Get Updates
Get notified of breaking news, exclusive insights, and must-see stories!

'മധുവിന്റെ കുടുംബത്തിന് 78 ലക്ഷത്തോളം സംഭാവന ലഭിച്ചു, ഇപ്പോൾ ഒറ്റ പൈസയില്ല, സാമ്പത്തിക ഇടപാട് നടന്നു'

പാലക്കാട്: അട്ടപ്പാടി മധു വധക്കേസുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങൾ വലിയ മാനസിക ബുദ്ധിമുട്ടുണ്ടാക്കിയെന്ന് സ്പെഷ്യല്‍ പ്രൊസിക്യൂട്ടറായിരുന്ന അഡ്വക്കറ്റ് കെപി സതീശൻ. മധുവിന് സർക്കാരിൽ നിന്ന് സാമ്പത്തിക സഹായം ലഭിച്ചെങ്കിലും ഇപ്പോൾ ആ തുക എവിടെ എന്ന് വ്യക്തത ഇല്ല. കുടുംബം വായ്പ എടുക്കേണ്ട അവസ്ഥ എത്തിയെന്നും അദ്ദേഹം പറഞ്ഞു. കേസിൽ നിന്ന് പിൻമാറിയതിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഞാൻ ഈ കേസുമായി യാതൊരു ബന്ധമുള്ള ആളല്ല. മധു കേസിൽ ശ്രീകുമാർ എന്ന വക്കീൽ എന്നെ സമീപിച്ചിരുന്നു. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ വിളിച്ച് സഹായം അഭ്യർഥിച്ചപ്പോളാണ് കേസ് ഏറ്റെടുക്കാൻ തീരുമാനിച്ചത്. കേസ് ഫയൽ പഠിച്ചപ്പോൾ കേസിൽ പല പാളിച്ചകളും ഉണ്ടായെന്ന് മനസിലായി.അടുത്ത ദിവസം ഞാൻ കേസ് ഏറ്റെടുക്കാൻ ഞാൻ തീരുമാനിച്ചു.എന്റെ ഫീസിനെ കുറിച്ച് ചോദിച്ചു. ഞാൻ പിന്നെ സംസാരിക്കാം എന്ന് പറഞ്ഞു.

attapadimadhu2-

മധുവിന്റെ കുടുംബത്തിന് 30 ലക്ഷം രൂപ സർക്കാർ സ്ഥിര നിക്ഷേപം നൽകി. ഒരു സഹോദരിക്ക് ജോലി കൊടുത്തു. 78 ലക്ഷം രൂപ അവർക്ക് സംഭാവന ലഭിച്ചിട്ടുണ്ട്. ഇതിൽ ഒരു പൈസ പോലും ഇപ്പോൾ ബാക്കിയില്ല. കടം എടുക്കുന്ന സാഹചര്യത്തിലെത്തിയിക്കുകയാണ്. അവരുടെ കാശ് എങ്ങോട്ട് പോകുന്നുവെന്ന് അവർക്ക് പോലും ചിലപ്പോൾ അറിയില്ല. കാരണം വിദ്യാഭ്യാസമില്ലാത്തവരാണ്.

ബാർ കോഴക്കേസിൽ പണം വാങ്ങിയതിന്റെ എല്ലാ തെളിവും കൈവശമുണ്ട്. ആ കേസ് വിചാരണയ്ക്ക് പോയിരുന്നുവെങ്കിൽ അദ്ദേഹം ശിക്ഷവാങ്ങുമെന്ന് ഉറപ്പാണ്. അതിനിടയിൽ രാഷ്ട്രീയം മാറി. കേരള കോൺഗ്രസ് എൽഡിഎഫിൽ എത്തി, സർക്കാരിൽ മാറ്റം വന്നു. കെഎം മാണി മരിച്ചതോടെ കേസ് അവസാനിച്ചു. കേസ് ഞാൻ അട്ടിമറിച്ചുവെന്ന ആരോപണം തെറ്റാണ്.

അഡ്വക്കേറ്റ് കെപി സതീശനെ സ്പെഷ്യൽ പബ്ളിക് പ്രോസിക്യൂട്ടർ ആയി നിയമിച്ചതിനെതിരെ മധുവിന്‍റെ അമ്മ മല്ലിയമ്മ രംഗത്തെത്തിയിരുന്നു. കുടുംബമോ, സമരസമിതിയോ അറിയാതെ ഉള്ള നിയമനം തടയണമെന്നാവശ്യപ്പെട്ട് ചീഫ് ജസ്റ്റിസിന് സങ്കട ഹർജി നൽകുകയായിരുന്നു. സതീശൻ വാദിച്ചാൽ കേസ് അട്ടിമറിക്കുമെന്നായിരുന്നു കുടുംബത്തിന്റെ ആരോപണം. ഇതിന് പിന്നാലെയാണ് സതീശൻ കേസിൽ നിന്നും പിൻമാറിയത്.കുടുംബത്തിന് സ്വീകാര്യനല്ലാത്തതുകൊണ്ടാണ് താൻ കേസിൽ നിന്നും പിൻമാറുന്നതെന്നാണ് സതീശൻ കോടതിയെ അറിയിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+