Palakkad cinema shooting set; Five BJP workers arrested
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X