ഗോപിനാഥിന്‍റെ മാതൃക നിരവധി കോണ്‍ഗ്രസ്സ് നേതാക്കള്‍ സ്വീകരിക്കും: സ്വാഗതം ചെയ്ത് സിപിഎം
പാലക്കാട്: എവി ഗോപിനാഥന്‍റെ പ്രസ്താവനയെ സ്വാഗതം ചെയ്ത് സിപിഎം പാലക്കാട് ജില്ലാ കമ്മിറ്റി. ഇന്ന് കാലത്ത് ഗോപിനാഥ് നടത്തിയ പത്രസമ്മേളനത്തിന്‍റെ പശ്ചാത്തലത്തിലായിരുന്നു സിപിഎമ്മിന്‍റെ പ്രതികരണം. കോണ്‍ഗ്രസ് വിട്ടതായി പ്രഖ്യാപിച്ച അദ്ദേഹം പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നടക്കം രാജിവെച്ചതായും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. മുന്‍ ഡിസിസി പ്രസിഡന്‍റും മുന്‍ എഎല്‍എയുമായിരുന്ന എവി ഗോപിനാഥ് ജില്ലയിലെ അറിയപ്പെടുന്ന കോണ്‍ഗ്രസ്സ് നേതാവാണെന്നുമാണ് സിപിഎം പ്രസ്താവനയിലൂടെ വ്യക്തമാക്കുന്നത്.
ഒരു കോണ്‍ഗ്രസ്സ് പ്രവര്‍ത്തകനെന്ന നിലയില്‍ കോണ്‍ഗ്രസ്സിന്‍റെ രാഷ്ട്രീയ കാഴ്ചപ്പാടുകള്‍ നടപ്പിലാക്കുന്നതിന് ആത്മാര്‍ത്ഥതയോടുകൂടി പ്രവര്‍ത്തിച്ച ഒരു നേതാവായിരുന്നു അദ്ദേഹം. തന്‍റെ നിലപാടുകളില്‍ ഉറച്ചുനിന്നതുകൊണ്ടും കോണ്‍ഗ്രസ്സിന്‍റെ പൊളിഞ്ഞു കൊണ്ടിരിക്കുന്ന രാഷ്ട്രീയത്തെ തുറന്നുകാണിച്ചതുകൊണ്ടും കോണ്‍ഗ്രസ്സില്‍ അനഭിമതനായി മാറേണ്ടിവന്നു എന്നതാണ് അദ്ദേഹത്തിന്‍റെ പത്രസമ്മേളനത്തില്‍ നിന്നും മനസ്സിലാക്കുന്നതെന്നും സിപിഎം വ്യക്തമാക്കുന്നു.

ജനതാല്‍പ്പര്യമോ സാമൂഹ്യ പ്രതിബദ്ധതയോ ഇല്ലാത്ത ഒരു ആള്‍ക്കൂട്ടമായി കോണ്‍ഗ്രസ്സ് മാറികഴിഞ്ഞു. തകര്‍ന്നു കൊണ്ടിരിക്കുന്ന കോണ്‍ഗ്രസ്സ് കപ്പലില്‍ നിന്ന് കപ്പിത്താന്‍ ആദ്യം തന്നെ കടലില്‍ ചാടി രക്ഷപ്പെട്ടു. കപ്പിത്താനില്ലാത്ത ഈ കപ്പലില്‍ നിന്ന് സ്വയം നീന്തി രക്ഷപ്പെടാന്‍ കോണ്‍ഗ്രസ്സിന് വേണ്ടി ദീര്‍ഘകാലം ത്യാഗപൂര്‍ണമായ പ്രവര്‍ത്തനം നടത്തിയ പലരും ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.
ഏറ്റവും കാലോചിതമായ ഒരു തീരുമാനം എടുത്ത എ വി ഗോപിനാഥിന്‍റെ മാതൃക ഇനിയും നിരവധി കോണ്‍ഗ്രസ്സ് നേതാക്കള്‍ സ്വീകരിക്കുമെന്നാണ് മനസ്സിലാക്കുന്നത്. അദ്ദേഹത്തിന്‍റെ തീരുമാനത്തെ സര്‍വ്വാത്മന സ്വാഗതം ചെയ്യുന്നു. രാജ്യം അഭിമുഖീകരിക്കുന്ന വെല്ലുവിളികളെ നേരിടുന്നതിന് എല്ലാ മതനിരപേക്ഷ ജനാധിപത്യ വാദികള്‍ക്കും ഒന്നിച്ചണിനിരക്കാന്‍ കഴിയണം. അതിന് സഹായകരമായ തീരുമാനം അദ്ദേഹം കൈക്കൊള്ളുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും സിപിഎം വ്യക്തമാക്കി.
1991 ല്‍ ആലത്തൂരില്‍ നിന്നുള്ള എംഎല്‍എയായ എവി ഗോപിനാഥ് 2007 മുതല്‍ 2009 വരെ പാലക്കാട് ഡി സി സി പ്രസിഡണ്ടായിരുന്ന അദ്ദേഹം. എന്നാല്‍ 2009 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ പാലക്കാട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന സതീശന്‍ പാച്ചേനിയുടെ തോല്‍വിയെ തുടര്‍ന്നായിരുന്നു ഗോപിനാഥ് ജില്ലാ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ചത്. അന്ന് മുതല്‍ പാര്‍ട്ടി നേതൃത്വവും ഗോപിനാഥും തമ്മിലുള്ള അകല്‍ച്ച തുടങ്ങിയിരുന്നു.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഒരിക്കല്‍ കൂടി ഡിസിസി അധ്യക്ഷ സ്ഥാനത്തേക്ക് എത്താനുള്ള നീക്കം ഗോപിനാഥ് സജീവമാക്കിയിരുന്നു. സുധാകരന്‍ ഉള്‍പ്പടേയുള്ള നേതാക്കള്‍ ഗോപിനാഥിന് അനുകൂലമായിരുന്നെങ്കിലും ജില്ലാ നേതാക്കളുടെ എതിര്‍പ്പിനെ തുടര്‍ന്ന് പിന്‍മാറുകയായിരുന്നു. അന്ന് അനുനയ നീക്കങ്ങളുടെ ഭാഗമായി ഗോപിനാഥിന് ചില ഉറപ്പുകള്‍ നേതൃത്വം നല്‍കിയിരുന്നുവെന്നും അത് പാലിക്കപ്പെട്ടില്ലെന്നുമാണ് അദ്ദേഹവുമായി അടുത്ത വ്യത്തങ്ങള്‍ വ്യക്തമാക്കുന്നത്.












Click it and Unblock the Notifications