Get Updates
Get notified of breaking news, exclusive insights, and must-see stories!

റോഡ് ആസിഡ് ഒഴിച്ച് തകർക്കാൻ ശ്രമം; ശക്തമായ നിയമ നടപടി സ്വീകരിക്കുമെന്ന് എംഎൽഎ

ഓങ്ങല്ലൂർ-കാരക്കാട്-വാടാനാംകുറുശ്ശി റോഡിൽ നിരന്തരമായി ആസിഡ് ഒഴിച്ച് തകർക്കാൻ ശ്രമിക്കുന്നതായി മുഹമ്മദ് മുഹ്സിൻ എംഎൽഎ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് എംഎൽഎ ഇക്കാര്യം അറിയിച്ചത്. സംഭവത്തിൽ
പോലീസും പിഡബ്ല്യുഡിയും സംയുക്തമായി ഇൻസ്പെക്ഷൻ നടത്തി. റോഡ് തകർക്കാനുള്ള ബോധപൂർവമായ ഉദ്ദേശത്തോടെ നടത്തുന്ന ഇത്തരം പ്രവൃത്തികൾ വളരെ ദൗർഭാഗ്യകരമാണെന്ന് മുഹമ്മദ് മുഹ്സിൻ എംഎൽഎ ഫേസ്ബുക്കിൽ കുറിച്ചു. റോഡ് നശിപ്പിച്ചതിന്റെ ചിത്രങ്ങളും എംഎൽഎ ഫേസ്ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂർണരൂപം വായിക്കാം

road

ഓങ്ങല്ലൂർ-കാരക്കാട്-വാടാനാംകുറുശ്ശി റോഡിൽ നിരന്തരമായി ആസിഡ് ഒഴിക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. ഇന്ന് പോലീസും പിഡബ്ല്യുഡിയും സംയുക്തമായി ഇൻസ്പെക്ഷൻ നടത്തി. റോഡ് തകർക്കാനുള്ള ബോധപൂർവമായ ഉദ്ദേശത്തോടെ നടത്തുന്ന ഇത്തരം പ്രവൃത്തികൾ വളരെ ദൗർഭാഗ്യകരമാണ്.

ഈ സർക്കാർ അധികാരത്തിൽ വരുന്നതിനു മുമ്പ് വളരെ ചെറുതും മോശവുമായ റോഡാണ് ഉണ്ടായിരുന്നത്. ഇടതുപക്ഷ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം മികച്ച ബിഎം&ബിസി (റബറൈസ്ഡ് ) റോഡ് നിർമ്മിച്ചു ജനങ്ങൾക്കായി തുറന്നു കൊടുത്തു. ഈ റോഡ് ആസിഡൊഴിച്ചു മറ്റും തകർക്കാനുള്ള ശ്രമങ്ങൾ ജനങ്ങളുടെ സഹകരണത്തോടുകൂടി പ്രതിരോധിക്കും. ഇത്തരം പ്രവർത്തികൾ ആവർത്തിക്കുകയാണെങ്കിൽ അവർ കർശനമായ നിയമ നടപടി നേരിടേണ്ടിവരും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+