പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ജനങ്ങളെ വലച്ച് പാലക്കാട്ടെ ഹര്‍ത്താല്‍

Google Oneindia Malayalam News

palakkad
പാലക്കാട്: ഹര്‍ത്താലെന്നത് പ്രതിഷേധിക്കാനുള്ള ആയുധമാണ് എന്നാണ് വെപ്പ്. സ്ഥാനത്തും അസ്ഥാനത്തും കാര്യത്തിനും കാര്യമില്ലാതെയും ഹര്‍ത്താലുകള്‍ നടത്തി എല്ലാ പാര്‍ട്ടികളും ജനങ്ങളെ ആവുന്ന പോലെ ബുദ്ധിമുട്ടിക്കുന്ന നാടാണ് നമ്മുടേത്. ബന്ദ് മാറി ഹര്‍ത്താലായിട്ടും പ്രതിഷേധത്തിന്‍െ രൂപത്തിനോ തീവ്രതയ്‌ക്കോ ഒരു മാറ്റവും വന്നിട്ടില്ല.

കൊലക്കേസ് പ്രതികളെ അറസ്റ്റ് ചെയ്തത് പോലും രാഷ്ട്രീയപ്രേരിതമായി ആരോപിച്ച് ഹര്‍ത്താല്‍ നടക്കുന്ന നാടാണ് നമ്മുടേത്. എണ്ണ വില കൂടുമ്പോഴൊക്കെ ഹര്‍ത്താല്‍ നടത്തി മടുത്താണോ ആവോ ഇപ്പോള്‍ വില കൂട്ടലിന്റെ പേരില്‍ ഹര്‍ത്താലുകള്‍ കാണാറില്ല. വിവിധ പാര്‍ട്ടികള്‍ ദേശീയ ഹര്‍ത്താലുകള്‍ ആഹ്വാനം ചെയ്യുന്നത് തന്നെ കേരളം പോലെ സംസ്ഥാനങ്ങള്‍ ജയിപ്പിച്ചുകൊടുക്കും എന്ന പ്രതീക്ഷയിലാണ് എന്ന് തോന്നുന്നു.

അപ്രതീക്ഷിതമായി ഒരു ഹര്‍ത്താല്‍ വന്നുവീണതിന്റെ ഞെട്ടലിലായിരുന്നു ചൊവ്വാഴ്ച പാലക്കാട്ടുകാര്‍. ആര്‍ എസ് എസിന്റെയും ബി എം എസിന്റെയും പ്രവര്ത്തകരെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ചായിരുന്നേ്രത ഹര്‍ത്താല്‍. കല്‍പാത്തിയിലെ പുഴ കയ്യേറി ആര്‍ എസ് എസ് ഓഫീസ് കെട്ടി എന്നാരോപിച്ച് എസ് ഡി പി ഐ സമരം നടത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ബി ജെ പി - ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയത്.

മാര്‍ച്ചില്‍ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതാണ് ബി ജെ പിയെ ചൊടിപ്പിച്ചത്. ഉടനെ തന്നെ മിന്നല്‍ ഹര്‍ത്താലും പ്രഖ്യാപിച്ചു. രാവിലെ ഒമ്പത് മണിയോടെ മിന്നല്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചതോടെ ഓഫീസിലും മറ്റും പോകാനിറങ്ങിയ ആയിരക്കണക്കിന് ആളുകളാണ് പെരുവഴിയിലായത്. ഹര്‍ത്താല്‍ പ്രഖ്യാപിച്ചതോടെ ബസ്സുകളും മറ്റും സര്‍വ്വീസ് നിര്‍ത്തിയതും തിരിച്ചടിയായി. പാര്‍ട്ടി പ്രവര്‍ത്തകര്‍ നിര്‍ബന്ധിച്ച് കടകളും സ്ഥാപനങ്ങളും അടപ്പിച്ചതായും റിപ്പോര്‍ട്ടുണ്ട്.

English summary
BJP is observing a hartal in Palakkad on Tuesday to protest against the arrest of activists.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X