അട്ടപ്പാടി മധു വധക്കേസിൽ വീണ്ടും കൂറുമാറ്റം; 17ാം സാക്ഷിയും കൂറുമാറി
പാലക്കാട്; അട്ടപ്പാടി മധു വധക്കേസിൽ പ്രോസിക്യൂഷന് കനത്ത തിരിച്ചടിയായി സാക്ഷികളുടെ കൂറുമാറ്റം തുടരുന്നു. ഏറ്റവും ഒടുവിലായി 17ാം സാക്ഷി ജോളിയാണ് കൂറുമാറിയത്. കോടതിയിൽ സെക്ഷൻ 164 പ്രകാരം രഹസ്യമൊഴി നൽകിയ ആളാണ് ജോളി. പോലീസുകാരുടെ നിർബന്ധപ്രകാരമാണ് ആദ്യം മൊഴി നൽകിയതെന്ന് കോടതിയിൽ ജോളി പറഞ്ഞു. ഇതോടെ കേസിൽ ഇതുവരെ കൂറുമാറിയവരുടെ എണ്ണം ഏഴായി.

കേസിൽ 122 സാക്ഷികളാണ് ഉള്ളത്. 13ാം സാക്ഷിയായ സുരേഷിനേയും ജോളിയേയും അടക്കം ഇന്ന് രണ്ട് സാക്ഷികളേയായിരുന്നു വിസ്തരിച്ചത്. സുരേഷ് കന്റെ മൊഴിയിൽ ഉറച്ച് നിന്നു.മധുവിനെ പ്രതികൾ മർദ്ദിക്കുന്നത് കണ്ടെന്നായിരുന്നു സുരേഷിന്റെ മൊഴി.സുരേഷ് മൊഴിയിൽ ഉറച്ച് നിന്നെങ്കിലും ജോളിയുടെ മൊഴിമാറ്റം പ്രോസിക്യൂഷന് തിരിച്ചടിയായി. മലയിലേക്ക് മധുവിനെ പിടിക്കാനായി പ്രതികൾ പോകുന്നത് താൻ കണ്ടെന്നായിരുന്നു ജോളി നൽകിയ രഹസ്യമൊഴി.
അതേസമയം കേസിൽ സാക്ഷികളുടെ മൊഴി മാറ്റം വളരെ ആശങ്കയോടെയാണ് മധുവിന്റെ കുടുംബവും പ്രോസിക്യൂഷനും കാണുന്നത്. നേരത്തേ പത്ത് മുതൽ 16 വരെ സാക്ഷികളെ വിസ്തരിച്ചതിൽ ആറ് പേർ കൂറുമായിരുന്നു. ആദ്യം പത്തും പതിനൊന്നും സാക്ഷികളായിരുന്നു കൂറുമാറിയവർ. കേസിൽ മൊഴി മാറ്റിയ വനംവകുപ്പ് വാച്ചർമാരെ ജോലിയിൽ നിന്നും പിരിച്ചുവിട്ടിരുന്നു.
പതിനാറാം സാക്ഷിയായ വനംവകുപ്പ് വാച്ചർ അബ്ദുൾ റസാഖ്,പന്ത്രണ്ടാം സാക്ഷിയായ മുക്കാലി ഫോറസ്റ്റ് സ്റ്റേഷനിലെ അനിൽകുമാർ എന്നിവരെയായിരുന്നു പിരിച്ചുവിട്ടത്. മധുവിനെ അറിയില്ലെന്നായിരുന്നു അനിൽ കുമാർ പറഞ്ഞത്.സാക്ഷികളിൽ ഇനിയും വനം വകുപ്പ് വാച്ചർമാരുണ്ട്. ഇവർക്ക് താക്കീത് എന്ന നിലയ്ക്ക് കൂടിയാണ് വനംവകുപ്പിന്റെ നടപടി.
താത്കാലിക വാച്ചർമാരെ പിരിച്ചുവിട്ടത് മൊഴിമറ്റിയതിനാലാണെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചിരുന്നു. സർക്കാർ ശമ്പളം വാങ്ങിയാണ് രഹസ്യമൊഴി തിരുത്തിയത്. കൂടുതൽ വാച്ചർമാരെ പ്രതികൾ സ്വാധീനിച്ചേക്കാനുള്ള ശ്രമം നടന്നേക്കുമെന്ന് മുന്നിൽ കണ്ടാണ് നടപടിയെന്നും വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തു.
ഒരു രക്ഷയുമില്ല...സാരിയിലെ സുന്ദരിയെന്നാൽ സാധിക എന്ന് പറയേണ്ടി വരുമോ?വൈറലായി നടിയുടെ ചിത്രങ്ങൾ












Click it and Unblock the Notifications