പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോണ്‍ഗ്രസിനെ ഞെട്ടിച്ച് പാലക്കാട്ടെ നേതാക്കള്‍ കൂട്ടരാജിക്ക്.. പഞ്ചായത്ത് ഭരണം വീഴും... അന്ത്യശാസനം

Google Oneindia Malayalam News

പാലക്കാട്: കോണ്‍ഗ്രസ് നേതാക്കളെ ഞെട്ടിച്ചു കൊണ്ടാണ് മുന്‍ ഡിസിസി അധ്യക്ഷന്‍ എവി ഗോപിനാഥ് പാലക്കാട് പുതിയ നീക്കത്തിന് തുടക്കമിട്ടത്. പാര്‍ട്ടിയുടെ അവഗണന ഇനിയും സഹിക്കാന്‍ വയ്യെന്ന് പ്രഖ്യാപിച്ച അദ്ദേഹത്തിന് പിന്നാലെ കൂടുതല്‍ നേതാക്കള്‍ രാജിക്ക് ഒരുങ്ങിയിരിക്കുന്നു. അനുനയ നീക്കവുമായി വികെ ശ്രീകണ്ഠന്‍ എംപി പെരിങ്ങോട്ടുകുറിശ്ശിയിലെ ഗോപിനാഥിന്റെ വീട്ടിലെത്തി കണ്ടെങ്കിലും ഫലമുണ്ടായില്ല.

കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും സംസാരിച്ചു. ഇതിനിടെയാണ് സമ്മര്‍ദ്ദം ശക്തമാക്കാന്‍ ഗോപിനാഥിനെ പിന്തുണയ്ക്കുന്ന കൂടുതല്‍ നേതാക്കള്‍ രാജിക്ക് ഒരുങ്ങിയിരിക്കുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ....

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ മാതാപിതാക്കള്‍ക്കൊപ്പം കോവിഡ് വാക്‌സിന്‍ സ്വീകരിക്കുന്നു

ഇനിയും തുടരാന്‍ സാധിക്കില്ല

ഇനിയും തുടരാന്‍ സാധിക്കില്ല

പാര്‍ട്ടിയിലെ അവണഗന ഇനിയും തുടരാന്‍ സാധിക്കില്ലെന്നും പാലക്കാട് നിയമസഭാ മണ്ഡലത്തില്‍ ഷാഫി പറമ്പിലിനെതിരെ മല്‍സരിക്കുമെന്നും പ്രഖ്യാപിച്ചാണ് ഗോപിനാഥ് രംഗത്തുവന്നത്. ഇദ്ദേഹം കോണ്‍ഗ്രസ് വിട്ടുവന്നാല്‍ പിന്തുണ നല്‍കുമെന്ന് സിപിഎം സൂചിപ്പിക്കുകയും ചെയ്തു. ഇതോടെയാണ് കോണ്‍ഗ്രസ് നേതൃത്വം സമവായ നീക്കം തുടങ്ങിയത്.

ഗോപിനാഥിനെ ചൊടിപ്പിച്ച കാര്യം

ഗോപിനാഥിനെ ചൊടിപ്പിച്ച കാര്യം

രണ്ടുദിവസത്തിനകം തീരുമാനം വേണമെന്നാണ് ഗോപിനാഥ് കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചിരിക്കുന്നത്. ഡിസിസി അധ്യക്ഷനാകേണ്ടി വരുമെന്ന് നേരത്തെ രമേശ് ചെന്നിത്തല അറിയിച്ചിരുന്നുവത്രെ. പിന്നീട് യാതൊരു നടപടിയുമുണ്ടായില്ല. മാത്രമല്ല തീരുമാനം മരവിപ്പിക്കുകയും ചെയ്തു. ഇതാണ് ഗോപിനാഥ് പറയുന്നത്.

11 പഞ്ചായത്ത് അംഗങ്ങള്‍ രാജിവെക്കും

11 പഞ്ചായത്ത് അംഗങ്ങള്‍ രാജിവെക്കും

ഇപ്പോള്‍ ഗോപിനാഥ് അടക്കം പെരിങ്ങോട്ടുകുറിശ്ശി പഞ്ചായത്തിലെ 11 കോണ്‍ഗ്രസ് അംഗങ്ങള്‍ രാജിക്ക് ഒരുങ്ങുകയാണ്. രണ്ടുദിവസത്തിനകം ഗോപിനാഥ് ഉന്നയിച്ച വിഷയങ്ങളില്‍ തീരുമാനം ഉണ്ടായില്ലെങ്കില്‍ പഞ്ചായത്ത് ഭരണസമിതിയില്‍ നിന്ന് രാജിവെക്കുമെന്നാണ് അംഗങ്ങള്‍ പറഞ്ഞിരിക്കുന്നത്.

പഞ്ചായത്ത് ഭരണം വീഴും

പഞ്ചായത്ത് ഭരണം വീഴും

പെരുങ്ങോട്ടുകുറിശ്ശി പഞ്ചായത്തില്‍ 16 അംഗങ്ങളാണുള്ളത്. 11 അംഗങ്ങളുള്ള കോണ്‍ഗ്രസ് ആണ് ഭരിക്കുന്നത്. ബാക്കി അഞ്ചു പേര്‍ സിപിഎം അംഗങ്ങളാണ്. കോണ്‍ഗ്രസ് അംഗങ്ങള്‍ രാജിവെച്ചാല്‍ പഞ്ചായത്ത് ഭരണം വീഴും. കോണ്‍ഗ്രസിന് സംസ്ഥാനതലത്തില്‍ തന്നെ അത് വലിയ നാണക്കേടായി മാറും. രമ്യ ഹരിദാസ് എംപിയും ഗോപിനാഥുമായി ചര്‍ച്ച നടത്തിയിരുന്നു.

എല്ലാത്തിനും പ്രശ്‌നം ഇതാണ്

എല്ലാത്തിനും പ്രശ്‌നം ഇതാണ്

ഗ്രൂപ്പ് കളിയാണ് കോണ്‍ഗ്രസിലെന്ന് ഗോപിനാഥ് ആരോപിക്കുന്നു. ഏതെങ്കിലും ഗ്രൂപ്പിന്റെ ഭാഗമായി നില്‍ക്കാത്തവര്‍ക്ക് ഒരു സ്ഥാനവുമില്ല. അതിന്റെ ഇരയാണ് ഞാന്‍. ഒരു ഗ്രൂപ്പിലും ഉള്‍പ്പെടാത്ത പ്രവര്‍ത്തകരെ സംരക്ഷിക്കാന്‍ നടപടിയുണ്ടായില്ലെങ്കില്‍ താന്‍ സ്വന്തം വഴിക്ക് നീങ്ങുമെന്നും ഗോപിനാഥ് തന്നെ വന്ന് കണ്ട കോണ്‍ഗ്രസ് നേതാക്കളെ അറിയിച്ചു.

സുധാകരന്‍ നാളെ പാലക്കാട്

സുധാകരന്‍ നാളെ പാലക്കാട്

കഴിഞ്ഞ അഞ്ച് വര്‍ഷമായി കോണ്‍ഗ്രസില്‍ അവഗണന നേരിടുന്നു. കഴിഞ്ഞമാസം ഡിസിസി പ്രസിഡന്‍കാന്‍ ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു. പിന്നീട് തീരുമാനം മാറ്റി. മുല്ലപ്പള്ളി രാമചന്ദ്രന്‍ വിളിച്ചിരുന്നു. വെള്ളിയാഴ്ച സുധാകരന്‍ വരുന്നുണ്ടെന്നും രണ്ടുദിവസം മാത്രമേ കാത്തുനില്‍ക്കൂ എന്നും എവി ഗോപിനാഥ് പറഞ്ഞു.

വയനാട്ടിലെ പ്രശ്‌നങ്ങള്‍ തീര്‍ന്നു

വയനാട്ടിലെ പ്രശ്‌നങ്ങള്‍ തീര്‍ന്നു

സമാനമായ പ്രശ്‌നങ്ങള്‍ നേരിടുന്ന വയനാട് ജില്ലയില്‍ കോണ്‍ഗ്രസ് എംപിമാരായ കെ സുധാകരനും കെ മുരളീധരനും ഇന്ന് സന്ദര്‍ശനം നടത്തി. കോണ്‍ഗ്രസ് നേതാക്കളുമായി ചര്‍ച്ച നടത്തി. ഇനി ഒരു കോണ്‍ഗ്രസ് നേതാവും രാജിവെക്കില്ല എന്നാണ് യോഗ ശേഷം ഇരു എംപിമാരും മാധ്യമങ്ങളോട് പറഞ്ഞത്. രാഹുല്‍ ഗാന്ധിയുടെ തട്ടകത്തിലെ രാജി ദേശീയതലത്തില്‍ വാര്‍ത്തയായിരുന്നു.

Recommended Video

cmsvideo
E ശ്രീധരൻ കേരളത്തിന്റെ മുഖ്യമന്ത്രി ?ഞെട്ടിക്കാൻ BJP | Oneindia Malayalam

സിപിഎമ്മില്‍ സീറ്റ് വില്‍പ്പന; 30 കോടി എന്ന് പോസ്റ്റര്‍, പ്രതിഷേധവുമായി നേതാക്കള്‍, ശര്‍മ പറയുന്നത്...സിപിഎമ്മില്‍ സീറ്റ് വില്‍പ്പന; 30 കോടി എന്ന് പോസ്റ്റര്‍, പ്രതിഷേധവുമായി നേതാക്കള്‍, ശര്‍മ പറയുന്നത്...

പിസി ജോര്‍ജിനെതിരെ സിപിഎമ്മിന്റെ കിടിലന്‍ നീക്കം; കെജെ തോമസ് പൂഞ്ഞാറില്‍? കേരള കോണ്‍ഗ്രസിനെ വെട്ടുംപിസി ജോര്‍ജിനെതിരെ സിപിഎമ്മിന്റെ കിടിലന്‍ നീക്കം; കെജെ തോമസ് പൂഞ്ഞാറില്‍? കേരള കോണ്‍ഗ്രസിനെ വെട്ടും

പുത്തന്‍ ലുക്കില്‍ മീര നന്ദന്‍: നടിയുടെ ലേറ്റസ്റ്റ് ചിത്രങ്ങള്‍

English summary
Besides AV Gopinath More Congress leader ready to resign in Palakkad before Kerala Assembly Election 2021
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X