പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പാലക്കാട് നഗരസഭാ കെട്ടിടത്തിന് മുകളില്‍ 'ജയ് ശ്രീറാം' ബാനര്‍, ബിജെപി ആഘോഷം വിവാദത്തിൽ

Google Oneindia Malayalam News

പാലക്കാട്: തദ്ദേശ തിരഞ്ഞെടുപ്പില്‍ പാലക്കാട് നഗരസഭാ ഭരണം നിലനിര്‍ത്തിയതിന് പിന്നാലെ ബിജെപി നടത്തിയ ആഘോഷ പ്രകടനത്തിനെതിരെ വന്‍ വിമര്‍ശനം ഉയരുന്നു. പാലക്കാട് നഗരസഭാ കെട്ടിടത്തിന് മുകളില്‍ ജയ് ശ്രീറാം എന്നെഴുതിയ ബാനര്‍ ഉയര്‍ത്തിയാണ് ബിജെപി പ്രവര്‍ത്തകര്‍ വിജയാഘോഷം നടത്തിയത്. മാത്രമല്ല നഗരസഭാ കെട്ടിടത്തിന് മുകളില്‍ കയറിയും ബിജെപി പ്രവര്‍ത്തകര്‍ ജയ് ശ്രീറാം മുദ്രാവാക്യം മുഴക്കി.

ബിജെപിയുടെ തന്ത്രങ്ങളെല്ലാം ചീറ്റി, തലസ്ഥാനത്ത് ഇടതിന്റെ തേരോട്ടം, തകർന്ന് തരിപ്പണമായി കോൺഗ്രസ്ബിജെപിയുടെ തന്ത്രങ്ങളെല്ലാം ചീറ്റി, തലസ്ഥാനത്ത് ഇടതിന്റെ തേരോട്ടം, തകർന്ന് തരിപ്പണമായി കോൺഗ്രസ്

Recommended Video

cmsvideo
പാലക്കാട് നഗരസഭയിൽ ജയ്ശ്രീറാം ബാനർ ഉയർത്തിയ സംഭവം: കേസെടുക്കണമെന്ന് എൽഡിഎഫും യുഡിഎഫും

ബിജെപി പ്രവര്‍ത്തകരുടെ ആഘോഷ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്. ഇത്തവണ കേവല ഭൂരിപക്ഷത്തോടെയാണ് ബിജെപി പാലക്കാട് ഭരണം നിലനിര്‍ത്തിയിരിക്കുന്നത്. നഗരസഭയിലെ 55 ഡിവിഷനുകളില്‍ 28 സീറ്റുകള്‍ ബിജെപി നേടി. കേവല ഭൂരിപക്ഷത്തിന് വേണ്ടതില്‍ നിന്നും ഒരു സീറ്റ് കൂടുതല്‍. 2015ല്‍ ബിജെപിക്ക് കേവല ഭൂരിപക്ഷം ലഭിച്ചിരുന്നില്ല.

BJP

അന്ന് 24 സീറ്റുകളില്‍ വിജയിച്ചാണ് ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയായത്. നഗരസഭാ ഭരണം ബിജെപിയില്‍ നിന്ന് പിടിച്ചെടുക്കുമെന്ന് പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പിനെ നേരിട്ട കോണ്‍ഗ്രസ് 14 സീറ്റിലൊതുങ്ങി. 2015ല്‍ 13 സീറ്റുകളായിരുന്നു കോണ്‍ഗ്രസിന് ലഭിച്ചിരുന്നത്. 28 സീറ്റുകള്‍ ആണ് ലഭിക്കുമെന്ന് യുഡിഎഫ് കേന്ദ്രങ്ങള്‍ അവകാശവാദം ഉന്നയിച്ചിരുന്നത്.

അതേസമയം കേരളം ഒട്ടാകെ ഇടത് തരംഗം ആഞ്ഞടിച്ചപ്പോള്‍ പാലക്കാട് എല്‍ഡിഎഫിന് വന്‍ തിരിച്ചടിയേറ്റു. 7 സീറ്റുകള്‍ മാത്രമാണ് പാലക്കാട് നിയമസഭയില്‍ ഇടതുപക്ഷത്തിന് നേടാന്‍ സാധിച്ചത്. കഴിഞ്ഞ തവണ 9 സീറ്റുകള്‍ എല്‍ഡിഎഫിനുണ്ടായിരുന്നു. ഇക്കുറി രണ്ട് സീറ്റുകള്‍ നഷ്ടപ്പെടുകയാണുണ്ടായത് എന്നത് സിപിഎമ്മിന് ക്ഷീണമാണ്. 12 മുതല്‍ 13 വരെ സീറ്റുകള്‍ നേടും എന്നാണ് സിപിഎം അവകാശപ്പെട്ടിരുന്നത്.

ഇന്ത്യയിലിരുന്നും ജയിക്കാം 310 ദശലക്ഷം ഡോളർ; മെഗാ മില്യൺസ് ലോട്ടറിയെ കുറിച്ച് അറിയേണ്ടതെല്ലാം

പാലക്കാട് നഗരസഭയില്‍ വെല്‍ഫെയര്‍ പാര്‍ട്ടിക്ക് ഒരു സീറ്റ് ലഭിച്ചു. രണ്ട് സ്വതന്ത്രരും വിജയിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ സിപിഎമ്മിലും കോണ്‍ഗ്രസിലും വിമര്‍ശങ്ങള്‍ ഉയര്‍ന്ന് തുടങ്ങിയിട്ടുണ്ട്. സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതല്‍ കേഡര്‍മാര്‍ സിപിഎമ്മിനുളള ജില്ലയായ പാലക്കാട് നഗരസഭയില്‍ നേരിട്ട തിരിച്ചടിക്കെതിരെ പ്രവര്‍ത്തകര്‍ക്കിടയില്‍ നിന്ന് തന്നെ വിമര്‍ശനം ജില്ലാ നേതൃത്വത്തിന് എതിരെ ഉയരുന്നുണ്ട്. പാലക്കാട് നഗരസഭ കൈവിട്ടെങ്കിലും 5 നഗരസഭകളില്‍ ഇടതിന് വിജയിക്കാനായി.

English summary
BJP celebration in Palakkad with Jai Sri ram Banners on Municipality Building
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X