പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

റോഡ് ആസിഡ് ഒഴിച്ച് തകർക്കാൻ ശ്രമം; ശക്തമായ നിയമ നടപടി സ്വീകരിക്കുമെന്ന് എംഎൽഎ

Google Oneindia Malayalam News

ഓങ്ങല്ലൂർ-കാരക്കാട്-വാടാനാംകുറുശ്ശി റോഡിൽ നിരന്തരമായി ആസിഡ് ഒഴിച്ച് തകർക്കാൻ ശ്രമിക്കുന്നതായി മുഹമ്മദ് മുഹ്സിൻ എംഎൽഎ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് എംഎൽഎ ഇക്കാര്യം അറിയിച്ചത്. സംഭവത്തിൽ
പോലീസും പിഡബ്ല്യുഡിയും സംയുക്തമായി ഇൻസ്പെക്ഷൻ നടത്തി. റോഡ് തകർക്കാനുള്ള ബോധപൂർവമായ ഉദ്ദേശത്തോടെ നടത്തുന്ന ഇത്തരം പ്രവൃത്തികൾ വളരെ ദൗർഭാഗ്യകരമാണെന്ന് മുഹമ്മദ് മുഹ്സിൻ എംഎൽഎ ഫേസ്ബുക്കിൽ കുറിച്ചു. റോഡ് നശിപ്പിച്ചതിന്റെ ചിത്രങ്ങളും എംഎൽഎ ഫേസ്ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂർണരൂപം വായിക്കാം

road

ഓങ്ങല്ലൂർ-കാരക്കാട്-വാടാനാംകുറുശ്ശി റോഡിൽ നിരന്തരമായി ആസിഡ് ഒഴിക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. ഇന്ന് പോലീസും പിഡബ്ല്യുഡിയും സംയുക്തമായി ഇൻസ്പെക്ഷൻ നടത്തി. റോഡ് തകർക്കാനുള്ള ബോധപൂർവമായ ഉദ്ദേശത്തോടെ നടത്തുന്ന ഇത്തരം പ്രവൃത്തികൾ വളരെ ദൗർഭാഗ്യകരമാണ്.

ഈ സർക്കാർ അധികാരത്തിൽ വരുന്നതിനു മുമ്പ് വളരെ ചെറുതും മോശവുമായ റോഡാണ് ഉണ്ടായിരുന്നത്. ഇടതുപക്ഷ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം മികച്ച ബിഎം&ബിസി (റബറൈസ്ഡ് ) റോഡ് നിർമ്മിച്ചു ജനങ്ങൾക്കായി തുറന്നു കൊടുത്തു. ഈ റോഡ് ആസിഡൊഴിച്ചു മറ്റും തകർക്കാനുള്ള ശ്രമങ്ങൾ ജനങ്ങളുടെ സഹകരണത്തോടുകൂടി പ്രതിരോധിക്കും. ഇത്തരം പ്രവർത്തികൾ ആവർത്തിക്കുകയാണെങ്കിൽ അവർ കർശനമായ നിയമ നടപടി നേരിടേണ്ടിവരും.

പാലക്കാട് 73 പേർക്ക് സമ്പർക്കത്തിലൂടെ ഇന്ന് കൊവിഡ്; ചികിത്സയിൽ 646 പേർപാലക്കാട് 73 പേർക്ക് സമ്പർക്കത്തിലൂടെ ഇന്ന് കൊവിഡ്; ചികിത്സയിൽ 646 പേർ

'ഒക്ടോബർ 1 ന് രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കും'; പ്രചരണത്തിന് പിന്നിലെ സത്യം ഇതാണ്'ഒക്ടോബർ 1 ന് രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കും'; പ്രചരണത്തിന് പിന്നിലെ സത്യം ഇതാണ്

ജോസിന്റെ ഇടതുമുന്നണി പ്രവേശനം; 35 ഓളം തദ്ദേശ സ്ഥാപനങ്ങളിൽ നേട്ടം.. എൽഡിഎഫ് കണക്ക് കൂട്ടൽ ഇങ്ങനെജോസിന്റെ ഇടതുമുന്നണി പ്രവേശനം; 35 ഓളം തദ്ദേശ സ്ഥാപനങ്ങളിൽ നേട്ടം.. എൽഡിഎഫ് കണക്ക് കൂട്ടൽ ഇങ്ങനെ

കേരളം പിടിക്കണം;യുഡിഎഫ് എംപിമാർ സംസ്ഥാന രാഷ്ട്രീയത്തിലേക്ക് , താത്പര്യം അറിയിച്ച് നേതാക്കൾകേരളം പിടിക്കണം;യുഡിഎഫ് എംപിമാർ സംസ്ഥാന രാഷ്ട്രീയത്തിലേക്ക് , താത്പര്യം അറിയിച്ച് നേതാക്കൾ

English summary
Attempt to destroy road by pouring acid; will take strict actions says muhammed muhsin MLA
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X