പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പാലക്കാട് നഗരസഭയിലെ ഗാന്ധി പ്രതിമയിൽ ബിജെപി പതാക കെട്ടിയ ആൾ അറസ്റ്റിൽ;മാനസിക രോഗിയെന്ന് പോലീസ്

Google Oneindia Malayalam News

പാലക്കാട്: നഗരസഭാ വളപ്പിലെ ഗാന്ധി പ്രതിമയില്‍ ബിജെപി കൊടി കെട്ടിയ ആള്‍ അറസ്റ്റിൽ. തിരുനെല്ലായി സ്വദേശിയാണ് അറസ്റ്റിലായത്. ഇയാള്‍ക്ക് മാനസികാസ്വാസ്ഥമുണ്ടെന്നും മറ്റാരുടെയെങ്കിലും പ്രേരണ കൊണ്ടാണോ ഇങ്ങനെ ചെയ്തതെന്ന പരിശോധിക്കുകയാണെന്നും പാലക്കാട് എസ്പി സുജിത് ദാസ് പറഞ്ഞു. മാനസിക രോഗത്തിന് ചികിത്സ തേടിയിരുന്ന പ്രതിയ്ക്ക് പാലക്കാട് സര്‍ക്കാര്‍ ആശുപത്രി പരിസരത്തു നിന്നാണ് പതാക ലഭിച്ചതെന്നും പോലീസ് പറഞ്ഞു.

palakkad

അതേസമയം രാഷ്ട്രപിതാവിന്റെ പ്രതിമയില്‍ പതാക ചുറ്റിയ സംഭവത്തില്‍ ഗൂഡാലോചനയുണ്ടെന്ന് ബിജെപി പാലക്കാട് ജില്ലാ അധ്യക്ഷന്‍ ഇ കൃഷ്ണദാസ് ആരോപിച്ചു. മനോരോഗിയെക്കൊണ്ട് ഈ പ്രവര്‍ത്തി ചെയ്യിപ്പിച്ചവരെ കണ്ടെത്തണമെന്നാവശ്യപ്പെട്ട കൃഷ്ണദാസ് സംഭവവുമായിബന്ധപ്പെട്ട ചില വിവരങ്ങള്‍ പോലീസിന് കൈമാറിയിട്ടുണ്ടെന്നും പ്രതിയുടെ ഫോണ്‍ പരിശോധിച്ചാല്‍ ഇതിന്‍റെ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നും പറഞ്ഞു.

കഴിഞ്ഞ ശനിയാഴ്ച രാവിലെയാണ് നഗരസഭാ വളപ്പിലെ ഗാന്ധിജിയുടെ പ്രതിമയില്‍ ബിജെപിയുടെ പതാക കെട്ടിയത്. പ്രതി നഗരസഭയുടെ മതില്‍ കടന്നു അകത്തെത്തുന്നതും നേരെ ഗാന്ധി പ്രതിമയുടെ അടുത്തേയ്ക്ക് വന്ന് കോണി വഴി മുകളില്‍ കയറി ബിജെപി പതാക പ്രതിമയില്‍ കെട്ടിവയ്ക്കുന്നതിന്റെയും ദൃശ്യങ്ങള്‍ നഗരസഭയിലെ സിസിടിവി ക്യാമറയില്‍ നിന്നും കഴിഞ്ഞ ദിവസം ലഭിച്ചിരുന്നു.പാലക്കാട് ടൗൺ പോലീസാണ് കേസ് അന്വേഷിക്കുന്നത്.

നഗരസഭ കൗൺസിൽ സ്ഥിരം സമിതി അംഗങ്ങളുടെ തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെയാണ് പ്രതിമയിൽ ബിജെപിയുടെ കൊടി കണ്ടെത്തിയത്.തുടർന്ന് യുഡിഎഫ് കൗൺസിലർമാർ പ്രതിഷേധിച്ചു.
ഇതോടെ പോലീസ് എത്തിയാണ് പ്രതിമയിൽ നിന്ന് പതാക നീക്കം ചെയ്തത്.ഡിവൈഎഫ്ഐയും കെഎസ്യുവും സംഭവത്തിൽ പ്രതിഷേധം നടത്തിയിരുന്നു.

അധികാരത്തിലെത്തിയാൽ ന്യായ് പദ്ധതി: പാവപ്പെട്ടവർക്ക് പ്രതിമാസം 6000 രൂപ, യുഡിഎഫ് പ്രകടനപത്രികഅധികാരത്തിലെത്തിയാൽ ന്യായ് പദ്ധതി: പാവപ്പെട്ടവർക്ക് പ്രതിമാസം 6000 രൂപ, യുഡിഎഫ് പ്രകടനപത്രിക

Recommended Video

cmsvideo
മമ്മൂട്ടിയെ വിമര്‍ശിക്കാത്തതെന്തെന്ന് കൃഷ്ണകുമാര്‍ | Oneindia Malayalam

കെ ഫോൺ ഫെബ്രുവരിയിൽ കമ്മീഷൻ ചെയ്യും; ആദ്യഘട്ടത്തിൽ പാലക്കാട് മുതൽ തിരുവനന്തപുരം വരെകെ ഫോൺ ഫെബ്രുവരിയിൽ കമ്മീഷൻ ചെയ്യും; ആദ്യഘട്ടത്തിൽ പാലക്കാട് മുതൽ തിരുവനന്തപുരം വരെ

വിഡി സതീശനെ പൂട്ടാനുറച്ച് സിപിഎം; പറവൂർ സിപിഐയിൽ നിന്നും ഏറ്റെടുക്കും..കളത്തിലിറക്കുക ഈ നേതാവിനെവിഡി സതീശനെ പൂട്ടാനുറച്ച് സിപിഎം; പറവൂർ സിപിഐയിൽ നിന്നും ഏറ്റെടുക്കും..കളത്തിലിറക്കുക ഈ നേതാവിനെ

English summary
BJP flag on gandhi statue; 1 arrested in palakkad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X