പാലക്കാട് ഗാന്ധിപ്രതിമയില്‍ ബിജെപിയുടെ കൊടികെട്ടിയ സംഭവം, സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്
പാലക്കാട്: നഗരസഭാ വളപ്പിലെ ഗാന്ധി പ്രതിമയില്‍ ബിജെപി പതാക കെട്ടുന്ന ദൃശ്യങ്ങള്‍ പുറത്ത്. നഗരസഭയിലെ സിസിടിവി ക്യാമറയില്‍ നിന്നാണ് ദൃശ്യങ്ങള്‍ ലഭിച്ചത്.. ശനിയാഴ്ച രാവിലെ 7.45നാണ് കൊടി കെട്ടിയത്. പ്രതി നഗരസഭയുടെ മതില്‍ കടന്നു അകത്തെത്തുന്നതും നേരെ ഗാന്ധി പ്രതിമയുടെ അടുത്തേയ്ക്ക് വന്ന് കോണി വഴി മുകളില്‍ കയറി ബിജെപി പതാക പ്രതിമയില്‍ കെട്ടിവയ്ക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമായി കാണാം. തുടര്‍ന്ന് താഴയിറങ്ങി അല്പസമയം ചിലവഴിച്ചതിനു ശേഷമാണ് കൊടികെട്ടിയ വ്യക്തി നഗരസഭ വളപ്പില്‍ നിന്നും പുറത്തിറങ്ങുന്നത്.

രണ്ടു ദിവസം ഗാന്ധി പ്രതിമയില്‍ ബിജെപി പതാക ഉണ്ടായിരുന്നു.സിസിടിവി ദൃശ്യങ്ങള്‍ ടൗണ്‍ സൗത്ത് പോലീസ് ശേഖരിച്ചു.പ്രതിയെ കുറിച്ച് വ്യക്തത വരുത്താനുള്ള ശ്രമത്തിലാണ് പോലീസ്,നഗരസഭ കൗൺസിൽ സ്ഥിരം സമിതി അംഗങ്ങളുടെ തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെയാണ് ഇന്നലെ ഗാന്ധി പ്രതിമയിൽ ബിജെപിയുടെ കൊടി കണ്ടെത്തിയത്.വിവരമറിഞ്ഞതോടെ യുഡിഎഫ് കൗൺസിലർമാർ പ്രതിഷേധവുമായി രംഗത്തെത്തി.സംഭവത്തിൽ കെഎസ്യുവും ഡിവൈഎഫ്ഐയും പ്രതിഷേധിച്ചിരുന്നു.
Recommended Video

പ്രതിമയില്‍ പുഷ്പഹാരം ചാര്‍ത്തി സംരക്ഷണ വലയം തീര്‍ത്തായിരുന്നു ഡിവൈഎഫ്ഐ പ്രതിഷേധം.പോലീസെത്തിയാണ് പതാക നീക്കം ചെയ്തത്. അതേസമയം സംഭവത്തില്‍ ബിജെപിക്കു പങ്കില്ലെന്നാണ് ജില്ലാ പ്രസിഡൻ്റും നഗരസഭാ വൈസ് ചെയര്‍മാനുമായ ഇ കൃഷ്ണദാസ് പ്രതികരിച്ചത്.












Click it and Unblock the Notifications