പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

എ പ്ലസ് മണ്ഡലത്തില്‍ നിന്ന് ശോഭയെ വെട്ടി ബിജെപി; ശശികലയ്ക്ക് പുറമെ സന്ദീപ് വാര്യരും പാലക്കാട് പട്ടികയില്‍

Google Oneindia Malayalam News

പാലക്കാട്: ബിജെപി ജയസാധ്യത കല്‍പ്പിക്കുന്ന ഏഴ് മണ്ഡലങ്ങളില്‍ ഒന്നാണ് പാലക്കാട്. 2016ല്‍ ശോഭാ സുരേന്ദ്രന്‍ മികച്ച മുന്നേറ്റം നടത്തി രണ്ടാംസ്ഥാനത്തെത്തിയ ഇടം. എ പ്ലസ് കാറ്റഗറിയിലാണ് ബിജെപി പാലക്കാടിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ഇവിടെ ശോഭാ സുരേന്ദ്രന്‍ സ്ഥാനാര്‍ഥിയാകില്ല എന്നാണ് വിവരം. തിരുവനന്തപുരം ജില്ലയിലെ ഏതെങ്കിലും മണ്ഡലത്തിലാകും ശോഭയെ മല്‍സരിപ്പിക്കുക എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

കോണ്‍ഗ്രസിന്റെ പ്ലാന്‍ ബി വിജയം; അമ്പരന്ന് ബിജെപി, അസമിലും സിപിഎം സഖ്യം, കൂടെ അജ്മലുംകോണ്‍ഗ്രസിന്റെ പ്ലാന്‍ ബി വിജയം; അമ്പരന്ന് ബിജെപി, അസമിലും സിപിഎം സഖ്യം, കൂടെ അജ്മലും

ഹിന്ദു ഐക്യവേദി നേതാവ് കെപി ശശികലയെ ആണ് പാലക്കാട് ബിജെപി പരിഗണിക്കുന്നതത്രെ. കൂടാതെ ബിജെപി വക്താവ് സന്ദീപ് വാര്യരും പട്ടികയിലുണ്ട് എന്നാണ് വിവരം. സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനുമായുള്ള ഉടക്ക് കാരണമാണ് ശോഭയെ പാലക്കാട് നിന്ന് മാറ്റിയതെന്ന് സൂചനയുണ്ട്. വിശദവിവരങ്ങള്‍ ഇങ്ങനെ...

കേന്ദ്രം നിര്‍ദേശിക്കുന്നു... പക്ഷേ...

കേന്ദ്രം നിര്‍ദേശിക്കുന്നു... പക്ഷേ...

സംസ്ഥാന ബിജെപി നേതാക്കള്‍ക്കിടയിലെ തര്‍ക്കം ഉടന്‍ പരിഹരിക്കണം എന്നാണ് കേന്ദ്ര നേതൃത്വം നല്‍കിയ നിര്‍ദേശം. എന്നാല്‍ സംസ്ഥാന നേതൃത്വം ഇക്കാര്യത്തില്‍ കാര്യമായ ചുവട് വെക്കുന്നില്ല. ഇതാകട്ടെ, നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ പ്രകടനത്തെ കാര്യമായി ബാധിക്കുമെന്നും നേതാക്കള്‍ വിലയിരുത്തുന്നു.

സുരേന്ദ്രന്റെ യാത്രയ്ക്ക് മുമ്പ്

സുരേന്ദ്രന്റെ യാത്രയ്ക്ക് മുമ്പ്

അടുത്ത മാസം ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ നയിക്കുന്ന കേരള യാത്ര ആരംഭിക്കുകയാണ്. പ്രവര്‍ത്തകരെ ആവേശത്തിലാക്കുകയും തിരഞ്ഞെടുപ്പിന് ഒരുക്കുകയുമാണ് ലക്ഷ്യം. ആ യാത്രയ്ക്ക് മുമ്പ് ബിജെപിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന് ശോഭാ സുരേന്ദ്രനെ പിന്തുണയ്ക്കുന്നവര്‍ ആവശ്യപ്പെടുന്നു. ഇക്കാര്യം കേന്ദ്ര നേതാക്കളുടെ ശ്രദ്ധയില്‍പ്പെടുത്താനാണ് ഇവരുടെ നീക്കം.

ശശികലയും സന്ദീപ് വാര്യരും

ശശികലയും സന്ദീപ് വാര്യരും

ശോഭാ സുരേന്ദ്രനെ പിന്തുണയ്ക്കുന്ന ഒട്ടേറെ പ്രവര്‍ത്തകര്‍ പാലക്കാടുണ്ട്. ശോഭയെ സ്ഥാനാര്‍ഥിയാക്കത്തതില്‍ ഇവര്‍ അസംതൃപ്തിയിലാണ്. എന്നാല്‍ ഹിന്ദു ഐക്യവേദി കെപി ശശികലയുടെ പേരാണ് കരട് സ്ഥാനാര്‍ഥി പട്ടികയില്‍ സംസ്ഥാന ബിജെപി നേതൃത്വം ഉള്‍പ്പെടുത്തിയിട്ടുള്ളത്. മറ്റൊരു പേര് പാര്‍ട്ടി വക്താവ് സന്ദീപ് വാര്യരുടേതും.

എ പ്ലസ് മണ്ഡലങ്ങള്‍ ഇവയാണ്

എ പ്ലസ് മണ്ഡലങ്ങള്‍ ഇവയാണ്

തിരുവനന്തപുരം ജില്ലയിലെ കഴക്കൂട്ടം, വട്ടിയൂര്‍ക്കാവ്, പാലക്കാട് ജില്ലയിലെ പാലക്കാട്, മലമ്പുഴ, കൊല്ലത്തെ ചാത്തന്നൂര്‍, കാസര്‍കോട് ജില്ലയിലെ കാസര്‍കോട്, മഞ്ചേശ്വരം എന്നീ മണ്ഡലങ്ങളിലാണ് ബിജെപി ഇത്തവണ സംസ്ഥാന തലത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കുക. കഴിഞ്ഞ തവണ രണ്ടാംസ്ഥാനത്തെത്തിയ മണ്ഡലങ്ങളാണിത്. മഞ്ചേശ്വരത്ത് കെ സുരേന്ദ്രന്‍ 89 വോട്ടുകള്‍ക്കാണ് അന്ന് തോറ്റത്.

കുമ്മനം രാജശേഖരന് സാധ്യത കൂടുതല്‍

കുമ്മനം രാജശേഖരന് സാധ്യത കൂടുതല്‍

ഒ രാജഗോപാല്‍ ആണ് കേരളത്തിലെ ബിജെപിയുടെ ആദ്യ എംഎല്‍എ. അദ്ദേഹം ഇത്തവണ മല്‍സരിക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെ നേമം മണ്ഡലത്തില്‍ കുമ്മനം രാജശേഖരന്‍ മല്‍സരിക്കുമെന്നാണ് സൂചന. ബിജെപി ഏറ്റവും കൂടുതല്‍ പ്രതീക്ഷ നല്‍കുന്ന മണ്ഡലമാണ് നേമം. കൃഷ്ണദാസ് ഉള്‍പ്പെടെയുള്ള സംസ്ഥാനത്തെ പ്രമുഖരായ നേതാക്കളെല്ലാം മല്‍സര രംഗത്തുണ്ടാകുമെന്നാണ് വിവരം.

ബിജെപിയുടെ പ്രതീക്ഷ

ബിജെപിയുടെ പ്രതീക്ഷ

തദ്ദേശ തിരഞ്ഞെടുപ്പിലെ വോട്ട് കണക്ക് നോക്കിയാല്‍ 35 മണ്ഡലങ്ങളില്‍ ബിജെപി 20 ശതമാനമോ അതിലധികമോ വോട്ടുകള്‍ നേടിയിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, തൃശൂര്‍ ജില്ലകളിലും മലബാര്‍ മേഖലയിലുമാണ് ബിജെപി കുതിക്കുന്ന മണ്ഡലങ്ങള്‍. 35 മണ്ഡലങ്ങൡ 25000ത്തില്‍ കൂടുതല്‍ വോട്ട് കിട്ടി. 55 മണ്ഡലങ്ങളില്‍ 20000ത്തില്‍ കൂടുതല്‍ വോട്ടുകള്‍ ലഭിച്ചു.

പ്രത്യേക സര്‍വ്വെ

പ്രത്യേക സര്‍വ്വെ

ബിജെപിയുടെ ജനകീയരായ സ്ഥാനാര്‍ഥികളെ കണ്ടെത്തുന്നതിനു കേന്ദ്ര നേതൃത്വം പ്രത്യേക സര്‍വ്വേ ആരംഭിച്ചിട്ടുണ്ട്. സ്വകാര്യ ഏജന്‍സിയെ ഉപയോഗിച്ചാണ് സര്‍വ്വെ. സംസ്ഥാനത്ത് ഗ്രൂപ്പ് പോര് രൂക്ഷമായ സാഹചര്യത്തിലാണ് ബിജെപി കേന്ദ്ര നേതൃത്വം ഇങ്ങനെ ഒരു നീക്കം നടത്തിയത്. ക്രിസ്ത്യന്‍, മുസ്ലിം സ്ഥാനാര്‍ഥികളെയും ബിജെപി മല്‍സരിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ദേശീയ ഉപാധ്യക്ഷന്‍ അബ്ദുള്ളക്കുട്ടി സ്ഥാനാര്‍ഥിയാകുമെന്നാണ് വിവരം.

Recommended Video

cmsvideo
Pinarayi vijayan government will continue for next five years says survey

ശശി തരൂര്‍ കെപിസിസി അധ്യക്ഷനാകണം; പുതിയ ആവശ്യം ഉയരുന്നു, കെ സുധാകരന്‍ തയ്യാറെടുക്കവെ...ശശി തരൂര്‍ കെപിസിസി അധ്യക്ഷനാകണം; പുതിയ ആവശ്യം ഉയരുന്നു, കെ സുധാകരന്‍ തയ്യാറെടുക്കവെ...

English summary
Besides KP Sasikala, Snadeep Warrier also in BJP list in Palakkad constituency in Kerala Assembly Election 2021
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X