ലോക്ക്ഡൗണിനിടെ ബേക്കറിയിലെ ജീവനക്കാരിയെ പീഡിപ്പിച്ചു; പാലക്കാട് സ്വദേശികൾ അറസ്റ്റിൽ
പാലക്കാട്; കടയിൽ ജോലിക്ക് നിന്ന ജീവനക്കാരിയെ പീഡിപ്പിച്ച സംഭവത്തിൽ രണ്ട് മലയാളികൾ അറസ്റ്റിൽ. പാലക്കാട് സ്വദേശികളായ ചേരംപുത്തൻവീട്ടിൽ സമീർ (25), അലിക്കൽ വീട്ടിൽ ശിഹാബുദ്ദീൻ (27) എന്നിവരാണ് അറസ്റ്റിലായത്. കേസിലെ ഒന്നാം പ്രതി പാലക്കാട് സ്വദേശി മൊയ്തീൻകുട്ടി (40) രക്ഷപ്പെട്ടു.

കോയമ്പത്തൂരിലെ അന്നൂരിനടത്തുള്ള ഗ്രാമത്തിൽ ബേക്കറി നടത്തുകയായിരുന്നു പാലക്കാട് സ്വദേശികൾ. ഇവിടെ ജോലിക്ക് വന്നതായിരുന്നു .തിരുച്ചിറപ്പള്ളി സ്വദേശികളായ യുവതിയും ഭർത്താവും. ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ ഇരുവരും ബേക്കറി ഉടമകൾക്കൊപ്പമായിരുന്നു കഴിഞ്ഞിരുന്നത്.
ബേക്കറി തുക്കാതിരുന്നതോടെ മറ്റൊരി ജോലി തേടി ഭർത്താവ് പുറത്ത് പോയതോടെയാണ് പ്രതികൾ യുവതിയെ പീഡിപ്പിച്ചത്. യുവതിയെ ഇവർ ഭീഷണിപ്പെടുത്തിയിരുന്നു. ഭീഷണി തുടർന്നതോടെ യുവതി ഭർത്താവിനോട് വിവരങ്ങൾ പറഞ്ഞു. തുടർന്നാണ് ഇരുവരും ചേർന്ന് പോലീസിൽ പരാതി നൽകിയത്.
കേസിലെ രണ്ട് പ്രതികളേയും പിടികൂടിയെങ്കിലും ഒന്നാം പ്രതിയായ മൊയ്തീൻ കുട്ടി ഓടി രക്ഷപ്പെടുകയായിരുന്നു. ഇയാൾക്കുള്ള തിരച്ചിൽ പോലീസ് ഊർജിതമാക്കിയിട്ടുണ്ട്. നിരവധി ബേക്കറി ശൃംഖലകളുടെ ഉടമകളാണ് പ്രതികൾ എന്ന് പോലീസ് പറഞ്ഞു.












Click it and Unblock the Notifications