Get Updates
Get notified of breaking news, exclusive insights, and must-see stories!

അട്ടപ്പാടിയിൽ യുവാവിനെ അടിച്ച് കൊന്ന സംഭവം;4 പേർ അറസ്റ്റിൽ..തർക്കമുണ്ടായത് തോക്ക് കച്ചവടത്തെ ചൊല്ലി

പാലക്കാട്; അട്ടപ്പാടി നരസിമുക്കിൽ യുവാവിനെ അടിച്ച് കൊലപ്പെടുത്തിയെ കേസിൽ നാല് പേർ അറസ്റ്റിൽ. വിപിൻ പ്രസാദ് (സുരേഷ് ബാബു) , നാഫി 24 (ഹസ്സൻ ) ചെർപ്പുളശ്ശേരി, മാരി (23) (കാളി മുത്തു) , രാജീവ് ഭൂതിവഴി (22)(രംഗനാഥൻ) എന്നിവരാണ് അറസ്റ്റിലായത്. കൊടുങ്ങല്ലൂർ സ്വദേശി നന്ദകിഷോർ (22) ആയിരുന്നു കൊല്ലപ്പെട്ടത്. നന്ദകിഷോറിന്റെ സുഹൃത്ത് വിനായകനും കടുത്ത മർദ്ദനമേറ്റിരുന്നു. ഇയാൾ ഗുരുതര പരിക്കുകളോടെ കോട്ടത്തറ ആശുപത്രിയിൽ ചികിത്സയിലാണ്.തോക്ക് കച്ചവടവുമായി ബന്ധപ്പെട്ട തർക്കമാണ് കൊലയിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു.

crime-1656561829.jpg -P

ഇന്ന് രാവിലെ അട്ടപ്പാടി അഗളിയിലെ നരസിമുക്കിൽ വെച്ചായിരുന്നു സംഭവം.തോക്ക് വാങ്ങി നൽകാമെന്ന് പറഞ്ഞ് കണ്ണൂർ സ്വദേശിയായ വിനായകൻ അട്ടപ്പാടി സ്വദേശികളായ നാല് പ്രതികളിൽ നിന്നും ഒരോ ലക്ഷം രൂപ വാങ്ങിയിരുന്നു. നന്ദകിഷോറായിരുന്നു ഇടനിലക്കാരൻ. എന്നാൽ പറഞ്ഞ സമയം കഴിഞ്ഞും തോക്ക് ലഭിക്കാതിരുന്നതോടെ ഇരുവരേയും പ്രതികൾ പാലക്കാടേക്ക് വിളിച്ച് വരുത്തുകയായിരുന്നു.

മദ്യപാനത്തിനിടെ സാമ്പത്തിക ഇടപാടിനെ ചൊല്ലി തർക്കം ഉണ്ടാവുകയും തുടർന്ന് നന്ദകിഷോറിനേയും വിനായകനേയും പ്രതികൾ ക്രൂരമായി മർദ്ദിക്കുകയുമായിരുന്നു. പ്രതികൾ തന്നെയാണ് നന്ദകിഷോറിനെ ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിൽ വെച്ചായിരുന്നു ഇയാൾ കൊല്ലപ്പെട്ടത്.അക്രമ സംഘത്തിൽ മൂന്ന് പേർ കൂടി ഉണ്ടെന്ന് പോലീസ് അറിയിച്ചു.

എജ്ജാതി ഹോട്ട്.. എജ്ജാതി ലുക്ക്..മാളവികയുടെ ഞെട്ടിച്ച ലുക്ക് വൈറൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+